അമ്പലംചുറ്റി
അപ്പോഡിഡെ പക്ഷികുടുംബത്തിൽപ്പെടുന്ന പനങ്കൂളൻ പക്ഷികളോടു സാദൃശ്യമുള്ള ശരപ്പക്ഷിയാണ് അമ്പലംചുറ്റി.[2] [3][4][5] ഇതിന്റെ ശാസ്ത്രീയനാമം അപ്പസ് എഫിനിസ് എഫിനിസ് എന്നാണ്. പനങ്കൂളനെക്കാൾ വളരെ ഇരുണ്ടതും, തടിച്ച ശരീരമുള്ളതുമാണ് അമ്പലം ചുറ്റികൾ. കാണപ്പെടുന്ന സ്ഥലങ്ങൾ![]() അമ്പലങ്ങളുള്ള പ്രദേശങ്ങളിലെല്ലാം ഇവയെ കാണാം. തൃശൂർ, എറണാകുളം, തിരുവനന്തപുരം, മധുര, ചിദംബരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഭക്തജനങ്ങളെപ്പോലെ തന്നെ ഈ പക്ഷികളും കൂട്ടം ചേർന്ന് പ്രദക്ഷിണം വയ്ക്കുന്നതു കാണാം. ഇവ ഇടയ്ക്കിടെ ച്ച്വി-ച്ച്വീ-ച്ച്വി-ച്ച്വീ എന്നൊരു ശബ്ദവും പുറപ്പെടുവിയ്ക്കും. പുരാതന കെട്ടിടങ്ങളുടെ ഗോപുരങ്ങളും ഇരുണ്ട് ഇടുങ്ങിയ പടിപ്പുരകളും മറ്റും ഇവ കൂടുകെട്ടാനും വിശ്രമിക്കാനും ഉപയോഗപ്പെടുത്തുന്നു. പാലങ്ങളുടെയും അണക്കെട്ടുകളുടെയും അടിവശത്ത് 50-100 പക്ഷികളടങ്ങുന്ന കൂട്ടങ്ങളായി കൂടുകെട്ടി ഇവ പാർക്കുന്നു. ശരീരഘടനഅമ്പലംചുറ്റി പക്ഷികൾക്ക് നല്ല കറുപ്പു നിറമാണ്. ശ്രോണിയിൽ വീതിയുള്ള വെള്ളപ്പട്ടയുണ്ട്. താടിയും തൊണ്ടയും വെള്ളനിറമാണ്, ചിലയവസരങ്ങളിൽ മാത്രമേ ഈ വെള്ളനിറം തെളിഞ്ഞു കാണാറുള്ളു. വാൽ കുറുകിയതായിരിക്കും. താമസംമലകളിലുള്ള ഗുഹകളിലും പാറയിടുക്കുകളിലും പോലും കൂടുകെട്ടി ജീവിക്കുന്ന അമ്പലംചുറ്റികൾ തൂവലും വയ്ക്കോലും ചപ്പുചവറുമൊക്കെ ഉമിനീരുകൊണ്ട് ഒട്ടിച്ചുണ്ടാക്കി തീരെ വടിവില്ലാത്ത അർധഗോളാകൃതിയിലുള്ള നിരവധി കൂടുകൾ അടുത്തടുത്തായി ഉണ്ടാക്കുന്നു. അൻപതിലധികമുള്ള സമൂഹങ്ങളായോ വൻ പറ്റങ്ങളായോ ആണ് അമ്പലംചുറ്റികൾ ജീവിക്കുന്നത്. ഇവ പലപ്പോഴും രാത്രിയിലും ആകാശത്തിൽ തന്നെ കഴിച്ചുകൂട്ടാറുണ്ട്. ഭക്ഷണരീതിപകൽ സമയം മുഴുവൻ ആകാശത്തിൽ പറക്കുന്ന പ്രാണികളെ പിടിച്ചു ഭക്ഷിക്കുന്നു. പക്ഷിക്കുഞ്ഞുങ്ങൾ മുതിർന്നാൽ സദാ കൂടിന്റെ പുറത്തേക്കു തലയിട്ട് ഭക്ഷണം കാത്തിരിക്കുന്നു. എത്ര ഭക്ഷിച്ചാലും മതിവരാത്ത കുഞ്ഞുങ്ങളെ തീറ്റുന്നതിനായും സ്വന്തം ഭക്ഷണത്തിനായും ആയിരക്കണക്കിനു പ്രാണികളെ അമ്പലംചുറ്റികൾ കൊന്നൊടുക്കുന്നു. അതിനാൽ ഇവ മനുഷ്യന് ചെയ്യുന്ന ഉപകാരം വർണനാതീതമാണ്. പ്രജനനംകൂടിനുള്ളിൽ വൃത്തിയിൽ തൂവൽ മെത്തയുണ്ടാക്കി അതിലാണ് ഇവ മുട്ടയിടുന്നത്. ഫെബ്രുവരി മുതൽ സെപ്തംബർ. വരെയാണ് ഇവയുടെ പ്രജനന കാലം. ഓരോ പിടയും 2-4 മുട്ടകളിടും. ഒരു വർഷത്തിൽ തന്നെ രണ്ടു തവണ മുട്ടയിടും. മുട്ടകൾക്ക് തൂവെള്ള നിറമാണ്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ ആൺപെൺ പക്ഷികളൊരുമിച്ച് സംരക്ഷിക്കുന്നു. ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia