അബ്ദുൽ റസാക്ക് ഹുസൈൻ
തുൻ ഹാജി അബ്ദുൽ റസാക്ക് ബിൻ ഡാറ്റോ ഹാജി ഹുസൈൻ 1970 മുതൽ 1976 വരെ മലേഷ്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു (ജനനം: 11 മാർച്ച് 1922 - ജനുവരി 14, 1976). മലേഷ്യയിൽ അധികാരം സ്ഥാപിച്ചിരിക്കുന്ന ഭരണ കക്ഷികളുടെ സഖ്യമായ ബാരിസാൻ നാസിനൽ രൂപീകരിക്കുന്നതിൽ അക്കാലത്തെ പ്രധാനമന്ത്രിയായിരുന്ന തുൻ റസാക്ക് മുഖ്യപങ്കുവഹിച്ചിരുന്നു. അക്കാലം മുതൽ ഇന്നുവരെ മലേഷ്യയിൽ അധികാരത്തിലിരിക്കുന്നത് ഈ സഖ്യമാണ്. മലേഷ്യയുടെ പുതിയ സാമ്പത്തിക നയം (MNEP) പുറത്തിറക്കിയതിലും അദ്ദേഹം പ്രശസ്തനായിരുന്നു. പശ്ചാത്തലം1922 മാർച്ച് 11[1] ന് പെക്കനിൽ ജനിച്ച അബ്ദുൽ റസാക്ക്, ദാതോ ഹുസൈൻ ബിൻ മൊഹമ്മദ് തൈബിന്റേയും ഡാട്ടിൻ ഹാജഹ് തെഹ് ഫത്തിമ ബിൻത് ദാവൂദിന്റേയും രണ്ട് കുട്ടികളിൽ മൂത്തയാളായിരുന്നു. ഉന്നതകുടുബത്തിലെ വംശാവലിയിൽ ജനിച്ച അബ്ദുൾ റസാക്ക് മലയ് കോളജ് ക്വാലാ കാങ്സറിലാണ് വിദ്യാഭ്യാസം ചെയ്തത്. 1939 ൽ മലയ് അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ജോലിയിൽ ചേർന്ന ശേഷം 1940 ൽ സിംഗപ്പൂരിലെ റാഫിൾസ് കോളേജിൽ പഠിക്കുന്നതിനുള്ള സ്കോളർഷിപ്പ് ലഭിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ അദ്ദേഹത്തിന്റെ ഈ കോളേജിലെ പഠനകാലം അവസാനിച്ചു. യുദ്ധകാലത്ത് അദ്ദേഹം പഹാംഗിൽ വാത്താനിയ ചെറുത്തുനിൽപ്പു പ്രസ്ഥാനം സംഘടിപ്പിക്കാൻ സഹായിച്ചിരുന്നു.[2] രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനു ശേഷം 1947 ൽ അബ്ദുൾ റസാക്ക് ബ്രിട്ടനിലേയ്ക്കു നിയമ പഠനത്തിനു പോയി. 1950 ൽ അദ്ദേഹം അവിടെനിന്നു നിയമ ബിരുദം നേടുകയും ലണ്ടനിലെ ലിങ്കൺസ് ഇൻ കോടതിയിൽ അഭിഭാഷകന്റെ വേഷം അണിയുകയും ചെയ്തു. ഇംഗ്ലണ്ടിലെ പഠനകാലത്ത് അദ്ദേഹം ബ്രിട്ടീഷ് ലേബർപാർട്ടി അംഗവും മലായ് അസോസിയേഷൻ ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പ്രമുഖ വിദ്യാർത്ഥി നേതാവുമായിരുന്നു. അദ്ദേഹം അവിടെ ഒരു മലയൻ ഫോറം രൂപീകരിക്കുകയും ചെയ്തു. രാഷ്ട്രീയപ്രവേശംബ്രിട്ടനിൽനിന്നു മടങ്ങിയെത്തിയതിനുശേഷം അബ്ദുൽ റസാക്ക്, 1950 ൽ മലയൻ സിവിൽ സർവീസിൽ ചേർന്നു.[3] തന്റെ രാഷ്ട്രീയത്തിൽ ചേരാനുള്ള ഉൽക്കടമായ അഭിവാഞ്ചയാൽ അദ്ദേഹം യുണൈറ്റഡ് മലേയ നാഷണൽ ഓർഗനൈസേഷന്റെ (UMNO) യുവനേതാവായി. രണ്ടുവർഷങ്ങൾക്കുശേഷം അദ്ദേഹം പഹാങിലെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായി ജോലി നോക്കി. 1955 ഫെബ്രുവരിയിൽ വെറും 33 വയസ് പ്രായമുള്ളപ്പോൾ അബ്ദുൽ റസാക്ക് പെഹാങിന്റെ മുഖ്യമന്ത്രിയായിത്തീർന്നു. 1955 ജൂലൈയിൽ നടന്ന മലേഷ്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ അബ്ദുൽ റസാക്ക് ഒരു സീറ്റ് നേടി വിജയിക്കുകയും വിദ്യാഭ്യാസ മന്ത്രിയായി നിയമിതനാകുകയും ചെയ്തു. മലയൻ വിദ്യാഭ്യാസ സമ്പ്രദായത്തിന് അടിസ്ഥാനമിട്ട “റസാക്ക് റിപ്പോർട്ടിന്റെ” കരട് രൂപകൽപ്പനയിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. 1956 ഫെബ്രുവരിയിൽ, ബ്രിട്ടീഷുകാരിൽ നിന്നും മലയയ്ക്കു സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള ലണ്ടൻ ദൗത്യ സംഘത്തിലെ ഒരു പ്രധാന അംഗമായിരുന്നു.[4] 1959 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം 1957 മുതൽ വഹിച്ചിരുന്ന ഉപ പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും ചുമതലയോടൊപ്പം ഗ്രാമീണ വികസന മന്ത്രിയായി നിയമിതനായി. റെഡ് ബുക്ക് എന്ന് അറിയപ്പെടുന്ന ഡെവലപ്മെന്റ് പോളിസി രൂപപ്പെടുത്തിയെന്നതും അദ്ദേഹത്തിന്റെ നേട്ടങ്ങളിലൊന്നാണ്. 1965 ൽ മലേഷ്യൻ ഫെഡറേഷനിൽ നിന്ന് സിംഗപ്പൂർ വിട്ടുപോയ സന്ദർഭത്തിൽ, UMNO യ്ക്ക് പാർട്ടിയിൽ കൂടുതൽ ചെറുപ്പക്കാരായ നേതാക്കളെ വേണമെന്ന് അബ്ദുൽ റസാക്ക് തിരിച്ചറിഞ്ഞു. ലീ കുവാൻ യുവിനെപ്പോലെ വാഗ്‌പാടവമുള്ള, യുവ മലയ നേതാക്കളെ വാർത്തെടുക്കുവാൻ അദ്ദേഹം അദമ്യമായി ആഗ്രഹിച്ചു. തങ്ങളുടെ വിശ്വാസത്തിലും സംസ്കാരത്തിലും അടിവരയിട്ടു സംസാരിക്കുന്നതിനും മലയ് ഭാഷയിലും ഇംഗ്ലീഷിലും ഒരുപോലെ ചർച്ച നടത്തുവാനും സാധിക്കുന്ന ഊർജ്ജസ്വലരായ ചെറുപ്പക്കാരെയാണ് അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നത്. ഈ പ്രയത്നത്തിന്റെ അനന്തരഫലമായി, ഗോത്രം, ജനനം, പണം എന്നീ കണക്കുകൂട്ടലുകൾ നടത്താതെ, UMNO യിലെ മഹാതിർ മുഹമ്മദിനെപ്പോലെ മിശ്ര പാരമ്പര്യമുള്ള യുവനേതാക്കളെ രാഷ്ട്രീയ ഭരണസംവിധാനത്തിന്റെ ഉന്നത തലങ്ങളിലേക്ക് അദ്ദേഹം നയിച്ചു. 1967 ൽ സാമൂഹ്യ നേതൃത്വത്തിന് റമോൺ മാഗ്സസെ അവാർഡ് അദ്ദേഹത്തിനു സമ്മാനിക്കപ്പെട്ടു. പ്രധാനമന്ത്രിപദം1969 മെയ് 13 സംഭവത്തിനുശേഷം (മലേഷ്യയിലെ ക്വാലാലമ്പൂരിൽ നടന്ന സിനോ-മലയ വിഭാഗത്തിലെ അക്രമങ്ങൾ) കക്ഷി വഴക്കുകൾ തുങ്കു അബ്ദുൽ റഹ്മാൻ പുത്തയെ അട്ടിമറിക്കുന്നതിലെത്തിക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. 1970 വരെ നാഷണൽ ഓപ്പറേഷൻസ് കൌൺസിലിന്റെ ഉത്തരവു പ്രകാരമായി ഭരണം നടക്കുകയും ചെയ്തു.[5] 1970 സെപ്റ്റംബറിൽ അബ്ദുൽ റസാക്ക് മലേഷ്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഭരണാധികാരത്തിലുള്ള അലയൻസ് പാർട്ടിക്കു പകരം വയ്ക്കാൻ 1973 ജനുവരി 1-ന് തുൻ റസാക്ക് ‘ബാരിസാൻ നാസണൽ’ അല്ലെങ്കിൽ ‘ദേശീയ മുന്നണി’ രൂപീകരിച്ചു. "Ketahanan Nasional" (ദേശീയ ശക്തി), സ്ഥാപിക്കുന്നതിനും രാഷ്ട്രീയ സ്ഥിരത നേടുന്നതിനും ദേശീയമുന്നണിയിലെ പാർട്ടികളുടേയും അതിലെ അംഗത്വംവും അദ്ദേഹം വർദ്ധിപ്പിച്ചു. 1971 ൽ മലേഷ്യൻ സാമ്പത്തിക നയം (MNEP) രൂപീകരിച്ചതിനും അദ്ദേഹം സ്തത്യർഹ്യമായ സംഭാവനകൾ നൽകിയിരുന്നു. മരണംലുക്കീമിയയുടെ ബാധിച്ചതിനു ശേഷം ലണ്ടനിൽ ചികിത്സ പ്രതീക്ഷിച്ചിരിക്കവേ അധികാരത്തിലിരിക്കെ അബ്ദുൾ റസാഖ് 1976 ജനുവരി 14 ന്[6] മരണമടഞ്ഞു. മരണാനന്തര ബഹുമതിയായി ‘ബാപ പെമ്പൻഗുനാൻ” (വികസനത്തിന്റെ പിതാവ്) എന്ന ബഹുമതി അദ്ദേഹത്തിനു നൽകപ്പെട്ടു. ക്വാലാലംപൂരിലെ മസ്ജിദ് നെഗാരയ്ക്കടുത്തുള്ള ഹീറോസ് ശവകുടീരത്തിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു. അവലംബം
|
Portal di Ensiklopedia Dunia