അമേരിക്കൻ എയർലൈൻസ്ടെക്സസിലെ ഫോർട്ട് വർത്ത് ആസ്ഥാനമായ പ്രമുഖ അമേരിക്കൻ വ്യോമഗതാഗതക്കമ്പനിയാണ് അമേരിക്കൻ എയർലൈൻസ്.[6] വിശാലമായ അന്താരാഷ്‌ട്ര, ആഭ്യന്തര റൂട്ടുകളിൽ സർവീസ് നടത്തുന്ന അമേരിക്കൻ എയർലൈൻസ് വിമാനങ്ങളുടെ എണ്ണത്തിലും വരുമാനത്തിലും ലോകത്തെ ഏറ്റവും വലിയ എയർലൈനും ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തിൽ യുണൈറ്റഡ് എയർലൈൻസിനു പിന്നിൽ രണ്ടാമതുമാണ്. അമേരിക്കൻ എയർലൈൻസിൻറെ ഏറ്റവും വലിയ ഹബ് ഡാളസ് ഫോർട്ട് വർത്ത് ആണ്. ഷാർലറ്റ്, ഷിക്കാഗോ-ഒ'ഹെയ്ർ, ലോസ് ആഞ്ചലസ്, മയാമി, ന്യൂയോർക്ക് - ജെഎഫ്കെ, ന്യൂ യോർക്ക് - ലഗ്വാർഡിയ, ഫിലാഡൽഫിയ, ഫീനിക്സ്, വാഷിംഗ്‌ടൺ ഡി.സി. എന്നിവയാണ് മറ്റു ഹബ്ബുകൾ. അതേസമയം അമേരിക്കൻ എയർലൈൻസിൻറെ പ്രാഥമിക മെയിൻറ്റനൻസ് ബേസ് തുൾസ ഇന്റർനാഷണൽ എയർപോർട്ടാണ്.[7] വൺവേൾഡ് അലയൻസിൻറെ സ്ഥാപക അംഗവുമാണ് അമേരിക്കൻ എയർലൈൻസ്. അമേരിക്കൻ ഈഗിൾ എന്ന പേരിലാണ് സ്വതന്ത്രമായി ആഭ്യന്തര സർവീസുകൾ നടത്തുന്നത്. ഇതു പൂർണമായും അമേരിക്കൻ എയർലൈൻസ് ഗ്രൂപ്പിൻറെ ഉടമസ്ഥതയിൽ ഉള്ളതാണ്.[8] ചരിത്രം1930-ൽ രൂപംകൊണ്ട ശേഷം ഒരുപാട് എയർലൈനുകളുമായി അമേരിക്കൻ എയർലൈൻസ് കൂടിചേർന്നിട്ടുണ്ട്. 1971-ൽ ട്രാൻസ് കരീബിയൻ എയർവേസ്, 1987-ൽ എയർ കാലിഫോർണിയ, 1999-ൽ റിനോ എയർ, 2001-ൽ ട്രാൻസ് വേൾഡ് എയർലൈൻസ് (ടിഡബ്യൂഎ), 2015-ൽ യുഎസ് എയർവേസ്. 82 ചെറു വിമാന എയർലൈനുകൾ കൂടിചേർന്നാണു 1930-ൽ അമേരിക്കൻ എയർലൈൻസ് രൂപീകൃതമാകുന്നത്. തുടക്കത്തിൽ വിവിധ സ്വതന്ത്ര എയർലൈനുകളുടെ പൊതു ബ്രാൻഡ് ആയിരുന്നു അമേരിക്കൻ എയർവേസ്. ടെക്സാസിലെ സതേൺ എയർ ട്രാൻസ്പോർട്ട്, വെസ്റ്റേൺ യുഎസിലെ സതേൺ എയർ ഫാസ്റ്റ് എക്സ്പ്രസ്സ് (സേഫ്), മിഡ് വെസ്റ്റിലെ യൂണിവേഴ്സൽ ഏവിയേഷൻ, തോംസൺ എയറോനോട്ടിക്കൽ സർവീസസ്, നോർത്ത്ഈസ്റ്റിലെ കോളോണിയൽ എയർ ട്രാൻസ്പോർട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആസ്ഥാനംഡാളസ് ഫോർട്ട്‌വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപത്തായി ടെക്സാസിലെ ഫോർട്ട്‌വർത്തിലാണ് അമേരിക്കൻ എയർലൈൻസിൻറെ ആസ്ഥാനം. സെൻറെർപോർട്ട് ഓഫീസ് കോമ്പ്ലെക്സിലെ രണ്ട് ഓഫീസ് ബിൽഡിംഗുകൾക്കുമായി 1400000 ചതുരശ്ര അടി വിസ്തീർണമാണുള്ളത്. 2014-ലെ കണക്കനുസരിച്ചു 4300 പേർ ഈ കോംപ്ലക്സിൽ ജോലിചെയ്യുന്നുണ്ട്.[9] ഫോർട്ട് വർത്തിൽ പുതിയ ആസ്ഥാനം നിർമ്മിക്കുമെന്നു 2015-ൽ എയർലൈൻസ് പ്രഖ്യാപിച്ചു. 2018-ഓടെ പുതിയ ആസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാനാണ് എയർലൈൻസ് പദ്ധതിയിട്ടിരിക്കുന്നത്. 5000 പുതിയ ജോലിക്കാർ ഈ ബിൽഡിംഗിൽ ജോലിയെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കോഡ്ഷെയർ ധാരണകൾഅമേരിക്കൻ എയർലൈൻസുമായി കോഡ്ഷെയർ ധാരണകൾ ഉള്ള എയർലൈൻസുകൾ ഇവയാണ്: അലാസ്ക എയർലൈൻസ് / ഹോറൈസൻ എയർ, കേപ് എയർ, എൽ ആൽ, എത്തിഹാദ് എയർവേസ്, ഫിജി എയർവേസ്, ഹൈനാൻ എയർലൈൻസ്, ഹവായിയൻ എയർലൈൻസ്, ജെറ്റ്സ്റ്റാർ, കൊറിയൻ എയർ (സ്കൈ ടീം), ഓപ്പൺസ്കൈസ്, വെസ്റ്റ്ജെറ്റ്.[10] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia