അലക്സാണ്ടർ എം. ഫെസ്കോവ്
ഒരു ഉക്രേനിയൻ ഡോക്ടറും പ്രത്യുൽപാദന രംഗത്തെ ശാസ്ത്രജ്ഞനും, പ്രത്യുൽപാദന സാങ്കേതികവിദ്യയിലും ഫെർട്ടിലിറ്റി ചികിത്സയിലും വൈദഗ്ധ്യമുള്ള അൾട്രാസോണോഗ്രാഫറുമാണ് അലക്സാണ്ടർ എം. ഫെസ്കോവ് (ജനനം: 1959 ഫെബ്രുവരി 17, ഉക്രെയ്നിലെ അൽചെവ്സ്കിൽ) . ഉക്രെയ്നിലെ ഏറ്റവും അറിയപ്പെടുന്ന പ്രത്യുൽപാദന സാങ്കേതികവദഗ്ധനും[1] സറോഗസി വിദഗ്ധനുമായ,[2] ഫെസ്കോവ് കൂടാതെ 100-ലധികം അക്കാദമിക് പ്രസിദ്ധീകരണങ്ങളുടെ രചയിതാവാണ്.[3] യൂറി വെർലിൻസ്‌കി, ലാർസ് ജോഹാൻസൺ, നോർബർട്ട് ഗ്ലീച്ചർ എന്നിവരും ഇതുവായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയ മറ്റ് ശ്രദ്ധേയരായ ഡോക്ടർമാരാണ്. യൂറോപ്യൻ സൊസൈറ്റി ഓഫ് ഹ്യൂമൻ റീപ്രൊഡക്ഷൻ ആൻഡ് എംബ്രിയോളജി (ESHRE) അംഗമാണ് ഫെസ്കോവ്. കൂടാതെ ഉക്രേനിയൻ അസോസിയേഷൻ ഓഫ് റീപ്രൊഡക്റ്റീവ് മെഡിസിൻ ബോർഡ് അംഗവുമാണ്.[4][5] വിദ്യാഭ്യാസംഉക്രെയ്നിലെ അൽചെവ്സ്കിൽ ജനിച്ച ഫെസ്കോവ്, ഉക്രെയ്നിലെ ഖാർകിവിലുള്ള 1st സിറ്റി ക്ലിനിക്കൽ ഹോസ്പിറ്റലിൽ പ്രസവചികിത്സയിലും ഗൈനക്കോളജിയിലും ഇന്റേൺ ആയി ജോലി ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം 1990-ൽ ഖാർകോവ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ നിന്ന് ബിരുദം നേടി.[6][7] അവലംബം
External links |
Portal di Ensiklopedia Dunia