അബ്ബാസ് ഇബ്നു ഫിർനാസ്
ഇന്നത്തെ സ്പെയ്നിലെ റോൻഡയിൽ എ.ഡി. 810-887 കാലയളവിൽ ജീവിച്ച ഒരു അന്തലൂസിയൻ ബഹുമുഖ പ്രതിഭയായിരുന്നു അബ്ബാസ് ഇബ്നു ഫിർനാസ്.[1][2] അബ്ബാസ് ഖാസിം ഇബ്നു ഫിർനാസ് എന്നും അദ്ദേഹം അറിയപ്പെടുന്നു. ഭൗതികശാസ്ത്രം, എൻജിനിയറിംഗ്,വ്യാമയാനം എന്നീ രംഗങ്ങളിലെ കണ്ടുപിടിത്തങ്ങളിലൂടെയാണ് അദ്ദേഹം പ്രസിദ്ധൻ. കൂടാതെ അറബി കവി,സംഗീതജ്ഞൻ എന്ന നിലയിലും അറിയപ്പെടുന്നു. വൈമാനികയാത്രയുടെ കണ്ടുപിടിത്തത്തിന്റെ ആദ്യശ്രമങ്ങൾ ഫിർനാസിന്റെതാണെന്ന് വിലയിരുത്തപ്പെടുന്നു.[3][4] കണ്ടുപിടിത്തങ്ങൾഅൽ-മഖത എന്നു വിളിക്കുന്ന ഒരു ജലഘടികാരം അബ്ബാസ് ഫിർനാസ് രൂപകല്പന ചെയ്തെടുക്കുകയുണ്ടായി. വർണ്ണരഹിതമായ ഗ്ലാസ്സുകൾ നിർമ്മികുന്നതിനുള്ള രീതികൾ അദ്ദേഹം കണ്ടെത്തി. വിവിധതരത്തിലുള്ള ഗ്ലാസുകളായ പ്ലൈൻസ്പിയേഴ്സ്,കറക്റ്റീവ് ലെൻസുകൾ,റീഡിംഗ് സ്റ്റോണുകൾ എന്നിവയും നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും ചലനങ്ങളെ പ്രതീകവൽകരിക്കാനായി ഉപയോഗിക്കാവുന്ന ചെറുവളയങ്ങളുടെ മാല എന്നിവയും അദ്ദേഹം നിർമ്മിച്ചു. ക്വാർട്ട്സുകൾ മുറിക്കുന്നതിനായി ഈജിപ്തിലേക്കായിരുന്നു സ്പെയിൻ കല്ലുകൾ കയറ്റി അയച്ചിരുന്നത്. ഇതു നിറുത്തുന്നതിനായി അദ്ദേഹം ക്രിസ്റ്റൽ കല്ലുകൾ മുറിക്കുന്ന പ്രക്രിയ വികസിപ്പിച്ചെടുത്തു.[3][4] സ്മരണഅബ്ബാസ് ഇബ്നു ഫിർനാസിനെ ആദരിച്ചുകൊണ്ട് നൽകപ്പെട്ടതാണ് ചന്ദ്രനിലെ ക്രാറ്റർ ഇബ്നു ഫിർനാസ്. അവലംബം
|
Portal di Ensiklopedia Dunia