അമേരിക്ക-മെക്സിക്കോ അതിർത്തിവേലി![]() അനധികൃത കുടിയേറ്റം തടയാനായി മെക്സിക്കോ-അമേരിക്കൻ അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള പല മതിലുകളും വേലികളും ചേർന്നതാണ് അമേരിക്ക-മെക്സിക്കോ അതിർത്തിവേലി.[1] ഇത് ഇടമുറിയാത്ത ഒറ്റ മതിൽക്കെട്ടല്ല, പിന്നെയോ നേരിട്ട് കാണാവുന്ന മതിലുകളും വേലികളും ഒക്കെ കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സ് ബോർഡർ പട്രോൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സെൻസറുകളും ക്യാമറകളും ഒക്കെ ഉൾപ്പെട്ട വിർച്ച്വൽ തടകളും ഉൾപ്പെട്ടതാണ്.[2]യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ യൂണിറ്റിന്റെ 2009 ജനുവരിയിലെ കണക്കുപ്രകാരം 580 മൈൽ (930 കി.മീ)ൽ കൂടുതൽ തടകൾ നിലവിലുണ്ട്.[3] നിർമ്മാണചരിത്രംതെക്കേ അമേരിക്കയിൽനിന്നുള്ള മയക്കുമരുന്നു കള്ളക്കടത്ത് തടയാനായി ഉദ്ദേശിച്ച് രൂപം കൊടുത്ത മൂന്നു ഓപ്പറേഷനുകളുടെ ഭാഗമായി 1994 മുതലാണ് അമേരിക്ക മെക്സിക്കൻ അതിർത്തിയിൽ വേലി നിർമ്മിച്ചുതുടങ്ങിയത്. കാലിഫോർണിയയിലെ ഓപ്പറേഷൻ ഗേറ്റ്‌കീപ്പർ, ടെക്സസിലെ ഓപ്പറേഷൻ ഹോൾഡ്-ദി-ലൈൻ[4], അരിസോണയിലെ ഓപ്പറേഷൻ സേഫ്‌ഗാർഡ്[5] എന്നിവയായിരുന്നു ആ ഓപ്പറേഷനുകൾ. യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസിയുടെ 2009 ജനുവരിയിലെ കണക്കുപ്രകാരം 1,954 മൈൽ (3,145 കി.മീ) നീളം വരുന്ന അതിർത്തിയിൽ 580 മൈൽ (930 കി.മീ) നീളത്തോളം ദൂരം വേലികെട്ടി അടച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ ഏറ്റവുമധികം കള്ളക്കടത്തും അനധികൃത കുടിയേറ്റവും കണ്ടെത്തിയ ചില ജനവാസമില്ലാത്തെ പ്രദേശങ്ങളും കാലിഫോർണിയയിലെ സാൻ ഡിയേഗോ, ടെക്സസിലെ എൽ പാസോ തുടങ്ങിയ ജനനിബിഢ പ്രദേശങ്ങളുമാണ് പ്രധാനമായും മതിലുകെട്ടി തിരിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റത്തിന്മേൽ പ്രഭവം![]() ബോർഡർ പട്രോൾ പിടികൂടിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 2005ലെ 1,189,000 പേർ എന്നതിൽനിന്ന് 61% കുറഞ്ഞ് 2008ൽ 723,840ഉം 2010ൽ 463,000ഉം ആയി. 1972നുശേഷമുള്ള ഏറ്റവും കുറഞ്ഞ തോതായിരുന്നു 2010ലേത്.[6] എന്നാൽ, അനധികൃത കുടിയേറ്റം കുറഞ്ഞത് അതിർത്തി വേലി കാരണം മാത്രമല്ല അമേരിക്കയിലേയും മെക്സിക്കോയിലേയും മാറിയ സാമ്പത്തിക സാഹചര്യങ്ങളും മൂലമാണ് എന്നും അഭിപ്രായമുണ്ട്. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾUS-Mexico barrier എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. ![]() വിക്കിവാർത്തകളിൽ ബന്ധപ്പെട്ട വാർത്തയുണ്ട്:
Bush signs law to build fence at US-Mexico border
|
Portal di Ensiklopedia Dunia