അമ്പഴക്കാട് ഫൊറോന പള്ളിതൃശ്ശൂർ ജില്ലയിൽ ചാലക്കുടിയിൽ നിന്ന് 12 കിലോ മീറ്റർ മാറി അഷ്ടമിച്ചിറ കവലയിൽ നിന്ന് രണ്ട് കിലോ മീറ്റർ ദൂരെ കാടുകുറ്റി പഞ്ചായത്തിലെ അമ്പഴക്കാടിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളി (St: Thomas Forane Church,Ambazhakkad). റോമൻ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ തോമസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്. തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലാണ് അമ്പഴക്കാട് ഫൊറോന പള്ളി. ചരിത്രംപള്ളിയുടെ രേഖകൾ പ്രകാരം [അവലംബം ആവശ്യമാണ്] ഈ പള്ളി എ.ഡി 300 ൽ സ്ഥാപിതമായതാണെന്ന് കാണുന്നു. പോർച്ചുഗീസുകാരുടെ ശക്തി ക്ഷയിക്കുകയും 1663 ൽ ഡച്ചുകാർ കൊച്ചി കീഴടക്കുകയും ചെയ്തപ്പോൾ ഈശോസഭക്കാർ വൈപ്പിൻകോട്ടയിലെ സെമിനാരി സെന്റ് പോളിൻറെ നാമധേയത്തിൽ അമ്പഴക്കാട്ടേയ്ക്ക് മാറ്റി സ്ഥാപിച്ചു[അവലംബം ആവശ്യമാണ്]. പിൽക്കാലത്ത് ഈ സെമിനാരി ഇരുന്ന സ്ഥലം സമ്പാളൂർ എന്നപേരിൽ അറിയപെട്ടു. ഇവിടെയാണ് ഹംഗറിക്കാരനായ ജോൺ ഏണസ്റ്റ് ഹാങ്ങ്സിൽഡൺ (അർണോസ് പാതിരി) വൈദികപട്ടം സ്വീകരിച്ചതും അദ്ദേഹത്തിന്റെ കൃതികൾ എഴുതിയതും. സെമിനാരിയോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന അച്ചുകൂടത്തിൽ മലയാളത്തിലേയും തമിഴിലേയും ആദ്യകാല കൃതികൾ അച്ചടിച്ചിരുന്നു. 1789-90 കാലഘട്ടത്തിൽ ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ സെമിനാരിയും പ്രസ്സും തകർക്കപ്പെട്ടു[അവലംബം ആവശ്യമാണ്]. പള്ളിയുടെ മൂന്ന് ദിക്കുകളിൽ പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായതെന്നു കരുതുന്ന മൂന്നു കരിങ്കൽ കുരിശുകൾ ഉണ്ട്.(പടിഞ്ഞാറ്, തെക്ക്, കിഴക്ക്) ചാലക്കുടി ഫൊറോന പള്ളിയുടെ ഭാഗമായിരുന്ന ഏതാനും പള്ളികളെ ഉൾപ്പെടുത്തിയാണ് 1944-ൽ അമ്പഴക്കാട് പള്ളിയെ ഫൊറോന പള്ളിയായി ഉയർത്തിയത്. പ്രധാന സ്ഥാപനങ്ങൾ
നാഴികക്കല്ലുകൾ
ഇടവക പള്ളികൾഅമ്പഴക്കാട് ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 16 ഇടവക പള്ളികളുണ്ട്.
ചിത്രശാല
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia