അഫ്ഗാനിസ്താൻ ദേശീയ ക്രിക്കറ്റ് ടീം
അന്താരാഷ്ട്ര ക്രിക്കറ്റിൽ അഫ്ഗാനിസ്താനെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമാണ് അഫ്ഗാനിസ്താൻ ദേശീയ ക്രിക്കറ്റ് ടീം. 19-ആം നൂറ്റാണ്ടിന്റെ മധ്യം മുതൽതന്നെ അഫ്ഗാനിസ്താനിൽ ക്രിക്കറ്റ് കളി പ്രചാരത്തിലുണ്ടായിരുന്നെങ്കിലും ഒരു മികച്ച ടീമെന്ന നിലയിൽ അവർ കളിക്കാൻ ആരംഭിച്ചത് 20-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ മാത്രമാണ്. അഫ്ഗാനിസ്താൻ ക്രിക്കറ്റ് ഫെഡറേഷൻ 1995ൽ നിലവിൽ വരികയും 2001ൽ അവർ ഐ.സി.സി.യുടെ അഫിലിയേറ്റ് അംഗമാകുകയും ചെയ്തു.2003ൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ അവർ അംഗമായി[1]. 2013 ജൂണിൽ അവർക്ക് ഐ.സി.സി.യുടെ അസോസിയേറ്റ് അംഗത്വവും ലഭിച്ചു.2017 ജൂണിൽ അവർക്ക് ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ചു. 2010ലും 2012ലും ഐ.സി.സി. ലോക ട്വന്റി 20 ടൂർണമെന്റിന് അവർ യോഗ്യത നേടിയെങ്കിലും രണ്ട് തവണയും ആദ്യ റൗണ്ടിൽ തന്നെ അവർ പുറത്തായി. 2013ൽ നടന്ന യോഗ്യതാമത്സരത്തിൽ മികച്ച പ്രകടനം കാഴചവെച്ച അവർ 2015 ലോകകപ്പിലേക്ക് ആദ്യമായി യോഗ്യത നേടി. ഇപ്പോഴത്തെ ടീം
അവലംബം
|
Portal di Ensiklopedia Dunia