അബ്ദുള്ള ഗുൽ
തുർക്കിയുടെ നിലവിലെ പ്രസിഡണ്ടാണ് അബ്ദുല്ല ഗുൽ (ജനനം: 1950 ഒക്ടോബർ 29). തുർക്കിയുടെ ഒമ്പതാമത്തെ പ്രസിഡണ്ടായ ഗുൽ, 2007 ഓഗസ്റ്റ് 28 മുതൽ ഈ പദവിയിലിരിക്കുന്നു. 2002 - 2003 കാലത്ത് നാലുമാസക്കാലം, രാജ്യത്തിന്റെ പ്രധാനമന്ത്രിയും അതിനു ശേഷം 2007 വരെ വിദേശകാര്യമന്ത്രിയുമായിരുന്നു. ഇസ്‌ലാമിക കക്ഷിയായിരുന്ന വെൽഫെയർ പാർട്ടിയിലെ പ്രവർത്തനപാരമ്പര്യം മുൻനിർത്തി, മതേതരവാദികളുടെ ശക്തമായ എതിർപ്പിനെയും ഭരണഘടനാക്കോടതിയുടെ വിലക്കിനേയും മറികടന്നാണ് 2007-ൽ ഗുൽ പ്രസിഡണ്ട് സ്ഥാനത്തെത്തിയത്. ജീവിതം1950-ൽ തുർക്കിയിലെ കായ്സേരിയിലാണ് അബ്ദുല്ല ഗുൽ ജനിച്ചത്. 1975ൽ ഹൈറുന്നിസയെ വിവാഹം ചെയ്തു. ലണ്ടനിലെ സ്കൂൾ ഓഫ് എക്കണോമിക്സിലാണ് ഗുൽ ഉപരിപഠനം നടത്തിയത്. അവിടെ നിന്നും അദ്ദേഹം ഡോക്ടറേറ്റ് നേടി. 1983 മുതൽ 91 വരെ സൗദി അറേബ്യയിലെ ഇസ്‌ലാമിക് ഡെവലപ്മെന്റ് ബാങ്കിൽ അദ്ദേഹം ജോലി നോക്കി. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം വെൽഫെയർ പാർട്ടിയുടെ പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. വെൽഫെയർ പാർട്ടിയുടെ മിതവാദിവിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന അദ്ദേഹം, പിളർപ്പിനു ശേഷം, എർദ്വാനൊപ്പം ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിയുടെ സ്ഥാപനത്തിൽ പങ്കാളിയായി[1]. പ്രസിഡണ്ട് സ്ഥാനത്തേക്ക്![]() 2007 മേയ് 16-ന് കാലാവധി തീരുന്ന പ്രസിഡണ്ട് സെസറിന് പകരം അബ്ദുള്ള ഗുല്ലിനെയാണ് പ്രധാനമന്ത്രി എർദ്വാൻ, പ്രസിഡണ്ട് സ്ഥാനത്തേക്ക് ഏപ്രിലിൽ നിർദ്ദേശിച്ചത്. എന്നാൽ മുൻപ് ഇസ്‌ലാമികവാദി, വെൽഫെയർ പാർട്ടി സർക്കാരിൽ മന്ത്രിയായിരുന്ന ഗുല്ലിനെ പ്രസിഡണ്ടാക്കരുതെന്ന് വാദിച്ച്, ബായ്കൽ നേതൃത്വം നൽകിയ പ്രതിപക്ഷകക്ഷി, ആർ.പി.പി. ഈ നീക്കത്തെ എതിർക്കുകയും പ്രസിഡണ്ട് തിരഞ്ഞെടൂപ്പ് ബഹിഷ്കരിക്കുകയും ചെയ്തു. ഇതോടെ മൂന്നിൽ രണ്ട് അംഗസംഖ്യ തികയാത്തതിനാൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടത്താനും സാധിച്ചില്ല. 1996-ലേയ്യും 1997-ലേയും എർബകാന്റെ സർക്കാരിൽ മന്ത്രിയായിരുന്ന ഗുല്ലിനെ സൈനികനേതൃത്വത്തിനും പഥ്യമല്ലായിരുന്നു. ഗുല്ലിന്റെ ഭാര്യ ഹൈറുന്നിസ തട്ടം ധരിക്കുന്നതും അദ്ദേഹത്തിനെ എതിർക്കാനുള്ള ഒരു കാരണമായിരുന്നു. പ്രധാനമന്ത്രി എർദ്വാന്റെ ഭാര്യ എമൈൻ അടക്കം, തുർക്കിയിലെ മൂന്നിൽ രണ്ട് വനിതകളും തട്ടം ധരിക്കുന്നവരായിരുന്നുവെങ്കിലും തട്ടം ഒരു രാഷ്ട്രീയചിഹ്നമായി കണക്കാക്കിയിരുന്നതുകൊണ്ട്, പ്രസിഡണ്ടിന്റെ ഭാര്യം തട്ടം ധരിക്കുന്നത്, മതേതരസംവിധാനത്തെ താറുമാറാക്കുമെന്നും, എല്ലാ സ്ത്രീകളും തട്ടം ധരിക്കാൻ നിർബന്ധിതമാകുന്ന നിലയിലേക്ക് കാര്യങ്ങൾ ചെന്നെത്തും എന്നും മതേതരവാദികൾ വാദിച്ചു. പിന്നീട് പാർലമെന്റിൽ മൂന്നിൽ രണ്ടിലധികം ഭൂരിപക്ഷം നേടിക്കൊണ്ട് ഗുൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ആവശ്യമായ കുറഞ്ഞ അംഗബലം ഇല്ലെന്ന കാരണത്താൽ ഭരണഘടനാക്കോടതി, ഈ തിരഞ്ഞെടുപ്പ് അസാധുവാക്കി. മുൻകാലങ്ങളിൽ പ്രസിഡണ്ടുതിരഞ്ഞെടുപ്പിന് ഈ രീതിയിൽ കുറഞ്ഞ അംഗബലം കണക്കിലെടുത്തിട്ടെല്ലന്നത് ചൂണ്ടിക്കാട്ടി, കോടതിയുടെ തീരുമാനം, ജനാധിപത്യത്തിന്റെ നെഞ്ചത്തേറ്റ വെടിയുണ്ടയാണെന്ന് പ്രധാനമന്ത്രി എർദ്വാൻ വിമർശിച്ചു[1]. മതേതരത്വത്തിന് വിരുദ്ധമാണെന്ന കാരണത്താൽ 2007 മേയ് മാസത്തിൽ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള ഗുല്ലിന്റെ സ്ഥാനാർത്ഥിത്വത്തെ ഭരണഘടനാക്കോടതി തടയുകയും ചെയ്തിരുന്നു[2][3]. എന്നാൽ 2007-ലെ തുർക്കിയിലെ പൊതുതിരഞ്ഞെടുപ്പിൽ 46.6% വോട്ട് നേടി ഗുല്ലിന്റെ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി വിജയിക്കുകയും, 2007 ഓഗസ്റ്റ് 28-ന് ഗുൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അന്നേ ദിവസം തന്നെ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു[4][5]. അവലംബം
|
Portal di Ensiklopedia Dunia