അഫ്ഘാനിസ്ഥാനിലെ ബുദ്ധമതം![]() ![]() ബുദ്ധമതം, ഇസ്ലാമിക യുഗത്തിനു മുമ്പ് അഫ്ഘാനിസ്ഥാനിലെ പ്രധാന മതമായിരുന്നു. ഹിന്ദുക്കുഷ് പർവ്വതത്തിന്റെ തെക്കു ഭാഗത്ത് ഈ മതം പടർന്നു പന്തലിച്ചു. ഭാരതത്തിലെ മൗര്യ സാമ്രാജ്യവുമായി ബി. സി. ഇ 350ൽ സെല്യൂക്കിഡ് സാമ്രാജ്യം സഖ്യം ചെയ്തപ്പോഴാണ് ബുദ്ധമതം ആദ്യമായി അഫ്ഘാനിസ്ഥാനിൽ എത്തിയത്. ഇതിന്റെ ഫലമായി, ഗ്രീക്കോ-ബാക്ട്രിയൻ രാജ്യത്തിൻകീഴിൽ ബുദ്ധമതത്തിന്റെ ഗ്രീക്കു രൂപം (ഗ്രീക്കു ബുദ്ധമതം) രൂപപ്പെട്ടു. പിന്നീട്, ഇത് ഇന്തോ-ഗ്രീക്ക് രാജ്യമായി മാറി. ഇന്നത്തെ പാകിസ്താന്റെ ഉത്തരഭാഗവും അഫ്ഘാനിസ്ഥാനും ചേർന്നതായിരുന്നു ആ രാജ്യം. കുശാനസാമ്രാജ്യത്തിന്റെ കാലത്താണ് ബുദ്ധമതത്തിന്റെ ഗ്രീക്കു രൂപം ഏറ്റവും കൂടുതൽ ഔന്നത്യത്തിലെത്തിയത്. കുശാനസാമ്രാജ്യകാലത്ത് ഉപയോഗിക്കപ്പെട്ട ബാക്ട്രിയൻ ഭാഷ എഴുതിയിരുന്നത് ഗ്രീക്ക് അക്ഷരമാല ഉപയോഗിച്ചായിരുന്നു എന്നതിനു തെളിവുകളുണ്ട്. ഇക്കാലത്ത്, അനേകം ബുദ്ധസന്യാസിമാർ ദൂരസ്ഥലങ്ങളിലേയ്ക്ക് ബുദ്ധധർമ്മം പ്രചരിപ്പിക്കാനായി അയയ്ക്കപ്പെട്ടു. സെൻ ബുദ്ധമതത്തിന്റെ സ്ഥാപകനായ ബോധിധർമ്മൻ, ഇങ്ങനെ ചൈനയിലേയ്ക്ക് അയയ്ക്കപ്പെട്ട ബുദ്ധസന്യാസി ആയിരുന്നു. (178 സി. ഇ ൽ ജീവിച്ചിരുന്ന, മറ്റൊരു ബുദ്ധ സന്യാസിയായ ലോകക്‌സേമ (ലോകക്ഷേമ), ഷാവോലിൻ കുങ്ഫൂവിന്റെ ഉപജ്ഞാതാവായിരുന്നു. അദ്ദേഹം ചൈനയുടെ അന്നത്തെ തലസ്ഥാനമായ, ലോയങ്ങ് വരെ യാത്ര ചെയ്യുകയും ചൈനീസ് ഭാഷയിലേയ്ക്ക് മഹായാന ബുദ്ധമതത്തിന്റെ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യുകയും ചെയ്തു.[1] മഹാവംശ (അദ്ധ്യായം 29)[2] അനുസരിച്ച്, മഹാധർമരക്സിത എന്ന ബുദ്ധസന്യാസി, അലസാന്ദ്ര (ഇന്നത്തെ കാബൂളിനു 150 കിലോമീറ്റർ അകലെ കാക്കസസ്സ് മേഖലയിലായിരുന്നു ഈ കാക്കസസ്സിലെ അലക്സാണ്ട്രിയ) എന്ന ഗ്രീക്ക് പട്ടണത്തിൽനിന്നുമുള്ള 30,000 ബുദ്ധഭിക്കുക്കളെയും കൊണ്ട് ശ്രീലങ്കയിലെ അനുരാധാപുരത്തെ മഹത്തായ സ്തൂപം സമർപ്പിക്കാനായി പോയതായി കാണുന്നു. (165 ബി സി ഇ - 135 ബി സി ഇ) ജീവിച്ച ഗ്രീക്കോ-ബാക്ട്രിയൻ രാജാവായിരുന്ന മെനാൻഡർ ഒന്നാമൻ, (പാലി ഭാഷയിൽ, മിലിന്ദ) മിലിന്ദ പൻഹ എന്ന പേരിൽ ബുദ്ധപുരാണങ്ങളിൽ കഥാപാത്രമാണ്. ഏഴാം നൂറ്റാണ്ടിൽ ഇസ്ലാം മതത്തിന്റെ വരവോടെ അഫ്ഘാനിസ്ഥാനിൽ ബുദ്ധമതം ക്ഷിയിച്ചുവന്നു. ഗസ്നവി സാമ്രാജ്യത്തിന്റെ കാലത്ത് പതിനൊന്നാം നൂറ്റാണ്ടോടെ ബുദ്ധമതം അഫ്ഘാനിസ്ഥാനിൽ നിന്ന് പൂർണ്ണമായി തുടച്ചുനീക്കപ്പെട്ടു.[3] ഇതും കാണൂഅവലംബം
|
Portal di Ensiklopedia Dunia