അറ്റ്ലാന്റിസ് ബഹിരാകാശപേടകം
നാസയുടെ ഷട്ടിൽ പരമ്പരയിലെ അവസാനത്തെ ബഹിരാകാശപേടകമാണ് അറ്റ്ലാന്റിസ്. ഇത് നാസയുടെ 135ാമത്തേതും, അറ്റ്‌ലാന്റിസിന്റെ 33ാമത്തെയും ദൌത്യമായിരുന്നു . കമാന്റർ ക്രിസ്‌ഫെർഗൂസന്റെ നേതൃത്വത്തി നാല് യാത്രികരുമായി, 2011 ജൂലൈ 8നു, ഫ്ലോറിഡയിലെ കേയ്പ് കനവറാൽ സ്‌പെയ്‌സ് സെന്ററിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയിരുന്ന അറ്റ്‌ലാന്റിസ് ബഹിരാകാശ പേടകം, 12 ദിവസത്തിന് ശേഷം, 2011 ജൂലൈ 21നു ഭൂമിയിൽ തിരിച്ചെത്തി.100 ടണ്ണോളം ഭാരമുള്ള അറ്റ്‌ലാന്റീസ് ഷട്ടിലുകൾ 84 ലക്ഷം കിലോ മീറ്ററുകൾ പിന്നിട്ടിട്ടുണ്ട്. നാസയുടെ 30 വർഷത്തെ ഷട്ടിൽ പരമ്പര ബഹിരാകാശ പേടക ദൗത്യത്തിനാണ് ഇതോടെ വിരാമമായത്. ഷട്ടിൽ പരമ്പരയിലെ മറ്റു വാഹനങ്ങളായ ഡിസ്കവറിയും എൻഡാവറും കൂടി ഇതോടെ ചരിത്രമായി . 1981-ൽ നിർമ്മിച്ച ഷട്ടിൽ, 1985 ലാണ് ആദ്യ പര്യടനം നടത്തിയത്. ബരാക്ക് ഒബാമ അധികാരത്തിലെത്തിയ ഉടൻ സ്‌പേസ് ഷട്ടിൽ യാത്രകൾ നിറുത്തിവെച്ചിരുന്നു. എന്നാൽ പല ഭാഗത്തു നിന്നും സമ്മർദ്ദമുയർന്നതിനെ തുടർന്ന് പുനരാരംഭിക്കുകയായിരുന്നു. ഓരോ യാത്രക്കും ഒരു ബില്ല്യൻ യു.എസ് ഡോളറാണ് അമേരിക്ക ചെലവഴിച്ചിരുന്നത് . സ്‌പേസ് ഷട്ടിൽ ദൗത്യം അവസാനിപ്പിച്ചുവെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ ദൗത്യം തുടരുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. മിർ ബഹിരാകാശനിലയത്തിലേക്ക് ഏഴ് തവണയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് 12 തവണയും അറ്റ്‌ലാന്റിസ് യാത്ര നടത്തി. 191 പേരെ അറ്റ്‌ലാന്റിസ് ബഹിരാകാശത്തെത്തിച്ചു. എന്നാൽ നാസയുടെ ഈ പരമ്പരയിലെ ഷട്ടിൽ ബഹിരാകാശപേടകങ്ങളായ ചലഞ്ചർ 1986 ജനുവരി 28 നും , കൊളംബിയ 2003 ഫെബ്രുവരി ഒന്നിനും അപകടത്തിൽപ്പെട്ടിട്ട് 7 പേർ വീതം ആകെ 14 ബഹിരാകാശസഞ്ചാരികൾ ഈ ദൌത്യങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 2003ലെ കൊളംബിയ ഷട്ടിൽ അപകടത്തിലാണ് ഇന്ത്യൻ വംശജയായ കൽപന ചൗള കൊല്ലപ്പെട്ടത്. |
Portal di Ensiklopedia Dunia