ഇന്ത്യയിലെ പശ്ചിമഘട്ടപ്രദേശങ്ങളിൽ (പ്രധാനമായും കേരളം, കർണ്ണാടകം[4]) കണ്ടുവരുന്ന ഒരു മത്സ്യമാണ് അറിഞ്ഞീൽ (Western Ghat glassy perchlet). (ശാസ്ത്രീയനാമം: Parambassis thomassi).
വിതരണം
കേരളത്തിലെ ഇടനാടൻ പുഴകളിൽ സാധാരണയായി കണ്ടുവരുന്ന, ഇപ്പോൾ അപൂർവ്വമായിക്കൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്.
ശാസ്ത്രനാമം
സി.എസ് തോമസ്സ് കോഴിക്കോടുനിന്നും മാംഗ്ലൂർ നിന്നും ശേഖരിച്ച മത്സ്യങ്ങളെ ആധാരമാക്കി 1870ൽ ഡോ. ഫ്രാൻസിസ് ഡേ ആണ് ഇതിന് ശാസ്ത്രനാമം നൽകിയത്. ഈ മത്സ്യത്തെ ശേഖരിച്ച തോമസ്സിന്റെ പേര് ശാസ്ത്രനാമമായി നൽകുകയായിരുന്നു[5] .
ശരീരപ്രകൃതി
പരമാവധി വലിപ്പം 12 സെന്റിമീറ്റർ. ശരീരത്തിന്റെ മുകളിൽ ഒരു മുള്ളു മുന്നോട്ടു കാണാം അത് കൊണ്ട് ഇവ മീൻ പിടുത്ത വലയിൽ കൂടുതലായും അകപ്പെട്ടു പോകുന്നു കൂട്ടമായി പാറയുടെ വിടവുകളിലും കൽ കൂട്ടങ്ങളിലും കാണാം ചെറിയ മൽസ്യങ്ങൾ ആണ് പ്രധാന ആഹാരം [6]
ഉപയോഗം
ഭക്ഷ്യയോഗ്യമാണ്. അക്വേറിയങ്ങളിലും ഉപയോഗിക്കാറുണ്ട്.
അവലംബം
Parambassis thomassi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
↑Monkolprasit, S., S. Sontirat, S. Vimollohakarn and T. Songsirikul (1997) Checklist of Fishes in Thailand., Office of Environmental Policy and Planning, Bangkok, Thailand. 353 p.
↑ 3.03.13.23.3Roberts, T.R. (1995) Systematic revision of tropical Asian freshwater glassperches (Ambassidae), with descriptions of three new species., Nat. Hist. Bull. Siam Soc. 42:263-290.
↑സി പി ഷാജി (2012). കേരളത്തിലെ ശുദ്ധജലമത്സ്യങ്ങൾ. തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ്. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help)