അബ്ദു റഹ്മാൻ ഇബ്നു അബ്ദുല്ലാഹു അൽ-ഗാഫികി
അബ്ദു റഹ്മാൻ ഇബ്നു അബ്ദുല്ലാഹു അൽ-ഗാഫികി ( അറബി: عبد الرحمن بن عبد الله الغافقي ; മരണം 732). ഒരു അറബ് മുസ്ലിം ഉമയ്യദ് ആൻഡല്യൂഷ്യൻ കമാൻഡർ ആയിരുന്നു . എ ഡി 732 ഒക്ടോബർ 10 ന് നടന്ന ടൂർസ് യുദ്ധത്തിൽ ചാൾസ് മാർട്ടലിന്റെ സൈന്യത്തിനെതിരെ അദ്ദേഹം പരാജയപ്പെട്ടിരുന്നു. അദ്ദേഹം ഒരു താബിഅ് കൂടിയായിരുന്നു. ഗോത്രംയെമനിലെ അക്ക് (عك) ഗോത്രത്തിലെ ഖാഫിക്കി വംശജനാണദ്ദേഹം (അഥവാ അതിലെ ഖാഫിക്കി ശാഖ)[1]. അദ്ദേഹത്തിൻറെ പരന്പര ഇപ്രകാരമാണ്: عبد الرحمن بن عبد الله بن مخش بن زيد بن جبلة بن ظهير بن العائذ بن عائذ بن غاف بن الشاهد بن علقمة بن عك ആദ്യകാലങ്ങൾയെമനിൽ നിന്നദ്ദേഹം ഇഫ്രിഖിയ (ഇപ്പോൾ ടുണീഷ്യ)യിലേക്ക് വരികയുണ്ടായി. പിന്നീട് മഗ്രിബ് (ഇപ്പോഴത്തെ അൾജീരിയ, മൊറോക്കോ, ടുണീഷ്യ ആൻഡ് മൗറിത്താനിയ) കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. അവിടെ വെച്ചാണ് അൻദലൂസിയയിലെ ഗവർണറായ മൂസാ ഇബ്നു നുസൈര്, അവരുടെ മകൻ അബ്ദുൽ അസീസ് എന്നിവരുടെ പോരാട്ടങ്ങളിൽ പങ്കാളിയാവുന്നത്. തുലൂസ് യുദ്ധംതുലൂസ് യുദ്ധത്തിൽ അബ്ദുൾ റഹ്മാൻ ഖാഫിക്കി പങ്കെടുത്തിരുന്നു, അതിൽ വെച്ചാണ് 721 (ഹി.102) ൽ അഖ്യൻറൈനിലെ ഡ്യൂക്ക് ഓഡോയുടെ സൈന്യത്താൽ സംഹ് ഇബ്നു മാലിക്ക് കൊല്ലപ്പെടുന്നത്. കനത്തതോൽവിക്ക് ശേഷം, അദ്ദേഹം മറ്റ് കമാൻഡർമാരോടും സൈന്യത്തോടുമൊപ്പം തെക്കോട്ടേക്ക് പിൻവാങ്ങി, തുടർന്ന് അദ്ദേഹം താൽക്കാലികമായി അൻദലൂസിൻറെ ഗവർണ്ണർ സ്ഥാനം ഏറ്റെടുത്തു(രണ്ടു മാസത്തോളം). 721-ൽ (ഹി. 103) അതേ വർഷം തന്നെ അൻബാസ ഇബ്നു സുഹൈം അൽ കൽബിയ പുതിയ ഗവർണ്ണറായി നിയോഗിക്കപ്പെട്ടു. തെക്കൻ ഗൗളിൽ (ഗൗൾ- ഫ്രാൻസ്) 726 (ഹി. 107) ൽ അൻബാസ മരിച്ചതിനുശേഷം, തുടർച്ചയായി നിരവധി ഗവർണ്ണർമാരെ നിയമിച്ചുവെങ്കിലും, അവരാരും തന്നെ വളരെക്കാലം നീണ്ടുനിന്നിരുന്നില്ല(721 മുതൽ 730 വരെയുള്ള പത്ത് വർഷം തന്നെ ഏഴ് ഗവർണ്ണർമാർ നിയമക്കപ്പെടുകയുണ്ടായി). സെർദന്യയിലെ കലാപം730-ൽ (ഹി.112) ഖലീഫ ഹിഷാം ഇബ്നു അബ്ദുൽ മാലിക് അൻദലൂസിയയുടെവാലി (ഗവർണർ / കമാൻഡർ) ആയി അബ്ദുൾ റഹ്മാനെ നിയമിച്ചു. "... ബുദ്ധിമാനും വാചാലനും സമർത്ഥനായ ഒരു ഭരണാധികാരി" എന്നാണ് ഡേവിഡ് ലെവറിംഗ് ലൂയിസ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. [2] കാറ്റലൂന്യയിലെ ഡെപ്യൂട്ടി ഗവർണറായിരുന്ന ഉഥ്മാൻ ഇബ്നു നൈസ തൻറേതായ ഒരു സ്വതന്ത്ര കാറ്റലൂന്യ സ്ഥാപിക്കാൻ വേണ്ടി അക്വിറ്റൈൻ ഡ്യൂക്ക് ഓഡോയുമായി സഖ്യം ഉണ്ടാക്കിയിട്ടുണ്ടെന്നറിഞ്ഞ ഗവർണർ കലാപം എത്രയും പെട്ടെന്ന് തന്നെ അടിച്ചമർത്താനുള്ള ശ്രമങ്ങളാരംഭിച്ചു. അങ്ങനെ ഗവർണ്ണരുടെ ഉത്തരവ് പ്രകാരം അയാളെ കൊലപ്പെടുത്തുകയുണ്ടായി (731). ഇതിനെ വിശദീകരിച്ചുള്ള മറ്റു ചില അഭിപ്രായങ്ങളും കാണാം. തെക്ക്ഭാഗത്ത് മുസ്ലിംകളും വടക്ക് യൂറോപ്യർ തന്നെയായ ഫ്രാങ്ക്സും ഭീഷണിയായപ്പോഴാണ് 730-ൽ അഖ്യൻറൈൻ ഭരണാധികാരിയായ ഓഡോ ബെർബർ(വടക്കൻ ആഫ്രിക്കയിലെ മുസ്ലിംകളെ വിശേഷിപ്പിക്കാറുള്ളത്) കമാൻഡർ ഉസ്മാൻ ഇബ്നു നൈസയുമായി (യൂറോപ്പിൽ അദ്ദേഹം "മുനുസ" എന്നാണ് അറിയപ്പെടുന്നത്) സഖ്യത്തിലേർപ്പെട്ടത്. ഉടന്പടിയുടെ ഭാഗമായി ഓഡോ തന്റെ മകൾ ലാംപാഗിയെ ഉസ്മാൻ വിവാഹം ചെയ്തു നൽകുകയും, ഉസ്മാൻ ഓഡോയുടെ തെക്കൻ അതിർത്തികൾ മുസ്ലിം ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തു. എന്നിരുന്നാലും, അടുത്ത വർഷം ഉസ്മാൻ നമ്പൗഡസിലെ ബിഷപ്പിനെ കൊലപ്പെടുത്തി.(മാത്രമല്ല അബ്ദുറഹ്മാൻ ഗാഫക്കിയുടെ ഗൗൾ പടയോട്ടങ്ങളുടെ ഭാഗമായി ഉസ്മാനോട് അഖ്യൻറൈൻ ആക്രമിക്കാൻ ആവശ്യപ്പെട്ടപ്പോൾ തൻെറ ഉടന്പടി ഓർത്ത് അയാൾ അക്രമിക്കാൻ വിസമ്മതിച്ചു എന്നും പറയപ്പെടുന്നു[3]). ഇതെല്ലാം ഗവർണ്ണർക്കെതിരെയുള്ള കലാപമായെടുത്ത അബ്ദുറഹ്മാൻ തൻറെ സൈനികരെ അയച്ച് അയാളെ കൊലപ്പെടുത്തുകയുണ്ടായി. തുടർന്ന് അഖ്യൻറൈൻ പ്രദേശങ്ങൾ ആക്രമിച്ചുകൊണ്ട് തൻറെ പടയോട്ടങ്ങൾക്ക് തുടക്കമിട്ടു. ഗാരോൺ യുദ്ധംഅബ്ദുറഹ്മാൻ ഗാഫിക്കി ഫ്രഞ്ച് അതിർത്തിയിലെ പാംപ്ലോണയിൽ സൈന്യത്തെ വിളിച്ചുകൂട്ടികയും, യെമനിൽ നിന്നും ലെവന്റിൽ(സിറിയൻ മേഖല) നിന്നും സൈനികരെ റിക്രൂട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. പൈറീനീസ് കടന്ന് ഗൗളിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തി.[dubious – discuss] അങ്ങനെ ധാരാളം സൈനികർ സൈന്യത്തോടൊപ്പം ചേർന്നു. പ്രധാനമായും അറബികൾ ഉൾപ്പെട്ട ഒരു സൈന്യവുമായി അദ്ദേഹം പൈറീനീസ് മറികടന്നു. “പോകുന്നയിടങ്ങളെല്ലാം വിജനമാക്കുന്ന കൊടുങ്കാറ്റ് പോലെയായിരുന്നു ആ സൈന്യം,” അബ്ദുൾ റഹ്മാൻ ഖാഫിക്കിയുടെ സൈന്യം ഗാസ്കോണിയിലൂടെയും അക്വിറ്റെയ്‌നിലൂടെയും സഞ്ചരിച്ചതിനെ ഒരു അജ്ഞാത അറബി വിശേഷിപ്പിച്ചതിങ്ങനെയാണ്. ബാര്ഡോ നഗരത്തിന് പുറത്തുള്ള യുദ്ധത്തിൽ അക്വിറ്റെയ്‌നിലെ ഡ്യൂക്ക് ഓഡോയെ പരാജയപ്പെടുത്ത സൈന്യം ബാര്ഡോ നഗരത്തെ പിടിച്ചെടുക്കുകയും കൊള്ളയടിക്കുകയും ചെയ്തു. അതിന് ശേഷം നഗരത്തിൻറെ സമീപത്തുള്ള ഗാരോൺ നദീതീരത്ത് വെച്ച ഇരുസൈന്യങ്ങളും ഒരിക്കൽക്കൂടി ഏറ്റുമുട്ടി. പക്ഷേ ഡ്യൂക്ക് ഓഡോയുടെ സൈന്യത്തെ മുസ്ലിംകൾ വീണ്ടും പരാജയപ്പെടുത്തകയുണ്ടായത്. പടിഞ്ഞാറൻ ചരിത്രകാരന്മാർ പറയുന്നു, "ദൈവത്തിന് മാത്രമേ കൊല്ലപ്പെട്ടവരുടെ എണ്ണം അറിയൂ. [4] 721-ൽ തൂലുസ് യുദ്ധത്തിൽ മുസ്ലിംകളെ അപ്രതീക്ഷിതമായി ആക്രമിച്ച് നഗരത്തെ മോചിപ്പിച്ച ഓഡോ ഇത്തവണ പക്ഷേ, തുറന്ന സേനയിൽ മുസ്ലീം കുതിരപ്പടയെ നേരിടാൻ നിർബന്ധിതനായി. മാത്രമല്ല തൂലൂസ് യുദ്ധത്തിൽ അദ്ദേഹം പ്രധാനമായും നേരിട്ടത് മുസ്ലീം സേനയുടെ നേരിയ കാലാൾപ്പടയെയായിരുന്നു, അവർക്ക് എളുപ്പം നീങ്ങുവാൻ സാധിക്കുമായിരുന്നില്ല എന്നതിനാൽ നല്ല പോരാളികൾ ആയിരുന്നിട്ടും അവരെ തോൽപ്പിക്കാൻ സാധിച്ചു. എന്നാൽ ഇത്തവണ അബ്ദുറഹ്മാൻ ഖാഫിക്കി തന്റെ പടയോട്ടത്തിന് കൂടെ കൂട്ടിയത് ശക്തരായ കാലാൾപടയെയായിരുന്നു. ടൂർസ്-പോയിറ്റിയേഴ്സ് യുദ്ധംഓഡോ, തന്റെ ബാക്കിയുണ്ടായിരുന്ന സൈനികരോടൊപ്പം സഹായം തേടി ചാൾസ് മാർട്ടലിൻറടുത്തേക്ക് ഓടിപ്പോയി. ഈ സമയം ചാൾസ് ഡാനൂബിൽ പടയോട്ടം നടത്തുകയായിരുന്നു. വർഷങ്ങളോളം പടയോട്ടം നടത്തി പരിചയമുള്ള ഒരു കാലാൾപ്പടയായിരുന്നു ചാർൾസ് മാർട്ടലിൻേറത്. വിവരമറിഞ്ഞ് അവർ അഖ്യൻറൈനിലേക്ക് നീങ്ങി. [2] സാധാരണയുണ്ടായിരുന്ന ഫ്രാങ്ക് സൈന്യത്തിന് പുറമേ മറ്റുസൈന്യങ്ങളെയും പോരാട്ടത്തിന് ക്ഷണിച്ചു.[5] അങ്ങനെ ഗൗൾമാരും ജർമ്മൻകാരും ചേർന്ന ഒരു സൈന്യത്തെ അദ്ദേഹം രൂപീകരിച്ചു. റോമിന്റെ പതനത്തിനുശേഷം യൂറോപ്പിനെ തകർത്ത വിവിധ ബാർബേറിയൻ ഗോത്രങ്ങളിൽ ഒന്നുമാത്രമാണ് ഫ്രാങ്ക്സ് എന്ന് കരുതിയിരുന്ന മുസ്ലിംകൾ അവരുടെ ശക്തി മുൻകൂട്ടി പരിശോധിക്കുന്നതിൽ പരാജയപ്പെട്ടു. ക്രിസ്ത്യൻ യൂറോപ്പിന്റെ ഹൃദയഭാഗത്തേക്ക് പൈറീനിസിൻറെ മേലെ ഖിലാഫത്ത് വ്യാപിക്കുന്നത് തടയാൻ തീരുമാനിച്ച ചാൾസ് മാർട്ടലിനെയും അവർ തെറ്റിദ്ധരിപ്പിച്ചു. ഇത് വലിയൊരു തെറ്റായിരുന്നു, ഇത് 732 (ഹി.114) ൽ പൊയിറ്റേഴ്സിലെ അബ്ദുൾ റഹ്മാനെ്റ പരാജയത്തിലാണ് കലാശിച്ചത്. ചാർൾസ് മാർട്ടിൽ തന്നെയായിരുന്നു യുദ്ധക്കളം തിരഞ്ഞെടുത്തത്. തുറന്നപാതകൾ ഒഴിവാക്കിക്കൊണ്ട് പർവതനിരകളിലൂടെ മാത്രം സഞ്ചരിച്ച് തന്റെ സൈന്യത്തെ ഉയർന്ന മരങ്ങളുള്ള സമതലത്തിൽ അണിനിരത്തുക വഴി അദ്ദേഹത്തിന് മുസ്ലിം സൈന്യത്തെ കബളിപ്പിക്കാൻ സാധിച്ചു (മലമുകളിലെ മരങ്ങൾക്കിടയിലായിട്ടായിരുന്നു ചാർൾസ് മാർട്ടിലൻറെ സൈന്യമെന്നതിനാൽ അവരുടെ അംഗസംഖ്യ എത്രയാണെന്ന് ഊഹിക്കാൻ പോലും താഴ്വരത്ത് അണിനിരന്നിരുന്ന ഖാഫിക്കിയുടെ സൈന്യത്തിന് സാധിച്ചിരുന്നില്ല). ഏറെ ശ്രദ്ധയോടെ തന്നെയാണ് മാർട്ടിൽ യുദ്ധഭൂമി തിരഞ്ഞെടുത്തിരുന്നത്. അവർ നിന്നിരുന്ന കുന്നുകളും ചുറ്റുമുള്ള മരങ്ങളും മുസ്‌ലിം കുതിരപ്പടയെ വളരെയധികം തടസ്സപ്പെടുത്തുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
അവസാനം എട്ടാം ദിവസം ഫ്രാങ്കുകളുടെ പ്രതിരോധത്തിന് വിള്ളലുണ്ടാക്കാൻ മുസ്ലിംകൾക്ക് സാധിച്ചു. അങ്ങനെയവർ മുന്നേറിക്കൊണ്ടിരിക്കുനേ്പാഴാണ് ഒരുകൂട്ടം ഫ്രാങ്ക് സൈനികർ മുസ്ലിം കൂടാരങ്ങൾ ആക്രമിക്കാൻ തുടങ്ങിയത് (പടയോട്ടങ്ങൾക്കിടയിൽ ലഭിച്ച കൊള്ളമുതലുകളെല്ലാം മുസ്ലിം സൈന്യം യുദ്ധത്തിന് മുന്പായി സൈനിക ക്യാന്പിനു പിറകിലെ കൂടാരങ്ങളിൽ സൂക്ഷിച്ചു വെച്ചിരുന്നു). മുസ്ലീം സൈനികരോടൊപ്പം അവരുടെ കുടുംബവും ഉണ്ടായിരുന്നുവെന്ന് ലൂയിസ് പറയുന്നു. അപകടത്തിൽപ്പെട്ടവരിൽ ഭാര്യമാരും വെപ്പാട്ടികളും ഉൾപ്പെടുന്നു. [2] തങ്ങളുടെ പാളയം അക്രമിക്കപ്പെടുന്നുണ്ടെന്ന് മനസിലാക്കിയ മുസ്ലിം സൈന്യത്തിലെ ഒരു വലിയ സംഘം യുദ്ധത്തിനിടയിൽ തങ്ങളുടെ മുതലുകൾ തിരിച്ചുപിടിക്കാൻ മടങ്ങി. ഇതോടെ ഒറ്റപ്പെടുകയും വെളിച്ചത്താവുകയും ചെയ്ത അബ്ദുറഹ്മാൻ ഖാഫിക്കി തൻറെ സൈന്യത്തെ മടക്കിക്കൊണ്ട് വന്ന് അണിനിരത്തുന്നതിനിടയിൽ കൊല്ലപ്പെട്ടു. മുസ്‌ലിം സൈന്യത്തിന്റെ പരാജയത്തിന്റെ ഒരു കാരണം അവർ കൊള്ളമുതൽ സംരക്ഷിക്കാൻ മുഴുകിയതാണ്; മറ്റൊന്ന് വിവിധ വംശീയ-ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളായിരുന്നു. എന്തെന്നാൽ അബ്ദുൾ റഹ്മാൻ ഖാഫിക്കിക്ക് ശേഷം ആ സ്ഥാനം ആരെറ്റുടുത്താലും അയാളോട് യോജിച്ചുപോകുവാൻ ജനറൽമാർക്ക് സാധിക്കുമായിരുന്നില്ല. ഖിലാഫത്തിന്റെ നാനാഭാഗത്തുനിന്നും രൂപപ്പെടുത്തിയ ഒരു സൈന്യത്തിൽ നിലവിലുള്ള വൈവിധ്യമാർന്ന ദേശീയതകളും വംശീയതയും കാരണത്താൽ തുടർന്നവരെയങ്ങോട്ട് നയിക്കാൻ ഒരു കമാൻഡറെ തിരഞെടുക്കുന്നതിൽ ജനൽമാരാരും യോജിച്ചിരുന്നില്ല. ഒരു നേതാവിനെ തെരഞ്ഞെടുക്കുന്നതിലെ അവരുടെ അലംഭാവം യുദ്ധക്കളത്തിൽ നിന്നുള്ള സൈന്യത്തിന്റെ പൂർണ്ണ പിന്മാറ്റത്തിന് കാരണമായി. അങ്ങനെ രാത്രിയിൽ മുസ്ലിം അവിടന്ന് പിൻവാങ്ങുകയുണ്ടായി[3]. യുദ്ധക്കളത്തിൽ പരാജയപ്പെടുത്തിയെങ്കിലും ചാർൾസ് മാർട്ടിൽ മുസ്ലിംസൈന്യത്തെ പിന്തുടരാൻ മുതിർന്നിരുന്നില്ല. ബിലാത്തുശ്ശുഹദാഅ് എന്നാണ് ഇസ്ലാമികപ്രമാണങ്ങളിൽ ഈ യുദ്ധം അറിയപ്പെടുന്നത്. അനന്തരഫലങ്ങൾഅറബ് ചരിത്രകാരന്മാർ നീതിമാനും പ്രാപ്തിയുള്ളതുമായ ഒരു ഭരണാധികാരി, കമാൻഡർ എന്നീ നിലകളിൽ അബ്ദുൾ റഹ്മാനെ ഏകകണ്ഠമായി പ്രശംസിക്കുകയും അൻദലൂസിയയുടെ ഏറ്റവും മികച്ച ഗവർണറുകളിലൊരാളെന്ന് വിശേഷിപ്പിക്കുകയുെം ചെയ്തിട്ടുണ്ട്. മറ്റ് ഭരണാധികാരികളുടെ കീഴിൽ വ്യാപകമായിരുന്ന ഗോത്ര-വംശീയ വിഭജനങ്ങളിൽ അദ്ദേഹം ഭാഗമായിരുന്നില്ല. ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹത്തിന് പകരക്കാരാരുമില്ലെന്നതിൻറെ തെളിവാണ് അദ്ദേഹത്തിൻറെ മരണശേഷം ടൂർസ് യുദ്ധത്തിനിടെ സംഭവിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വവും മാർഗ്ഗനിർദ്ദേശവും ഇല്ലാതെ, മറ്റ് കമാൻഡർമാർക്ക് ഒരു കമാൻഡർ തങ്ങളെ പിറ്റേന്ന് രാവിലെ യുദ്ധത്തിലേക്ക് നയിക്കുന്നത് സമ്മതിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ, ഇസ്ലാമികലോകത്തിന് അബ്ദുൾ റഹ്മാൻ ഖാഫിക്കിയുടെ മരണം തീരാനഷ്ടം തന്നെയായിരുന്നു. 736-ൽ ഖലീഫയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ മകൻ കടൽ ഗൗൾ പടയോട്ടം പുനരാരംഭിച്ചു. ഈ നാവിക പടയോട്ടം 736- ൽ നാർബോണിൽ ഇറങ്ങുകയും മുസ്ലിം ആർൾസിനെ ശക്തിപ്പെടുത്തുന്നതിനും അവിടന്ന് ഉൾനാടുകളിലേക്ക് നീങ്ങുന്നതിനും വേണ്ടി പുറപ്പെട്ടു.[dubious – discuss] ചാൾസ് വീണ്ടും മുസ്‌ലിംകളുടെ ശക്തികേന്ദ്രങ്ങൾ ആക്രമിക്കുകയുണ്ടായി. 736-ൽ അദ്ദേഹം മൊംത്ഫ്രിനും ആവിനാനും, ഒപ്പം ആറൽസും ഐക്സ് എൻ പ്രൊവെൻസും ലൊന്പാർഡ്സിൻറെ രാജാവ് ലിറ്റ്പ്രാണ്ടിൻറെ സഹായത്തോടെ പിടിച്ചടക്കുകയുണ്ടായി .725 മുതൽ മുസ്‌ലിംകൾ കൈവശം വച്ചിരുന്ന നെയിംസ്, ആഗ്ഡെ, ബെസിയേഴ്‌സ് എന്നിവയും അദ്ദേഹം കീഴടക്കി. ഇവിടങ്ങളിലൊക്കെയും ചാർൾസ് കോട്ടകളും നഗരങ്ങളുമെല്ലാം നശിപ്പിച്ചിരുന്നു. അർൾസിലെ മുസ്ലീം സൈന്യത്തെ അദ്ദേഹം തകർക്കുകയുണ്ടായി തുടർന്ന് ആ സൈന്യം നഗരത്തിന്പുറത്തായപ്പോൾ, നഗരത്തെ നേരിട്ട് മുന്നിലൂടെ ആക്രമിക്കുകയും, മുസ്ലീം പടയോട്ടങ്ങളുടെ ശക്തികേന്ദ്രമായി ഇത് വീണ്ടും ഉപയോഗിക്കുന്നത് തടയാൻ പൂർണ്ണമായും നശിപ്പിക്കുകയും ചെയ്തു. ശേഷം അതിവേഗം നീങ്ങി ബെറ്ഇറെ നദിക്കരികിൽ വെച്ച് നാർബോണിന് പുറത്ത് ഒരു ശക്തമായ എതിരാളിയെ പരാജയപ്പെടുത്തുകയുണ്ടായെങ്കിലും, ഉപരോധ യന്ത്രങ്ങളുടെ അഭാവത്താൽ നഗരം പിടിച്ചെടുക്കാനായില്ല. പരാമർശങ്ങൾ
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia