അരുന്ധതി സുബ്രഹ്മണ്യം
സംസ്കാരത്തെയും ആത്മീയതയെയും കുറിച്ച് എഴുതിയിട്ടുള്ള ഒരു ഇന്ത്യൻ കവിയും എഴുത്തുകാരിയുമാണ് അരുന്ധതി സുബ്രഹ്മണ്യം.[2][3][4] ജീവിതവും കരിയറുംകവിതയിലും ഗദ്യത്തിലുമായി പതിമൂന്ന് പുസ്തകങ്ങളുടെ രചയിതാവാണ് അരുന്ധതി സുബ്രഹ്മണ്യം. കവിതയ്ക്കുള്ള റാസ അവാർഡ്, സാഹിത്യത്തിനുള്ള സീ വുമൺസ് അവാർഡ്, ഇറ്റലിയിലെ ഇന്റർനാഷണൽ പിയറോ ബിഗോങ്കിയാരി പ്രൈസ്, ചാൾസ് വാലസ്, വിസിറ്റിംഗ് ആർട്‌സ്, ഹോമി ഭാഭ ഫെല്ലോഷിപ്പുകൾ എന്നിവ അവർക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ കവിതാസമാഹാരം, വെൻ ഗോഡ് ഈസ് എ ട്രാവലർ, പൊയട്രി ബുക്ക് സൊസൈറ്റിയുടെ സീസൺ ചോയ്സ് ആയിരുന്നു. 2015 ലെ ടിഎസ് എലിയറ്റ് പ്രൈസിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട[5] ഈ കവിതാസമാഹാരം 2020 ലെ സാഹിത്യ അക്കാദമി അവാർഡും[6] നേടി. അവരുടെ കവിതകൾ റീസൺ ഫോർ ബിലൊങിങ്: ഫോർട്ടീൻ കണ്ടമ്പററി പൊയറ്റ്സ് (പെൻഗ്വിൻ ഇന്ത്യ); സിക്സ്റ്റി ഇന്ത്യൻ പൊയറ്റ്സ് (പെൻഗ്വിൻ ഇന്ത്യ), ബോത്ത് സൈഡ്സ് ഓഫ് ദ സ്കൈ (നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യ), വി സ്പീക്ക് ഇൻ ചേഞ്ചിങ് ലാംഗ്വേജസ് (സാഹിത്യ അക്കാദമി), ഫുൾക്രം നമ്പർ 4: ആൻ ആനുവൽ ഓഫ് പൊയട്രി ആൻഡ് ഏസ്തറ്റിക്സ് (ഫുൾക്രം പോയട്രി പ്രസ്സ്, യുഎസ്), ദി ബ്ലൂഡാക്സ് ഓഫ് കണ്ടമ്പററി ഇന്ത്യൻ പൊയറ്റ്സ് (ബ്ലഡക്സ്, യുകെ), ആന്തോളജി ഓഫ് ഇന്ത്യൻ പൊയറ്റ്സ് (യുണൈറ്റഡ് സ്റ്റേറ്റ്സ്), 151 ഇന്ത്യൻ ഇംഗ്ലീഷ് കവികളെ ഉൾപ്പെടുത്തി, വിവേകാനന്ദ് ഝാ എഡിറ്റ് ചെയ്ത്, ഹിഡൻ ബ്രൂക്ക് പ്രസ്സ്, കാനഡ പ്രസിദ്ധീകരിച്ച ദി ഡാൻസ് ഓഫ് ദി പീക്കോക്ക് : ആൻ ആന്തോളജിഓഫ് ഇംഗ്ലീഷ് പൊയട്രി ഫ്രൊം ഇന്ത്യ, അറ്റ്ലസ്: ന്യൂ റൈറ്റിംഗ് (ക്രോസ്വേഡ്/ ആർക്ക് ആർട്ട്സ്) എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുംബൈയിലെ നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ ഡാൻസ് ചൗരഹ (ഇന്റർ-ആർട്‌സ് ഫോറം) മേധാവിയായും, കൂടാതെ പോയട്രി ഇന്റർനാഷണൽ വെബിന്റെ ഇന്ത്യ ഡൊമെയ്‌നിന്റെ എഡിറ്ററായും അവർ പ്രവർത്തിച്ചിട്ടുണ്ട്. പുരസ്കാരങ്ങൾ2015 ജനുവരി 25-ന് കവിതയ്ക്കുള്ള ആദ്യത്തെ ഖുശ്വന്ത് സിംഗ് സ്മാരക സമ്മാനം അരുന്ധതിയുടെ 'വെൻ ഗോഡ് ഈസ് എ ട്രാവലർ (ദൈവം ഒരു സഞ്ചാരിയായപ്പോൾ)' എന്ന കൃതി നേടി.[7] 2017 ഡിസംബർ 22-ന് കലിംഗ സാഹിത്യോത്സവത്തിൽ പ്രഖ്യാപിച്ച ആദ്യ മിസ്റ്റിക് കലിംഗ സാഹിത്യ അവാർഡ് അരുന്ധതി നേടി.[8] വെൻ ഗോഡ് ഈസ് എ ട്രാവലർ എന്ന കൃതിക്ക് 2020-ലെ ഇംഗ്ലീഷ് ഭാഷക്കുള്ള സാഹിത്യ അക്കാദമി അവാർഡ് അവർ നേടി. ഗ്രന്ഥസൂചികകവിത
ഗദ്യം
എഡിറ്ററായി
ഇതും കാണുകഅവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia