അമേരിക്കൻ യെല്ലോ വാർബ്ലർ
അമേരിക്കൻ യെല്ലോ വാർബ്ലർ (സെറ്റോഫാഗ പെറ്റക്കിയ, മുമ്പ് ഡെൻഡ്രോയിക്ക പെറ്റക്കിയ) പുതിയ വേൾഡ് വാർബ്ലർ സ്പീഷീസ് ആണ്. ഏതാണ്ട് വടക്കേ അമേരിക്കയിലും തെക്കൻ അമേരിക്കയിലും ഇതിന്റെ സങ്കരയിനത്തിൽപ്പെട്ട സ്പീഷീസ് കാണപ്പെടുന്നു. അമേരിക്കൻ യെല്ലോ വാർബ്ലർ ചിലപ്പോൾ "സമ്മർ യെല്ലോ വാർബ്ലർ" എന്നും അറിയപ്പെടുന്നു[2] വടക്കേ അമേരിക്കയിലെ വാർബ്ലർ ജനസംഖ്യ നിയമപരമായി മൈഗ്രേറ്ററി ബേർഡ് ട്രീറ്റി ആക്ട് അനുസരിച്ച് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.[3] പദോത്പത്തിജീനസ് നാമം സെറ്റോഫാഗാ പുരാതന ഗ്രീക്കിൽ സെസ് എന്നാൽ മോത് എന്നും ഫാഗോസ് എന്നാൽ തിന്നുക എന്നുമാണ് അർത്ഥമാക്കുന്നത്. തൊലിപ്പുറത്ത് ചെറിയ ചുവന്ന പൊട്ടുകൾ കാണപ്പെടുന്ന ഇറ്റാലിയൻ പെറ്റെക്കിയയിൽ നിന്നാണ് സ്പെസെഫിക് പെറ്റെക്കിയ വന്നത്.[4] വിവരണവും ടാക്സോണമിയുംആണിനെ ഒഴികെ പ്രജനന തൂവൽ, ശരീരഭാരം എന്നിവ എല്ലാ സ്പീഷീസിനും ഒരുപോലെയാണ്. ശീതകാലത്ത്, പെൺപക്ഷികളുടെയും വളർച്ചമുറ്റാത്ത പക്ഷികളുടെയും ശരീരത്തിന്റെ മുകൾഭാഗത്ത് ഒരുപോലെ പച്ചയും മഞ്ഞനിറവും കാണപ്പെടുന്നു. താഴെ ഇരുണ്ട മഞ്ഞനിറവും കാണപ്പെടുന്നു. യൗവനദശയിലെ ആൺപക്ഷികൾക്ക് നെഞ്ചിന്റെ ഭാഗത്തും തലയിലും കളർ വ്യത്യാസമുണ്ടാകുന്നു. പെൺപക്ഷികളുടെ തലയിൽ ഇരുണ്ടനിറവും കാണുന്നു. കണ്ണുകളും നേർത്ത ചെറിയ ചുണ്ടുകളും ഇരുണ്ടതും പാദങ്ങൾക്ക് ഒലിവ് ബഫ് നിറവും കാണപ്പെടുന്നു. [5][6] സെൻസു ലട്ടോയിൽ ഡി പെറ്റക്കിയയുടെ 35 ഉപവർഗ്ഗങ്ങളെ പ്രജനനകാലത്ത് ആൺപക്ഷികളുടെ തലയിലെ നിറമനുസരിച്ച് പ്രധാന മൂന്ന് ഗ്രൂപ്പായി തിരിച്ചിരിക്കുന്നു.[7]ഈ ഗ്രൂപ്പുകളിൽ ചിലത് ഒരു പ്രത്യേക സ്പീഷീസായായാണ് കണക്കാക്കപ്പെടുന്നത്. അല്ലെങ്കിൽ എസ്റ്റൈവഗ്രൂപ്പ് (യെല്ലോ വാർബ്ലർ) ഡി. പെറ്റക്കിയയിൽ നിന്ന് വ്യത്യസ്തമായ ഒരു ഇനം ആയി കണക്കാക്കപ്പെടുന്നു. (മാൻഗ്രൂവ് വാർബ്ലർ , ഗോൾഡൻ വാർബ്ലർ ഉൾപ്പെടെ);ഇന്റർനാഷണൽ ബേഡ് ലിസ്റ്റിൽ നിലവിൽ അംഗീകരിക്കപ്പെട്ടതാണ്. [8] ഈ ഉപവർഗ്ഗമനുസരിച്ച് അമേരിക്കൻ മഞ്ഞ വാർബ്ലർ 10 മുതൽ 18 സെന്റിമീറ്റർ വരെ നീളവും 16 മുതൽ 22 സെന്റീമീറ്റർ വരെ (6.3 മുതൽ 8.7 വരെയാണ്) ചിറകുവിസ്താരവും 7-25 ഗ്രാം (0.25-0.88 oz) ഭാരവും കാണുന്നു. കുടിയേറ്റസ്പീഷീസുകളിൽ ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു. ആഗോളതലത്തിൽ 16 ഗ്രാം (0.56 oz) ശരാശരി 9-10 ഗ്രാം (0.32-0.35 ഔൺസ്) ഭാരം അമേരിക്കൻ ഐക്യനാടുകളിലെ ഭൂരിഭാഗം മുതിർന്ന പ്രജനനപക്ഷികൾക്കു കാണപ്പെടുന്നു. ചുണ്ടുകൾ 0.8-1.3 സെന്റീമീറ്റർ (0.31 മുതൽ 0.51 വ) നീളവും, ടാർസസ് 1.7 മുതൽ 2.2 സെന്റിമീറ്റർ (0.67 മുതൽ 0.87 )ഉം കാണപ്പെടുന്നു. [9]ഈ സ്പീഷീസിലെ പക്വതയെത്തിയ ആൺപക്ഷികളായ യെല്ലോ വാർബ്ലർ എവിടെയും കാണപ്പെടുന്നു. ഈ പക്ഷിയുടെ ശരീരത്തിന്റെ താഴെഭാഗം ബ്രില്യന്റ് യെല്ലോയും മുകളിൽ ഗ്രീനിഷ്-ഗോൾഡൻകളറും കാണപ്പെടുന്നു. ഈ ഗ്രൂപ്പിലെ ഉപജാതികളിൽ ഭൂരിഭാഗവും തിളക്കത്തിൽ വ്യത്യസ്തമായിരിക്കും. ബർഗ്മാന്റെയും ഗ്ലോഗർ റൂളിന്റെയും അടിസ്ഥാനത്തിൽ ഇവയുടെ വലിപ്പം അനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു.[10] ഗോൾഡൻ വാർബ്ലർ (പെറ്റക്കിയ ഗ്രൂപ്പ്, 17 ഉപവർഗ്ഗങ്ങൾ വെസ്റ്റ് ഇൻഡീസിലെ മാൻഗ്രൂവ് ചതുപ്പിൽ സാധാരണയായി വസിക്കുന്നു. പ്രാദേശിക കാലങ്ങൾക്കനുസൃതമായി കുടിയേറ്റം ഉണ്ടാകാം. ഉദാഹരണത്തിന് കെയ്മൻ ദ്വീപുകളിൽ, ഡി. പി.eoa 1979 നവംബറിൽ അസാധാരണമായി കണ്ടെത്തിയിരുന്നു. കേമൻ ബ്രാക്കിൽ ഇതിനെ കണ്ടെത്താനായില്ല.
പരിസ്ഥിതിവിജ്ഞാനംവടക്കേ അമേരിക്കയിലെ തെക്കൻ ഭാഗങ്ങളിൽ അമേരിക്കൻ വാർബ്ലറുകൾക്ക് വംശനാശം സംഭവിക്കുന്നു. എങ്കിലും അവ തെക്കുവടക്ക് വരെ വ്യാപകമാകുകയും ഗൾഫ് ഓഫ് മെക്സിക്കോ ഉൾക്കടലിന്റെ ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു.[11]വടക്കൻ ഒഹായോയിൽ, നൂറ് വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന പ്രജനന മൈതാനങ്ങളിൽ യെല്ലോ വാർബ്ലർ നിലനിന്നില്ല.[12] അവലംബം
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾSetophaga aestiva എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Setophaga petechia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia