അബ്ദുൽ മുത്തലിബ്മുഹമ്മദ്നബിയുടെ പിതാമഹനായിരുന്നു അബ്ദുൽ മുത്തലീബ്‍ (Shaiba ibn Hashim അറബി: شيبة ابن هاشم; ca. 497 – 578). ഇദ്ദേഹത്തിന്റെ യഥാർഥ പേർ ശൈബത്ത് എന്നായിരുന്നു. ചെറുപ്പത്തിൽതന്നെ പിതാവായ ഹാശിം മരണമടഞ്ഞതിനാൽ പിതൃവ്യനായ മുത്തലിബാണ് ഇദ്ദേഹത്തെ വളർത്തിയത്. മുഹമ്മദു നബിയുടെ പിതാമഹനായ അബ്ദുൽ മുത്തലിബ് ഖുറൈഷിഗോത്രത്തിന്റെ തലവനും കഅബായുടെ സംരക്ഷകനുമായിരുന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് കഅബാ മന്ദിരം പൊളിച്ചു നീക്കുവാൻ ആനകലഹമെന്ന പേരിൽ പ്രസിദ്ധമായ ശ്രമം നടന്നത്. അബ്രഹത്ത് എന്ന യമനിലെ ഭരണാധികാരി ഇതിനായി മക്കയിൽ വരുകയും അബ്ദുൽ മുത്തലിബ് അദ്ദേഹത്തെ അതിൽനിന്ന് പിൻതിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എല്ലാ ശ്രമവും നിഷ്ഫലമായെന്ന് ബോധ്യമായപ്പോൾ ഇദ്ദേഹം ദൈവത്തോട് പ്രാർഥിക്കുകയും പ്രാർഥനയുടെ ഫലമായി ഒരുകൂട്ടം പക്ഷികൾ വന്ന് ചുട്ടുപഴുത്ത കല്ലുകൾ ശത്രുവിന്റെ നേർക്ക് വർഷിക്കുകയും അവരുടെ ആനപ്പടയെ നശിപ്പിക്കുകയും ചെയ്തു എന്നാണ് ഇസ്ലാം മതവിശ്വാസം. ഹജ്ജ് തീർഥാടകർ കുടിക്കുവാനുപയോഗിച്ചിരുന്ന കഅബയിലെ സംസംകിണർ പുനർനിർമ്മാണം നടത്തിയതും ഇദ്ദേഹമാണ്. ഇദ്ദേഹത്തിനു പന്ത്രണ്ടു മക്കൾ ഉണ്ടായിരുന്നു. നബിയുടെ പിതാവായ അബ്ദുല്ല അവരിൽ ഒരാളാണ്. നബി ജനിക്കുന്നതിനു രണ്ട് മാസം മുമ്പ് അബ്ദുല്ല അന്തരിച്ചു. നബിക്ക് 6 വയസ്സായപ്പോൾ മാതാവായ ആമിനയും നിര്യാതയായതിനെതുടർന്ന് അദ്ദേഹത്തെ സംരക്ഷിച്ചത് അബ്ദുൽ മുത്തലിബ് ആയിരുന്നു. അവലംബം
|
Portal di Ensiklopedia Dunia