അമൂർത്തബീജഗണിതംഗണിതശാസ്ത്രത്തിലെ ഗ്രൂപ്പ്, വലയം, ക്ഷേത്രം, അനുപാതപ്രമാണങ്ങൾ, സദിശസമഷ്ടി, ബീജഗണിതം തുടങ്ങിയ ബീജീയഘടനകളെക്കുറിച്ച് പഠിക്കുന്ന ശാഖയാണ് അമൂർത്തബീജഗണിതം. ബീജഗണിതവും അമൂർത്തബീജഗണിതവും ഒന്നുതന്നെ എന്ന് കരുതുന്നവരുമുണ്ട്. ഇന്ന് മൗലികബീജഗണിതവും അമൂർത്തബീജഗണിതവും വ്യത്യസ്തമായിത്തന്നെ പഠനവിധേയമാക്കുന്നു. മൗലികബീജഗണിതം രേഖീയക്ഷേത്രത്തിലേക്കും ക്രമബീജഗണിതത്തിലേക്കുമുള്ള ഒരു തുടക്കം മാത്രമാണ്. ചരിത്രം19-ാം നൂറ്റാണ്ടിനുമുന്നേ, ബീജഗണിതത്തെ ബഹുപദങ്ങളുടെ പഠനമായായിരുന്നു കണക്കാക്കിയിരുന്നത്. 19-ാം നൂറ്റാണ്ടിൽ കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങളും പരിഹാര രീതികളും വിസിപ്പിച്ചെടുത്തതോടെയാണ് അമൂർത്തബീജഗണിതം നിലവിൽ വന്നത്. അമൂർത്തബീജഗണിതത്തിൽ അംഗീകരിക്കപ്പെട്ട പല സിദ്ധാന്തങ്ങളും ഗണിതശാസ്ത്രത്തിലെ വിവിധ ശാഖകളിലെ വിഭിന്ന വസ്തുതകളായിട്ടായിരുന്നു തുടങ്ങിയത്. പിന്നീട് അവ ഒരു പൊതുആശയം ആർജിക്കുകയും, ഒടുവിൽ ഏകീകൃതമാവുകയും ചെയ്തു. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഏറെക്കുറേ പ്രശ്നങ്ങളും ബീജീയസമവാക്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു. താഴെ പറയുന്നവ പ്രധാനപ്പെട്ടവയാണ്.
|
Portal di Ensiklopedia Dunia