അരിപ്പു കോട്ട
ശ്രീലങ്കയിലെ ഒരു കോട്ടയാണ് അരിപ്പു കോട്ട (Romanized: Arippuk Köttai) അല്ലിറാണി കോട്ട എന്നും ഇത് അറിയപ്പെടുന്നു. പോർച്ചുഗീസുകാർ നിർമ്മിച്ച് 1658-ൽ ഡച്ചുകാർക്ക് കൈമാറിയതാണിത്.[1][2] മന്നാർ ദ്വീപിൽ നിന്ന് 16 കിലോമീറ്റർ (9.9 മൈൽ) അകലെയുള്ള അരിപ്പുവിലാണ് ഈ ചെറിയ കോട്ട സ്ഥിതി ചെയ്യുന്നത്. രണ്ട് കൊത്തളങ്ങളുള്ള അരിപ്പു കോട്ട ഏതാണ്ട് ചതുരാകൃതിയിലാണ്. ഇംഗ്ലീഷ് കടൽ ക്യാപ്റ്റനും കാൻഡിയൻ രാജാവായ രാജസിംഗെ രണ്ടാമന്റെ പ്രശസ്ത ബ്രിട്ടീഷ് തടവുകാരനുമായ റോബർട്ട് നോക്സും കൂട്ടാളിയും പത്തൊൻപത് വർഷത്തെ തടവിന് ശേഷം രക്ഷപ്പെട്ട് 1679 ൽ അരിപ്പു കോട്ടയിലെത്തി.[3] സിലോണിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ഫ്രെഡറിക് നോർത്ത്, ഇപ്പോൾ ഡോറിക് എന്നറിയപ്പെടുന്ന ബീച്ച് ഫ്രണ്ടിൽ തന്റെ ഔദ്യോഗിക വേനൽക്കാല വസതി നിർമ്മിക്കുകയും കോട്ടയെ ഉദ്യോഗസ്ഥർക്കുള്ള താമസസ്ഥലമാക്കി മാറ്റുകയും ചെയ്തു. കോട്ട കെട്ടിടം പിന്നീട് ഒരു ഗസ്റ്റ് ഹൌസാക്കി മാറ്റിയെങ്കിലും ആഭ്യന്തരയുദ്ധം ഈ പ്രദേശത്തേക്ക് വ്യാപിച്ചതോടെ അത് ഉപേക്ഷിക്കപ്പെട്ടു. തമിഴ് രാജ്ഞിയായ അല്ലി റാണി മന്നാർ മേഖല ഭരിച്ചിരുന്നതായി ഒരു ഐതിഹ്യമുണഅട്. കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്ന് കാണാൻ കഴിയുന്ന സ്ഥലത്താണ് അവരുടെ കോട്ട സ്ഥിതി ചെയ്തതെന്ന് വിശ്വസിക്കപ്പെടുന്നു.[4][5] കൂടാതെ, കുതിരമലൈ പ്രദേശം അല്ലി റാണിയുടെ കൊട്ടാരമായിരുന്നുവെന്നും ഐതിഹ്യം പറയുന്നു.[6][7] എന്നാൽ, രാജ്ഞിയുടെ അസ്തിത്വത്തിന് പുരാവസ്തു തെളിവുകളൊന്നുമില്ല. .[8] അവലംബം
|
Portal di Ensiklopedia Dunia