അറ്റപ്യൂർക്ക പർവ്വതങ്ങൾ
അറ്റപ്യൂർക്ക പർവ്വതങ്ങൾ(സ്പാനിഷ്: Sierra de Atapuerca) വടക്കൻ സ്പെയ്നിലെ, Castile and Leon ലുള്ള അറ്റപ്യൂർക്ക പട്ടണത്തിനു സമീപത്താണ്. ഉൽഖനനം നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്തെ ഗുഹകളുടെ സമുച്ചയത്തിൽ നിന്നും ഫോസിലുകളും കല്ലായുധങ്ങളുടെ കൂട്ടങ്ങളും കണ്ടെത്തുകയുണ്ടായി. അവ ഹോമോ സ്പീഷിസിൽപ്പെട്ടവയുടെ പടിഞ്ഞാറൻ യൂറോപ്പിലെ തന്നെ അറിയപ്പെടുന്നതിൽ ഏറ്റവും ആദ്യത്തെ ആവാസകേന്ദ്രങ്ങളാണ്. [1]കുഴിച്ചെടുത്ത ആദ്യ സ്പെസിമെനിന്റെ പഴക്കം 1.2 മില്ല്യണിനും 6,00000 വർഷത്തിനും ഇടയിൽ വരും. 'ആർക്കിയോളജിക്കൽ സൈറ്റ് ഓഫ് അറ്റപ്യൂർക്ക' എന്ന പേരിൽ യുനസ്ക്കോയുടെ ലോക പൈതൃകസ്ഥാനമായി അംഗീകരിച്ചു. [2][3] പുരാവസ്തു ഖനനസ്ഥലംഒരു റെയിൽപ്പാതയുടെ നിർമ്മാണവേളയിൽ Gran Dolina site, Galería, Elefante, Sima de los Huesos എന്നിവിടങ്ങളിലെ പാറകളിലൂടെയും അവശിഷ്ടങ്ങളിലൂടെയും ആഴമുള്ള കുഴികൾ വെട്ടിയപ്പോൾ ഈ മേഖലയുടെ പുരാവസ്തുപരമായ പ്രാധാന്യം കൂടുതൽ പ്രകടമായി.പിൽക്കാലത്ത് 1964 ൽ മനുഷ്യൻ നിർമ്മിച്ച ഉപകരണങ്ങൾ, ആദ്യകാല മനുഷ്യരുടെ, വേട്ടയാടുന്ന വിഭാഗത്തിന്റെ മുതൽ ചെമ്പ് യുഗത്തിലെ മനുഷ്യരുടെ വരെയും ആധുനിക മനുഷ്യരുടെയും ഒരു വലിയ നിര മനുഷ്യ ഫോസിലുകൾ കണ്ടെത്തുന്നതിൽ Francisco Jordá Cerdá യുടെ മേൽനോട്ടത്തിൽ നടന്ന ഉൽഖനനം വിജയിച്ചു. 1978 മുതൽ 1990 വരെ Emiliano Aguirreയും പിന്നീട് ചേർന്ന Eudald Carbonell, José María Bermúdez de Castro and Juan Luis Arsuaga എന്നിവരും നയിച്ച സംഘങ്ങൾ കൂടുതൽ കാമ്പെയ്നുകൾ നടത്തുകയും ചെയ്തു. Castile and León ഗവണ്മെന്റ് ഈ സ്ഥലത്തെ Zona Arqueológica sierra de Atapuerca എന്ന പേരിൽ Espacio cultural ആയി നാമനിർദ്ദേശം ചെയ്തു. ഈ സ്ഥലം സംരക്ഷിക്കുന്നത് സ്പാനിഷ് നിയമത്തിന്റെ കീഴിലാണ്. ഇതിനെ Bien de Interés സംസ്ക്കാരിക, പൈതൃക രജിസ്ട്രറിൽ ഉൾപ്പെടുത്തി. [4] ട്രിങ്കേറ ഡൊളിന![]() ![]() ![]() ഗ്രാൻ ഡൊളിന ഒരു ഗുഹയാണ്. 1981 സെപ്റ്റംബർ മുതൽ ഇത് ഉൽഖനനം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ TD- 1 മുതൽ TD- 11 വരെയുള്ള 11 അടുക്കുകളായി വിഭജിച്ചിരിക്കുന്നു. ക്വേവ ഡെൽ മിറാഡോർനിയോലിത്തിക് കാലത്തേയും ചെമ്പ് യുഗത്തിലേയും ആദ്യകാല കർഷകരെക്കുറിച്ചും പാലകരെക്കുറിച്ചുമുള്ള വിവരങ്ങൾ ഈ സ്ഥലം തരുന്നു. ഓർക്കിഡ് താഴ്വരയും ഹുൻഡിഡെറോയുംഇവിടെ നിന്ന് അപ്പർപാലിയോലിത്തിക്ക് കാലഘട്ടത്തിലെ കല്ലായുധങ്ങൾ ലഭിച്ചു. ഹോട്ടൽ കാലിഫോർണിയതുറസ്സായ ഒരു വാസസ്ഥലം രേഖപ്പെടുത്തപ്പെട്ട ചരിത്രംഅറ്റപ്യൂർക്ക താഴ്വരവയിലെ Piedrahita ("standing stone")രേഖകൾ അനുസരിച്ച് 1054ൽ Ferdinand I of Castile ഉം അദ്ദേഹത്തിന്റെ സഹോദരനായിരുന്ന García V of Navarre ഉം തമ്മിൽ നടന്ന അറ്റപ്യൂർക്ക യുദ്ധം നടന്ന സ്ഥലമാണ്. ചിത്രശാല
ഇതും കാണുകഅവലംബം
Wikimedia Commons has media related to Atapuerca. |
Portal di Ensiklopedia Dunia