അരിസോണ ഗർത്തം
അമേരിക്കയിലെ വടക്കേ അരിസോണയിലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഉൽക്കാപതനം മൂലം ഉണ്ടായ വലിയ ഗർത്തമാണ് അരിസോണ ഗർത്തം. മീറ്റിയോർ ക്രാറ്റർ, ക്യാനയോൺ ഡയബ്ലോ എന്നും ഇതറിയപ്പെടുന്നു. ഡാനിയൽ ബാരിംഗർ എന്ന ഭൌമശാസ്ത്രജ്ഞനാണ് ഈ ഗർത്തം ഉൽക്കാ പതനം മൂലമുണ്ടായതാണ് എന്ന ആശയം മുന്നോട്ടു വച്ചത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ബാഗിംഗർ ഗർത്തം എന്നും ഇത് അറിയപ്പെടുന്നു. ![]() സമുദ്രനിരപ്പിൽ നിന്നും 1,740 മീറ്റർ ഉയരത്തിലാണ് ഈ ഗർത്തം. 1,200 മീറ്റർ വ്യാസമുള്ള ഈ ഗർത്തത്തിന് 170 മീറ്ററോളം ആഴം ഉണ്ട്. ഭൌമശാസ്ത്രജ്ഞരുടെ ഗവേഷണ കേന്ദ്രം കൂടിയാണ് ഈ ഗർത്തം. ഗർത്തത്തിന്റെ അരികുകൾ 45 മീറ്ററോളം ഉയർന്നാണ് നിൽക്കുന്നത്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Barringer Crater.
|
Portal di Ensiklopedia Dunia