അമേരിക്കൻ വൈറ്റ് ഐബിസ്
അമേരിക്കൻ വൈറ്റ് ഐബിസ് (Eudocimus albus) ത്രെസ്കിഓർണിത്തിഡേ കുടുംബത്തിലെ ഐബിസ് സ്പീഷീസിൽപ്പെട്ട ഒരു ജലപ്പക്ഷിയാണ്. വെസ്റ്റ് വിർജിൻ ദ്വീപിൽ നിന്നും അമേരിക്കൻ തീരത്ത് ഗൾഫ് കോസ്റ്റ് വഴി, തീരപ്രദേശങ്ങളിലുള്ള പുതിയ ലോക ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്.[2] ഈ പ്രത്യേക ഇബിസ് വെളുത്ത തൂവലുകൾ ഉള്ള ഒരു ഇടത്തരം പക്ഷിയാണ്. തെളിഞ്ഞ ചുവപ്പ്-ഓറഞ്ച് നിറത്തിലുള്ള താഴോട്ടു വളഞ്ഞ ചുണ്ടുകൾ, നീണ്ട കാലുകൾ, പറക്കുമ്പോൾ മാത്രം പ്രകടമാകുന്ന കറുത്ത ചിറകിന്റെ അരികുകൾ എന്നിവ ഇവയുടെ പ്രത്യേകതകളാണ്. ബ്രീഡിംഗ് റേഞ്ച് ഗൾഫ്, അറ്റ്ലാന്റിക് തീരം, മെക്സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ബ്രീഡിംഗ് കാലയളവിന് പുറത്ത്, വടക്കേ അമേരിക്കയിലെ ഉൾനാടൻ ദ്വീപുകളിലും കരീബിയൻ ദ്വീപുകളിലുടനീളവും വ്യാപിച്ചു കിടക്കുന്നു. കൊളംബിയയിലേയും വെനിസ്വേലയിലേയും വടക്കുപടിഞ്ഞാറും തെക്കൻ അമേരിക്കൻ തീരപ്രദേശങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. സെൻട്രൽ വെനിസ്വേലയിൽ ജനസംഖ്യ കൂടുന്നത് സ്കാർലെറ്റ് ഐബിസിന്റെ സങ്കരയിനങ്ങൾ കൂടിചേർന്നാണ്. രണ്ട് വംശജരെയും ഒരൊറ്റ സ്പീഷീസ് ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ടാക്സോണമിഅമേരിക്കയിലെ വെളുത്ത ഐബിസ് 1758- ലെ സിസ്റ്റമ നാച്യുറയിലെ10-ാം പതിപ്പിൽ കാൾ ലിനേയസ് വിവരിക്കുന്ന അനേകം പക്ഷികളിലൊന്നാണിത്. അവിടെ സ്കോലോപാക്സ് ആൽബസ് എന്ന് ദ്വിനാമം നൽകിയിരുന്നു.[3]സ്പീഷിസ് നാമം ആൽബസ് ലാറ്റിനിൽ "വെളുത്ത" എന്നാണ് സൂചിപ്പിക്കുന്നത്.[4]സ്പാനിഷ് കർല്യു, വൈറ്റ് കർല്യു എന്നിങ്ങനെയുള്ള ഇതര പൊതുനാമങ്ങളും ഉപയോഗിച്ചുവരുന്നു.[5]ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനായ മാർക്ക് കേറ്റ്സ്ബൈ മിസ്റ്റുക്ക് പ്രായപൂർത്തിയാകാത്ത പക്ഷികളെ ഒരു പ്രത്യേക സ്പീഷീസിലേക്ക് മാറ്റുകയും അവയെ ബ്രൗൺ കർല്യു എന്നു വിളിക്കുകയും ചെയ്തു.[6] 1832-ൽ ജൊകോൺ ഗോർഗ് വാഗ്ലർ ഈ സ്പീഷീസിന് ഇന്നത്തെ ദ്വി നാമം നൽകി. യുഡോക്കിമസ് എന്ന പുതിയ ജീനസ് സ്ഥാപിച്ചപ്പോൾ മറ്റൊരു സ്പീഷീസ് സ്കാർലെറ്റ് ഐബിസ് (E. ruber) മാത്രമായിരുന്നു. ഇരുവരും ഉപജാതികളോ അടുത്തുള്ള സ്പീഷീസുകളായോ ആയി പരിഗണിക്കണമോ എന്ന കാര്യത്തിൽ ദീർഘകാല ചർച്ച നടന്നിട്ടുണ്ട്.[7]അമേരിക്കൻ ഓർണിത്തോളജിസ്റ്റ് യൂണിയൻ ഈ രണ്ടു സ്പീഷീസുകളെ പാരാപാട്രിക് ആയി കണക്കാക്കുന്നു.[8] വിവരണംവെളുത്ത നിറമുള്ള തൂവലുകളും, പിങ്ക് ഫേഷ്യൽ ചർമ്മങ്ങളും മുതിർന്ന അമേരിക്കൻ വൈറ്റ് ഐബിസിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു.[9]മുതിർന്നവർക്ക് ചിറകിനറ്റം കറുത്ത നിറം കാണപ്പെടുന്നു. അത് സാധാരണയായി പറക്കുമ്പോൾ മാത്രമേ കാണാനാകൂ.[10]നോൺ-ബ്രീഡിംഗ് അവസ്ഥയിൽ നീണ്ട താഴ്ന്ന ചുണ്ടുകളും ചുവന്ന ഓറഞ്ച് നിറമുള്ള നീണ്ട കാലുകളും കാണപ്പെടുന്നു.[11]ബ്രീഡിംഗ് സീസണിൽ ആദ്യ പത്ത് ദിവസങ്ങളിൽ, ചർമ്മത്തിന് ഇരുണ്ട് കടുത്ത പിങ്ക് നിറമാകുകയും പർപ്പിളും ചുവപ്പും ഇടകലർന്ന നിറം കാലുകൾക്കും കാണപ്പെടുന്നു. പിന്നീട് ഇത് മങ്ങി ഇളം പിങ്ക് നിറമാകുകയും ചുണ്ടിന്റെ അറ്റം കറുത്തനിറമാകുകയും ചെയ്യുന്നു.[12]ആൺ-പെൺ പക്ഷികൾക്ക് സമാനമായ തൂവലുകൾ ഉള്ളതുകൊണ്ട്, ഒരു മുതിർന്ന അമേരിക്കൻ വെളുത്ത ഐബീസിനെ ലിംഗ വ്യത്യാസത്തിൽ നിന്ന് വേർതിരിക്കുന്നത് ബുദ്ധിമുട്ടാണ്.[13]എന്നിരുന്നാലും, ആൺ-പെൺ രൂപവ്യത്യാസം കാണിക്കുന്നില്ലയെങ്കിലും ആൺ പക്ഷികൾ പെൺപക്ഷികളേക്കാൾ വലിപ്പവും ഭാരവും ചുണ്ടുകൾക്ക് വീതിയും കാണപ്പെടുന്നു.[14] തെക്കേ ഫ്ലോറിഡയിലെ അമേരിക്കൻ വൈറ്റ് ഐബിസിന്റെ പഠനമനുസരിച്ച്,ആൺ പക്ഷികളുടെ ശരാശരി ഭാരം 872.9 മുതൽ 1,261 ഗ്രാം വരെയും (1.924 മുതൽ 2.780 പൗണ്ട് വരെ), പെൺപക്ഷികളുടെ കാര്യത്തിൽ 592.7 മുതൽ 861.3 ഗ്രാം വരെയും (1.307 മുതൽ 1.899 പൗണ്ട്വരെ), 1,036.4 ഗ്രാം (2.285 എൽബി) ആൺ പക്ഷികൾക്കും 764.5 ഗ്രാം (1.685 എൽബി) പെൺപക്ഷികൾക്കും ശരാശരിഭാരം കാണപ്പെടുന്നു.[15]മുതിർന്ന പെൺ പക്ഷികളുടേയും നീളം 53 മുതൽ 70 സെന്റീമീറ്റർ വരെയും (21 മുതൽ 28 വരെ) 90 മുതൽ 105 സെന്റിമീറ്റർ വരെയും (35 മുതൽ 41 വരെ) ചിറകുവിസ്താരം വ്യത്യാസപ്പെട്ടിരിക്കുന്നു.[16] അവലംബം
ബാഹ്യ ലിങ്കുകൾEudocimus albus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Eudocimus albus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia