അമക്രൈൻ കോശം![]() റെറ്റിനയിലെ ഇൻറർന്യൂറോണുകളാണ് അമക്രൈൻ കോശങ്ങൾ.[1] ഗ്രീക്ക് വാക്കുകളായ a– (“നോൺ”), makr– (“നീളമുള്ള”), in– (“ഫൈബർ”) എന്നിവയിൽ നിന്നാണ് ഇവയുടെ പേരിൻറെ ഉത്ഭവം. അമക്രൈൻ കോശങ്ങൾ ഇൻഹിബിറ്ററി ന്യൂറോണുകളാണ്. അവ ഡെൻട്രിറ്റിക് ആർബറുകൾ ഇന്നർ പ്ലെക്സിഫോം ലെയറിലേക്ക് (ഐപിഎൽ) പ്രൊജക്റ്റ് ചെയ്യുന്നു, അതോടൊപ്പം അവ റെറ്റിന ഗാംഗ്ലിയോൺ കോശങ്ങൾ,] ബൈപോളാർ കോശങ്ങൾ എന്നിവയുമായും സംവദിക്കുന്നു.[2] ഘടനബൈപോളാർ സെല്ലുകളും റെറ്റിന ഗാംഗ്ലിയൺ സെല്ലുകളും സിനാപ്‌സുകളായി മാറുന്ന രണ്ടാമത്തെ സിനാപ്റ്റിക് റെറ്റിന പാളിയായ ഇന്നർ പ്ലെക്‌സിഫോം ലെയറിൽ (ഐപിഎൽ) ആണ് അമക്രൈൻ കോശങ്ങൾ പ്രവർത്തിക്കുന്നത്. ഡെൻട്രൈറ്റ് മോർഫോളജി, സ്‌ട്രാറ്റിഫിക്കേഷൻ എന്നിവ അടിസ്ഥാനമാക്കി കുറഞ്ഞത് 33 വ്യത്യസ്ത തരം അമക്രൈൻ കോശങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൊറിസോണ്ടൽ സെല്ലുകളെപ്പോലെ, അമക്രൈൻ കോശങ്ങളും പാർശ്വസ്ഥമായി പ്രവർത്തിക്കുന്നു. ഹൊറിസോണ്ടൽ സെല്ലുകൾ റോഡ്, കോൺ സെല്ലുകളുടെ ഔട്ട്‌പുട്ടുമായി ബന്ധിപ്പിക്കുമ്പോൾ, അമക്രൈൻ കോശങ്ങൾ ബൈപോളാർ സെല്ലുകളിൽ നിന്നുള്ള ഔട്ട്‌പുട്ടിനെ ബാധിക്കുന്നു. ഓരോ തരം അമക്രൈൻ കോശങ്ങളും മറ്റ് കോശങ്ങളുമായി ബന്ധിപ്പിക്കുന്ന ഒന്നോ അതിലധികമോ ന്യൂറോ ട്രാൻസ്മിറ്ററുകൾ പുറത്തുവിടുന്നു.[2] കണക്ഷൻ ഫീൽഡിന്റെ വീതി, ഇന്നർ പ്ലെക്സിഫോം പാളിയിലെ സ്ട്രാറ്റത്തിന്റെ പാളി (കൾ), ന്യൂറോ ട്രാൻസ്മിറ്റർ തരം എന്നിവയാൽ അവ തരംതിരിക്കപ്പെടുന്നു. മിക്കതും ഗാമാ-അമിനോബ്യൂട്ടിക് ആസിഡ് അല്ലെങ്കിൽ ഗ്ലൈസിൻ ന്യൂറോ ട്രാൻസ്മിറ്ററുകളായി ഉപയോഗിക്കുന്നതാണ്. പ്രവർത്തനംമിക്ക കേസുകളിലും, അമാക്രിൻ സെല്ലിന്റെ ഉപവിഭാഗം അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെടുന്നു (ഫോം പ്രവർത്തനത്തിലേക്ക് നയിക്കുന്നു). റെറ്റിനൽ അമക്രൈൻ കോശങ്ങളുടെ ചില നിർദ്ദിഷ്ട പ്രവർത്തനങ്ങൾ:
വ്യത്യസ്ത തരം അമക്രൈൻ കോശങ്ങളുടെ വ്യത്യസ്ത തരം പ്രവർത്തനങ്ങളെക്കുറിച്ച് ഇനിയും വളരെയധികം കണ്ടെത്താനുണ്ട്. വിപുലമായ ഡെൻഡ്രിറ്റിക് ട്രീയുള്ള അമക്രൈൻ കോശങ്ങൾ, ബൈപോളാർ സെല്ലിലെയും ഗാംഗ്ലിയോൺ സെൽ തലത്തിലെയും ഫീഡ്‌ബാക്ക് വഴി ഇൻഹിബിറ്ററി സറൌണ്ട്സിന് കാരണമാകുമെന്ന് കരുതപ്പെടുന്നു. ഈ പ്രക്രീയയിൽ ഹൊറിസോണ്ടൽ സെല്ലുകളുടെ പ്രവർത്തനത്തിന് അനുബന്ധമായി അവ കണക്കാക്കപ്പെടുന്നു. അമാക്രൈൻ സെല്ലിന്റെ മറ്റ് രൂപങ്ങൾ മോഡുലേറ്ററി റോളുകൾ വഹിക്കാൻ സാധ്യതയുണ്ട്, ഇത് ഫോട്ടോപിക് കാഴ്ച, സ്കോട്ടോപിക് കാഴ്ച എന്നിവയ്ക്കുള്ള സംവേദനക്ഷമത ക്രമീകരിക്കാൻ അനുവദിക്കുന്നു. സ്കോട്ടോപിക് സാഹചര്യങ്ങളിൽ റോഡ് കോശങ്ങളിൽ നിന്നുള്ള സിഗ്നൽ മീഡിയേറ്റർ ആണ് അമക്രൈൻ കോശം.[4] ഇതും കാണുകപരാമർശങ്ങൾ
ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia