ജൂൺ 14, 1777 (ആദ്യത്തെ 13-നക്ഷത്ര രൂപം) ജൂലൈ 4, 1960 (ഇന്നത്തെ 50-നക്ഷത്ര രൂപം)
മാതൃക
ചുവപ്പ്, വെള്ള വർണങ്ങളിൽ ഇടകൽന്ന തിരശ്ചീന വരകൾ; ദ്വജസ്തംഭ ഭാഗത്ത് മുകളിലായി, നീല പശ്ചാത്തലത്തിൽ 50 നക്ഷത്രങ്ങൾ ഒൻപത് വരികളിലായിരേഖപ്പെടുത്തിയിരിക്കുന്നു.
നീല പശ്ചാത്തലത്തിൽ 50 നക്ഷത്രങ്ങളും, തിരശ്ചീനമായി ഇടവിട്ട് ചുവപ്പ് വെള്ള നിറങ്ങളിലുള്ള വരകളും ആലേഖനം ചെയ്തിട്ടുള്ള പതാകയാണ് അമേരിക്കൻ പതാക എന്ന് പൊതുവെ അറിയപ്പെടുന്ന, അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ പതാക(ഇംഗ്ലീഷ്: flag of the United States of America). നീല പശ്ചാത്തലത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ചെറിയ നക്ഷത്രങ്ങൾക്ക് അഞ്ച്-മുനകളാണ് ഉള്ളത്. 9 വരികളിലായി ഈ നക്ഷത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഈ വരികളിൽ ഇടവിട്ട് ആറും അഞ്ചും നക്ഷത്രങ്ങളാണുള്ളത് (6,5,6,5,..6). ഇതിൽ മുകളിലേയും താഴത്തെയും വരികളിൽ 6 നക്ഷത്രങ്ങൾ വീതം ഉൾപ്പെടുത്തിയിരിക്കുന്നു.
അമേരിക്കയിലെ 50 സംസ്ഥാനങ്ങളെയാണ് ഈ 50 നക്ഷത്രങ്ങൾ പ്രതിനിധികരിക്കുന്നത്. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള വരകൾ ബ്രിട്ടണിൽനിന്നും ആദ്യമായി സ്വാതന്ത്രയ്ം നേടിയ അമേരിക്കയിലെ ആദ്യത്തെ 13 കോളനികളെയാണ് സൂചിപ്പിക്കുന്നത്. ഈ പതിമൂന്ന് കോളനികളാണ് അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ സംസ്ഥാനങ്ങൾ.[1]നക്ഷത്രങ്ങളും വരകളും(Stars and Stripes),[2]ഓൾഡ് ഗ്ലോറി (Old Glory),[3] സ്റ്റാർ സ്പാങ്ല്ഡ് ബാനർ (The Star-Spangled Banner) എന്നീ വിളിപേരുകളും ഈ പതാകയ്ക്കുണ്ട്.
ഇന്ന് കാണുന്ന 50നക്ഷത്രങ്ങളുള്ള പതാകയുടെ രൂപകല്പന റോബർട്ട് ജി. ഹെഫ്റ്റ് (Robert G. Heft) എന്നയാളാണ് ചെയ്തിരിക്കുന്നത്.ഹെഫ്റ്റിന് അന്ന് 17 വയസ്സായിരുന്നു പ്രായം. 1958 ഹൈസ്കൂൾ പ്രൊജക്റ്റിന്റെ ഭാഗമായാണ് ഹെഫ്റ്റ് ഇത് രൂപകല്പനചെയ്തത്. അന്ന് അദ്ദേഹത്തിന് B− ഗ്രേഡാണ് ഇതിന് ലഭിച്ചത്. പിന്നീട് ദേശീയപതാകയ്ക്കായി ഹെഫ്റ്റിന്റെ രൂപകല്പന തിരഞ്ഞെടത്തതിനുശേഷം അധ്യാപകൻ B− ഗ്രേഡിനെ A ഗ്രേഡിലേക്ക് ഉയർത്തുകയുണ്ടായി .
അളവുകൾ
4 U.S.C.§ 1; 4 U.S.C.§ 2 എന്നീ അനുഛേദങ്ങളിൽ ദേശീയപതാകയുടെ നിർമ്മാണത്തിൽ പാലിക്കേണ്ട അളവുകളെകുറിച്ച് പറയുന്നുണ്ട്. അത് പ്രകാരം അളവുകളുടെ വിവരണം ഇങ്ങനെയാണ് :
↑Leepson, Marc. (2005). Flag: An American Biography. New York: St. Martin's Press.
↑Note that the flag ratio (B/A in the diagram) is not absolutely fixed. Although the diagram in Executive Order 10834 gives a ratio of 1.9, earlier in the order is a list of flag sizes authorized for executive agencies. This list permits eleven specific flag sizes (specified by height and width) for such agencies: 20.00 × 38.00; 10.00 × 19.00; 8.95 × 17.00; 7.00 × 11.00; 5.00 × 9.50; 4.33 × 5.50; 3.50 × 6.65; 3.00 × 4.00; 3.00 × 5.70; 2.37 × 4.50; and 1.32 × 2.50. Eight of these sizes conform to the 1.9 ratio, within a small rounding error (less than 0.01). However, three of the authorized sizes vary significantly: 1.57 (for 7.00 × 11.00), 1.27 (for 4.33 × 5.50) and 1.33 (for 3.00 × 4.00).
↑In the 9th edition of the Standard Color Card of America, "White", "Old Glory Red", and "Old Glory Blue" were, respectively, Cable No. 70001, Cable No. 70180, and Cable No. 70075. The Munsell renotation coordinates for these were taken directly from the Reimann et al. paper, the CIELAB D65 coordinates were found by converting the xyY values in that paper to be relative to CIE Illuminant D65 from Illuminant C using the CAT02 chromatic adaptation transform, and relative to a perfect diffuse reflector as white. The "relative" values in the table were found by taking Cable No. 70001's luminosity to be that of the white point, and were converted to D65 or D50 also using the CAT02 transformation. The values for CMYK were found by converting from the CIELAB D50 values using the Adobe CMM and the GRACoL 2006 ICC profile in Adobe Photoshop.