അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തിരുച്ചെന്തൂർ
ഇന്ത്യയിലെ തമിഴ്‌നാട്ടിൽ തിരുചെന്തൂരിൽ സ്ഥിതി ചെയ്യുന്ന മുരുകൻ ആരാധനാ മൂർത്തിയായിട്ടുള്ള പുരാതന ഹിന്ദു ക്ഷേത്രമാണ് തിരുച്ചെന്തൂർ അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. മുരുകന്റെ ആറ് വാസസ്ഥലങ്ങളിൽ (ആറുപടൈവീടുകൾ) രണ്ടാമത്തേതാണ് ഇത്. ഈ ക്ഷേത്രത്തിന്റെ പുരാണ നാമം അല്ലെങ്കിൽ ചരിത്ര നാമം ജയന്തിപുരം എന്നാണ്. ഐഎസ്‌ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന തമിഴ്‌നാട്ടിലെ നാലാമത്തെ ഹിന്ദു ക്ഷേത്രമാണിത്. ഇന്ത്യയിലെ തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ തിരുചെന്തൂർ പട്ടണത്തിന്റെ കിഴക്കേ അറ്റത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് തൂത്തുക്കുടിയിൽ നിന്ന് 40 കിലോമീറ്റർ അകലെയും, തിരുനെൽവേലിയുടെ തെക്ക്-കിഴക്ക് 60 കിലോമീറ്റർ മാറിയുംകന്യാകുമാരിക്ക് വടക്കുകിഴക്ക് 75 കി.മീ. മാറിയും സ്ഥിതിചെയ്യുന്നു. ബംഗാൾ ഉൾക്കടലിന്റെ തീരത്താണ് ക്ഷേത്ര സമുച്ചയം. രാവിലെ 5 മുതൽ രാത്രി 9 വരെ ക്ഷേത്രം തുറന്നിരിക്കും കൗമാരം മതത്തിലെ ആറ് പ്രധാന ആരാധനാ സ്ഥലങ്ങളിൽ ഒന്നാണ് തിരുച്ചെെന്തൂരിലെ അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. മുരുകൻ ഇവിടെ വെച്ചാണ് ശൂരസംഹാരം നടത്തിയതെന്നാണ് ഐതിഹ്യം.[1] ശൂരപത്മനെതിരായ വിജയത്തിന്റെ പുനരാവിഷ്കാരമായ ശൂരസംഹാരം, മുരുകനെ സ്തുതിക്കുന്ന ഭക്തിഗാനം സ്കന്ദ ഷഷ്ഠി എന്നിവ ക്ഷേത്രത്തിൽ അവതരിപ്പിക്കുന്നു. ഇതിഹാസംതിരുച്ചെന്തൂർ എന്നാൽ തമിഴിൽ പവിത്രവും മനോഹരവുമായ പട്ടണം എന്നാണ് അർഥം. ക്ഷേത്രം ശിവപാർവ്വതിമാരുടെ പുത്രനായ മുരുകൻ്റെയാണ്. മുരുകൻ ശൂര പത്മൻ എന്ന അസുരനെ കീഴടക്കിയ സ്ഥലമാണിതെന്നാണ് വിശ്വാസം. അതിനുശേഷം അദ്ദേഹത്തെ ജയന്തിനാഥർ (ൻ) (നാഥൻ - നേതാവ്, ജയന്തി - വിജയം, വിജയിച്ച നേതാവ് എന്നാണ് അർത്ഥമാക്കുന്നത്) എന്ന് നാമകരണം ചെയ്തു. ഒരു പർവതപ്രദേശവും കടലും നദിയുമുള്ള ഒരു സ്ഥലത്ത് അദ്ദേഹത്തെ ആരാധിക്കാൻ മുരുകൻ്റെ ഭൂതഗണങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും അതിനാൽ തിരുചെന്തൂർ തിരഞ്ഞെടുക്കപ്പെട്ടുവെന്നും വിശ്വസിക്കപ്പെടുന്നു. ജയന്തി നാഥർ ഷൺമുഖർ എന്നിങ്ങനെ രണ്ട് ഉത്സവ മൂർത്തികളുണ്ട്. വൈപ്പ് സ്തലംതമിഴ് ശൈവ നായനാർ അപ്പാർ ആലപിച്ച വൈപ്പു സ്തലങ്ങളിലെ ആരാധനാലയങ്ങളിലൊന്നാണിത്. [2] [3] വാസ്തുവിദ്യകടൽത്തീരത്തിനടുത്ത് നിർമ്മിച്ച ക്ഷേത്രത്തിന്റെ അളവ് വടക്ക് തെക്ക് 91 മീ (299 അടി) കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ 65 മീ (213 അടി) എന്നിങ്ങങനെയാണ്, 157 അടി (47 മീറ്റർ) ഉയരമുള്ള ഒമ്പത് നിര ഗോപുരങ്ങൾ ക്ഷേത്രത്തിനുണ്ട്. [4] പ്രധാന പ്രവേശന കവാടം തെക്ക് അഭിമുഖമായി ആണുള്ളത്. പ്രധാന ദേവത അഥവാ മൂലവർ കല്ലിൽ കൊത്തിയ ബാല മുരുക വിഗ്രഹം ആണ്. [5] പുണ്യ ജലമായി കരുതുന്ന ശുദ്ധജല നീരുറവയുള്ള നാഴി കിണർ ക്ഷേത്രത്തിന് തെക്ക് 100 മീ (330 അടി) മാറി സ്ഥിതി ചെയ്യുന്നു. സമുദ്രത്തിൽ കുളിച്ച ശേഷം കിണറ്റിൽ നിന്നുള്ള വെള്ളത്തിൽ കുളിച്ച് ഭക്തർ ആചാരപരമായ ശുദ്ധീകരണത്തിന് വിധേയരാകുന്നു. തിരുചെന്തൂർ ക്ഷേത്രത്തിന്റെ ഡച്ച് അധിനിവേശംപോർച്ചുഗീസുകാരുമായുള്ള യുദ്ധകാലത്ത് 1646 മുതൽ 1648 വരെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി തിരുചെന്തൂർ മുരുകൻ ക്ഷേത്രം കൈവശപ്പെടുത്തിയിരുന്നു. പ്രദേശവാസികൾ തങ്ങളുടെ ക്ഷേത്രം മോചിപ്പിക്കാൻ ശ്രമിച്ചു. നായിക് ഭരണാധികാരിയുടെ നിർദേശപ്രകാരം ഡച്ചുകാർ ഒടുവിൽ ക്ഷേത്രം വിട്ടു. എന്നിരുന്നാലും, പോകുമ്പോൾ, കൂട്ടു ലോഹം ഉപയോഗിച്ച് നിർമ്മിച്ച രണ്ട് ഉത്സവ മൂർത്തികളുടെ വിഗ്രഹം (ഈ വിഗ്രഹം മാസി, ആവണി തിരുനാൾ കാലഘട്ടത്തിൽ മാത്രമേ പുറത്തു കൊണ്ടുവരാറുള്ളൂ) കൈവശപ്പെടുത്തി. കടലിലേക്കുള്ള യാത്രയ്ക്കിടെ, ശക്തമായ കൊടുങ്കാറ്റിനെ അഭിമുഖീകരിച്ചപ്പോൾ വിഗ്രഹം മോഷ്ടിക്കുന്നതിലെ തെറ്റ് മനസ്സിലാക്കി അവർ വിഗ്രഹത്തെ കടലിനു നടുവിൽ ഉപേക്ഷിക്കുകയും കൊടുങ്കാറ്റ് ഉടനടി നിൽക്കുകയും ചെയ്തു. പിന്നീട്, മുരുകന്റെ കടുത്ത ഭക്തനായ വടമലിയപ്പ പിള്ളയ്ക്ക് സെന്തിൽ ആണ്ടവൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും വിഗ്രഹം ഉപേക്ഷിക്കപ്പെട്ട കടലിലെ സ്ഥലം വെളിപ്പെടുത്തുകയും ചെയ്തു. അദ്ദേഹം മത്സ്യബന്ധന ബോട്ടിൽ സ്ഥലത്തെത്തി 1653 ൽ വിഗ്രഹം വീണ്ടെടുത്തു. ക്ഷേത്രത്തിനുള്ളിലെ ചിത്രങ്ങളിലാണ് ഈ കഥ കാണിച്ചിരിക്കുന്നത്. [6] അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia