അമ്പത്തിയാറ് (ചീട്ടുകളി)
ഗുലാൻ പരിശ് അഥവാ തുറുപ്പുകളി വിഭാഗത്തിൽപ്പെട്ട ഒരു ചീട്ടുകളിയാണ് അമ്പത്തിയാറ്. ആറോ എട്ടോ പേർ രണ്ടു സംഘങ്ങളായാണ് സാധാരണ അമ്പത്തിയാറ് കളിക്കുന്നത്. രണ്ടു പെട്ടി ചീട്ടുകളിൽ നിന്നും J, 9, A, 10, K, Q എന്നീ ചീട്ടുകൾ മാത്രമെടുത്താണ് അമ്പത്തിയാറ് കളിക്കുന്നത് ആകെ 48 ചീട്ടുകൾ കാണും. ചീട്ടുകളുടെ ആകെ വില 56 ആണെന്നതാണ് ഈ പേരു വരാൻ കാരണം. രഹസ്യമായി തുറുപ്പ് നിശ്ചയിക്കുന്ന സാധാരണ അമ്പത്തിയാറിനു പുറമേ, പരസ്യമായി തുറുപ്പ് പ്രഖ്യാപിക്കുന്ന സപ്പോർട്ട് എന്ന ഒരു വകഭേദവും ഈ കളിക്കുണ്ട്. ചീട്ടുകളും വിലകളുംതാഴെക്കാണിച്ചിരിക്കുന്ന ചീട്ടുകൾ രണ്ടു വീതം നാലു ചിഹ്നങ്ങളിലുമായി കളിക്കാനെടുക്കുന്നു. അതുകൊണ്ട് രണ്ടു പെട്ടി ചീട്ടുകൾ ആവശ്യമുണ്ടാകും.[൧] ഒരേ ചിഹ്നത്തിന്റെ ഒരേ ചീട്ടുതന്നെ ഒരു കളിയിലിറങ്ങുകയാണെങ്കിൽ ക്രമത്തിൽ ആദ്യത്തെ ചീട്ടിട്ടയാൾക്കായിരിക്കും മുൻതൂക്കം. കളിരീതിപങ്കാളികൾ ഒന്നിടവിട്ട് വട്ടത്തിലിരുന്നാണ് കളിയാരംഭിക്കുന്നത്.[൨] നാലു ചീട്ടുകൾ വീതമായി എല്ലാ ചീട്ടുകളും ഇട്ടുകഴിഞ്ഞതിനു ശേഷമാണ് ലേലമാരംഭിക്കുന്നത്. എട്ടു ചീട്ടുകളാണ് ഒരാൾക്ക് ലഭിക്കുക. കൈവിളിക്കാരന്റെ കുറഞ്ഞ വിളി 28 ആണ്. 40 ആണ് ഈ കളിയിലെ ഓണേഴ്സ്. ആദ്യവട്ടവിളിക്കുശേഷം 40 മുതൽ രണ്ടാമതും ലേലം വിളിക്കാം. ഗുലാൻ പരിശിലെ മറ്റു കളികളിലെന്ന പോലെ ലേലം വിളിച്ച് നിശ്ചയിക്കുന്നയത്രയും പോയിന്റുകൾ കളിച്ച് നേടുക എന്നതാണ് വിജയലക്ഷ്യം. വിളിച്ചയാൾ രഹസ്യമായാണ് തുറുപ്പ് കമിഴ്ത്തുന്നത്. സപ്പോർട്ട്സപ്പോർട്ട് കളിയിൽ ലേലം വിളിക്ക് മാത്രം മാറ്റമുണ്ട്. കൈവിളിക്കാരൻ ലേലം വിളിക്കുന്നതിനൊപ്പം, ഏത് ചിഹ്നമാണ് തുറുപ്പാക്കുന്നതെന്ന് പ്രഖ്യാപിക്കും. ഗുലാൻ പരിശിലെ സാധാരണ ലേലംവിളി പോലെത്തന്നെ എതിരാളിക്ക് തുറുപ്പ് പ്രഖ്യാപിച്ച് ഉയർന്ന വിളി വിളിക്കാം. പങ്കാളി വിളിച്ച അതേ ചിഹ്നത്തിന്റെ ചീട്ടുകൾ കൈവശമുള്ളയാൾക്ക് അതേ ചിഹ്നത്തിൽ പ്ലസ് എന്നു പറഞ്ഞ് നിശ്ചിതയെണ്ണം ഉയർത്തി വിളിക്കാവുന്നതാണ്. ഇങ്ങനെ ലേലം വിളി കഴിയുമ്പോൾ മറ്റു കളിക്കാരുടെ കൈവശമുള്ള ചീട്ടുകളുടെ ഏകദേശധാരണ എല്ലാ കളിക്കാർക്കും വന്നു ചേരും. അതുകൊണ്ട്, കളിക്കാരുടെ ഓർമ്മശക്തിക്കും കൗശലത്തിനും ഈ കളിയിൽ കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. കുറിപ്പുകൾ
|
Portal di Ensiklopedia Dunia