അമ്ര് ദിയാബ്
ഒരു ഈജിപ്ഷ്യൻ ഗായകനാണ് അമ്ര് ദിയാബ് എന്ന അമ്ര് അബ്ദുൽ ബാസിത് അബ്ദുൽ അസീസ് ദിയാബ് (ജനനം:1961 ഒക്ടൊബർ 11)."വേൾഡ് മ്യൂസിക്കിന്റെ" അഭിപ്രായത്തിൽ അമ്ര് ദിയാബ് മധ്യേഷ്യയിലെ ഏറ്റവും ജനപ്രിയ ഗായകനാണ്.1996 ൽ ഇറക്കിയ "നൂറുൽ ഐൻ" എന്ന സംഗീത ആൽബത്തിലൂടെ പ്രശസ്ത്മായ അമ്രിന്റെ "ഹബീബിയ നൂറിൽ ഐൻ..." എന്ന ഗാനം ലോകത്തിലുടനീളമുള്ള സംഗീത ആസ്വാദകരുടെ പ്രശംസ പിടിച്ചടക്കുകയുണ്ടായി.മലയാളമടക്കമുള്ള നിരവധി ഭാഷകളിൽ ഈ ഗാനത്തിന്റെ ട്യുണിൽ ചലച്ചിത്രഗാനങ്ങളുൾപ്പെടെയുള്ള ഗാനങ്ങൾ ഇറങ്ങുകയുണ്ടായി.ഈ ആൽബത്തിന്റെ ഇംഗ്ലീഷ് പതിപ്പ് "ഹബീബി" ഒരു അന്തർദേശീയ സംഗീത പ്രതിഭാസം തന്നെയായിരുന്നു. ഏതൊരു അറബിക് കലാകാരനും ഇന്നോളം ഇറക്കീട്ടുള്ള സംഗീത ആൽബങ്ങളിൽ ഏറ്റവും പണം വാരിയ ഒന്നായിരുന്നു"നൂറുൽ ഐൻ" മെഡിറ്ററേനിയൻ സംഗീതത്തിന്റെ പിതാവായിട്ടാണ് അമ്ര് ദിയാബിനെ പരിഗണിക്കപ്പെടുന്നത്.മെഡിറ്ററേനിയൻ സംഗീതം എന്ന് അദ്ദേഹം തന്നെ പലപ്പോഴും വിശേഷിപ്പിക്കുന്ന ഈ സംഗീതത്തിന്റെ പ്രത്യാകത അറബ് താളവും പാശ്ചാത്യ താളവും തമ്മിലുള്ള ഒരു മിശ്രണമാണ്[1]. ബി.ബി.സിയുടെ അഭിപ്രായത്തിൽ അമ്ര് ദിയാബ് 1980 കൾ മുതൽ ഈജിഷ്യൻ സംഗീതലോകവും മധ്യേഷ്യൻ സംഗീതലോകവും വാഴുകയാണ്[2]. അവലംബം
|
Portal di Ensiklopedia Dunia