അബ്‌ദുല്ലാഹ് ഇബ്‌നു അബ്ദുൽ മുത്തലിബ്
ഇസ്ലാം മതത്തിലെ പ്രവാചകനായ മുഹമ്മദ് നബിയുടെ പിതാവാണ് അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബ് (Arabic: عبدالله بن عبد المطلب). 545-ൽ ജനിച്ച അദ്ദേഹം മരണപ്പെടുന്നത് 570 ആണ്. അദ്ദേഹത്തിന്റെ പിതാവ് ഷൈബ ഇബ്ൻ ഹാഷിം(അബ്ദുൽ മുത്തലിബ്) ആയിരുന്നു. തന്റെ ഇരുപത്തി അഞ്ചാം വയസിൽ മദീനക്കും മക്കക്കും ഇടയിലുള്ള യാത്രക്കിടയിൽ രോഗാതുരനായി അദ്ദേഹം മരണമടയുമ്പോൾ ഭാര്യയായിരുന്ന ആമിന ബിൻത് വഹാബ് മുഹമ്മദ് നബിയെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. പൂർണ്ണ നാമംഅബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബ് (ഷൈബ) ഇബ്ൻ ഹാഷിം (അംറ്) ഇബ്ൻ അബ്ദുൽ മനാഫ് (അൽ മുഗിറ) ഇബ്ൻ ഖുസയ് (സൈദ്) ഇബ്ൻ കിലാബ് ഇബ്ൻ മുറാ ഇബ്ൻ കഅബ് ഇബ്ൻ ലുഅയ് ഇബ്ൻ ഗാലിബ് ഇബ്ൻ ഫഹർ (ഖുറൈഷ്) ഇബ്ൻ മാലിക് ഇബ്ൻ അൽ നദ്ർ (ഖൈസ്) ഇബ്ൻ കിനാന ഇബ്ൻ ഖുസൈമ ഇബ്ൻ മുദ്രികഹ് (അമീർ) ഇബ്ൻ ഇല്യാസ് ഇബ്ൻ മുദാർ ഇബ്ൻ നിസാർ ഇബ്ൻ മഅദ് ഇബ്ൻ അദ്നാൻ ജീവിതരേഖഅബ്ദുൽ മുത്തലിബിന്റെ പന്ത്രണ്ടു സന്താനങ്ങളിൽ ഒരാളായിരുന്നു അബ്ദുല്ല. മാതാവിന്റെ പേര് ഫാത്തിമ എന്നായിരുന്നു. 544-ലാണ് അബ്ദുല്ല ജനിച്ചതെന്ന് അൽ-കൽബി എന്ന ചരിത്രകാരൻ അഭിപ്രായപ്പെടുന്നു. തനിക്ക് പത്തു സന്താനങ്ങളുണ്ടായാൽ ഒരാളെ കാബാ ദേവാലയത്തിലേക്ക് ബലിയർപ്പിക്കാമെന്ന് അബ്ദുൽ മുത്തലിബ് പ്രതിജ്ഞ ചെയ്തിട്ടുണ്ടായിരുന്നു. അവസരം വന്നപ്പോൾ പ്രതിജ്ഞ പാലിക്കാൻ അദ്ദേഹം തീർച്ചപ്പെടുത്തി. ആരെ ബലികൊടുക്കണമെന്ന് അവരുടെ മുൻപിൽവച്ച് നറുക്കെടുത്ത് തീരുമാനിക്കാനായിരുന്നു നിശ്ചയം. നറുക്കെടുപ്പിൽ ഏറ്റവും പ്രിയപ്പെട്ട അബ്ദുല്ലയുടെ പേരാണ് കിട്ടിയത്. അവസാനം മക്കാനിവാസികളുടെ അഭിപ്രായം അനുസരിച്ച് ഒരു മത പണ്ഡിതന്റെ നിർദ്ദേശം സ്വീകരിക്കുകയും അബ്ദുല്ലയ്ക്കു പകരം നൂറ് ഒട്ടകങ്ങളെ ബലികൊടുത്ത് പ്രതിജ്ഞ നിറവേറ്റുകയുമാണുണ്ടായത്. ഇതൊരു ഐതിഹ്യമാണെന്നു കരുതപ്പെടുന്നു. വഹബിന്റെ മകൾ ആമിനയായിരുന്നു അബ്ദുല്ലയുടെ പത്നി. തന്റെ ഏകസന്തതിയായ മുഹമ്മദ് നബിയുടെ ഔന്നത്യം നേരിൽ കാണാനുള്ള ഭാഗ്യം അബ്ദുല്ലയ്ക്കുണ്ടായില്ല. നബിയുടെ ജനനത്തിനു കുറെ മാസങ്ങൾക്കു മുൻപ് മദീനയിൽവച്ച് 26-ആം വയസ്സിൽ (570) ഇദ്ദേഹം അന്തരിച്ചുവെന്ന് കരുതപ്പെടുന്നു. അവലംബം
|
Portal di Ensiklopedia Dunia