അരാവലി പർവതനിരകളുടെ ഫലകചലനം മൂലമുള്ള ഉദ്ഭവം![]() ![]() അരാവലി പർവ്വതങ്ങൾ ഇന്ത്യയുടെ ഉത്തരപശ്ചിമഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പർവ്വതനിരയാണ്. ഇത് ഉത്തരപൂർവ്വ ദക്ഷിണപശ്ചിമ ഓറോജെനിക് ബെൽറ്റ് ആയി കരുതപ്പെടുന്നു. ഇത് ഇന്ത്യൻ ഷീൽഡിന്റെ ഭാഗമാണ്. ഇത് ഒരു കൂട്ടം ക്രേറ്റോണിക് കൂട്ടിയിടിയുടെ ഫലമായുണ്ടായതാണ്. [1]അരാവലി പർവ്വതനിര, അരാവലി, ഡെൽഹി മടക്കുബെൽറ്റുകൾചെർന്നതാണ്. ഇവയെചേർത്ത് അരാവലി ദെൽഹി ഓറോജെനിക് ബെൽറ്റ് എന്നു വിളിക്കുന്നു. ഈ പർവ്വതനിരയുടെ മൊത്തം അകലം 700 കിലോമീറ്റർ വരും. [2]താരത്മ്യേന പ്രായം കുറഞ്ഞ ഹിമാലയൻ നിരയെ അപേക്ഷിച്ച് അരാവലി പർവ്വതനിരകൾ വളരെ പ്രായംകൂടിയതാണ്. അതിന്റെ പ്രായം പ്രോട്ടെറോസോയിക് യുഗം വരെ കണക്കാക്കാവുന്നതാണ്. പ്രാഥമികമായി, ബുന്ദേൽഖണ്ഡ് ക്രേറ്റണും മാർവാർ ക്രേറ്റണും തമ്മിലുള്ള ഇടിയുടെ ഫലമായാണ് ഈ പർവ്വതനിര ഉയർന്നുവന്നത് എന്നു കരുതപ്പെടുന്നു. [1] എന്നാൽ, കൃത്യമായ ഒരു സിദ്ധാന്തം ഇക്കാര്യത്തിൽ ഇനിയും രൂപപ്പെടുത്തേണ്ടതായിട്ടുണ്ട്. അരാവലി പർവ്വതനിരയുടെ ഉദ്ഭവത്തെപ്പറ്റിയുള്ള അനുമാനങ്ങൾ ഇന്നും തർക്കവിഷയമായി നിലകൊള്ളുന്നു. അരാവലി പർവ്വതനിരയുടെ ഭൂമിശാസ്ത്രംഅരാവലി പർവതനിരയിൽ ഖണ്ഡം ഖണ്ഡമായ ഭാഗങ്ങൾ കാണാൻ കഴിയും. ഒരു ക്രമത്തിലുള്ള പ്രോട്ടെറോസോയിക് പാറകൾ അടങ്ങിയതാണിവ. അവ രൂപമാറ്റം സംഭവിച്ച് രൂപാന്തരീകരണം സംഭവിച്ചിരിക്കുന്നു. [3]മൂന്നു ഉപവിഭാഗത്തിലുള്ള പാറകളുടെ അട്ടികൾ ഈ പർവ്വതത്തിന്റെ നിരകളിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ഏറ്റവും അടിയിലുള്ള അട്ടി, ഭില്വാര ഗ്നീസ്സിക് എന്നറിയപ്പെടുന്നു. അതിനു മുകളിലായി, രണ്ടു നിരകൾ കൂടിയുണ്ട്. [2]
ഇതും കാണൂ![]() അവലംബം
|
Portal di Ensiklopedia Dunia