അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രത്തലവനും,ഗവൺമെന്റിന്റെ അദ്ധ്യക്ഷനുമാണ് പ്രസിഡന്റ് (ഇംഗ്ലീഷ്: President of the United States of America (POTUS)[7]. എക്സിക്യുട്ടീവ് ബ്രാഞ്ചിന്റെ ചീഫ് എന്നനിലയിലും, ഫെഡറൽ ഗവൺമെന്റിന്റെ അദ്ധ്യക്ഷൻ എന്ന നിലയിലും ,പ്രസിഡണ്ട് എന്നത് അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും സ്വാധീനിക്കപ്പെടുന്നതും, ആദരിക്കപ്പെടുന്നതുമായ പദവിയാണ്. യു.എസ്. ആംഡ് ഫോഴ്സിന്റെ കമാൻഡർ-ഇൻ-ചീഫും പ്രസിഡണ്ട് തന്നെയാണ്. ലോകത്തെ ഏറ്റവും ശക്തനായ വ്യക്തിയായാണ് പലപ്പോഴും അമേരിക്കൻ പ്രസിഡന്റിനെ വിശേഷിപ്പിക്കുന്നത്[8][9][10][11][12].
പ്രസിഡന്റു സ്ഥാനത്തേക്ക് നാലുവർഷം കൂടുമ്പോൾ പൊതുതിരഞ്ഞെടുപ്പുണ്ടെങ്കിലും പ്രസ്തുത തിരഞ്ഞെടുപ്പിനുശേഷം രൂപവത്കരിക്കപ്പെടുന്ന ഇലക്ടറൽ കോളജാണ് യഥാർത്ഥത്തിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.[13]അമേരിക്കൻ ഭരണഘടനയുടെ 22ആം ഭേദഗതി പ്രകാരം (1951ൽ കൊണ്ടുവന്നത്) ഒരാൾക്ക് രണ്ടു പ്രാവശ്യത്തിലധികം അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ സാധിക്കില്ല. മറ്റൊരു പ്രസിഡണ്ടിന്റെ ഭരണകാലത്ത് രണ്ടു വർഷക്കാലത്തിലധികം ആക്ടിങ് പ്രസിഡണ്ടായിരുന്നിട്ടുള്ളയാൾക്ക് ഒന്നിൽക്കൂടുതൽ പ്രാവശ്യം കൂടി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടാനും സാധിക്കില്ല.[14] ഇതുവരെ 45 വ്യക്തികൾ 58 പൂർണ്ണ ചതുർവർഷക്കാലഘട്ടങ്ങൾ പ്രസിഡണ്ടായി സേവനമുഷ്ഠിച്ചിട്ടുണ്ട്.[14] അമേരിക്കൻ ഐക്യനാടുകളുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ജോ ബൈഡെൻ ആണ്. 46-ആമത്തെ പ്രസിഡണ്ടായ ഇദ്ദേഹം 2021 ജനുവരി 20-നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
↑"Exchange of Letters". Permanent Observer Mission of Palestine to the United Nations. September 1978. Archived from the original on 2012-01-17. Retrieved July 19, 2011.
↑Safire, William (October 12, 1997). "On language: POTUS and FLOTUS". New York Times. New York: The New York Times Company. Retrieved May 11, 2014.