അലക്സാണ്ടർ ചക്രവർത്തി
പുരാതന മാസിഡോണിയയിലെ ഒരു ഗ്രീക്ക് രാജാവായിരുന്നു അലക്സാണ്ടർ ചക്രവർത്തി. അലക്സാണ്ടർ മൂന്നാമൻ(20/21 ജുലൈ 356-10/11 ജൂൺ 323 ബീ.സി), മാസിഡോണിയക്കാരനായ അലക്സാണ്ടർ എന്നീ പേരുകളിലും അറിയപ്പെടുന്നു. ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളായി അലക്സാണ്ടർ വാഴ്ത്തപ്പെടുന്നു. യുദ്ധത്തിൽ ഇദ്ദേഹം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. മരണമടയുമ്പോഴേക്കും അലക്സാണ്ടർ പുരാതന ഗ്രീക്കുകാർക്ക് പരിചിതമായ പ്രദേശങ്ങൾ ഒട്ടുമിക്കവയും തന്നെ കീഴടക്കിയിരുന്നു. BC 334-ൽ ആർക്കീമെനിഡ് സാമ്രാജ്യം കീഴടക്കിയ അദ്ദേഹം സൈന്യത്തെ ഏഷ്യാ മൈനാറിലേക്ക് നയിച്ചു. അവിടെ നിന്ന് പത്തു വർഷത്തിനുള്ളിൽ തുടർച്ചയായ കീഴടക്കലുകളുടെ ഒരു പരമ്പര തന്നെയായിരുന്നു. പത്ത് വർഷം കൊണ്ട് തന്നെ പേർഷ്യയുടെ ആധിപത്യം അവസാനിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇസ്സസും ഗ്വാങ്ങമെല യുദ്ധങ്ങൾ എന്നിവ അതിൽ പ്രധാനമാണ്. ദാരിയസ്സ് മൂന്നാമനെ കീഴടക്കിക്കൊണ്ട് ആദ്യ പേർഷ്യൻ സമ്രാജ്യം. അതേ സമയം തന്നെ അഡ്രിയാറ്റിക്ക് കടൽ മുതൽ സിന്ധു നദി വരെ തന്റെ സാമ്രാജ്യം വികസിപ്പിച്ചു. ബി.സി.326-ൽ അദ്ദേഹം ഇന്ത്യ കീഴടക്കി, എന്നാൽ സൈന്യത്തിന്റെ അഭിപ്രായം കണക്കിലെടുത്ത് അദ്ദേഹം ഗ്രീസിലേക്ക് തിരിച്ചു പോയി.ബി.സി 323-ൽ ബാബിലോണിയയിൽ വച്ച് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം തുടർച്ചയായ ആഭ്യന്തര യുദ്ധങ്ങൾതന്നെ അധികാരത്തിനായി നടക്കുകയുണ്ടായി. അതിനു ശേഷം അലക്സാൻഡറിന്റെ ബന്ധുവും ജനറലുമായിരുന്ന ഡിയഡോച്ചി (Diadochi)യാണ് ഭരണം നയിച്ചത്. അലക്സാൻഡറുടെ പടയോട്ടത്തിന്റെ ഫലമായി സാംസ്ക്കാരിക സങ്കലനങ്ങൾ ഉണ്ടായി .ഗ്രീക്കോ-ബുദ്ധിസം അവയിൽ ഒരു ഉദാഹരണമാണ്. ഇരുപതോളം നഗരങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കാൻ തുടങ്ങി.ഈജിപ്റ്റിലെ അലക്സാൻഡ്രിയയാണ് അതിൽ പ്രസിദ്ധമായത്. അലക്സാൻഡറിന്റെ വരവ് ഗ്രീക്ക്- കോളനിവൽക്കരണത്തിനും, ഗ്രീക്ക് സംസ്ക്കാരത്തിന്റെ വ്യാപനത്തിനും, ഹെല്ലനിസ്റ്റിക്ക് സംസ്ക്കാരത്തിന്റെ ഉദയത്തിനും കാരണമായി.15 -ആം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ബൈസാന്റേയിൻ(Byzantine) സാമ്രാജ്യവും 1920 വരെ മദ്ധേഷ്യയിലും ,അനാറ്റോളിയയുടെ കിഴക്കും ഗ്രീക്ക് സംസാരിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നതും അലക്സാണ്ടറുടെ കാലത്തെ ഗ്രീക്ക്- സ്വാധീനം വ്യക്തമാക്കുന്നു. മറ്റ് സൈന്യത്തിന്റെ എണ്ണവും സ്വന്തം സൈന്യത്തിന്റെ എണ്ണവും തമ്മിൽ താരതമ്യം ചെയ്യുന്ന രീതി ഇന്നും മിലിട്ടറി അക്കാഡമികൾ തുടർന്ന് പോകുന്നു. ഇന്നും മിലിട്ടറി അക്കാഡമികൾ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ഉപയോഗിച്ച് വരുന്നു.[1]ii[›]ഗുരുവായ അരിസ്റ്റോട്ടിലിനോടോപ്പം ലോകത്തെ എക്കാലവും സ്വാധീനിച്ച വ്യക്ത്തികളിൽ ഒരാളാണ് അലക്സാൻഡർ.[2][3] ഫിലിപ്പ് രണ്ടാമനിൽ നിന്ന് ഇരുപതാം വയസ്സിൽ കിരീടം ഏറ്റെടുത്തു. ഏഷ്യയും വടക്ക് -കിഴക്ക്‌ആഫ്രിക്കയും വരെ നീണ്ട് കിടക്കുന്ന സാമ്രാജ്യത്തിന്റെ അധിപനായി. ഗ്രീസ് മുതൽ ഈജിപ്റ്റ് വരെയും, പിന്നെ വടക്ക് പടിഞ്ഞാറ് ഇന്ത്യ വരെയും അലക്സാണ്ടർ തന്റെ മുപ്പത് വയസ്സിനിടയിൽ പിടിച്ചടക്കി.[4] ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിജയം നേടിയ സൈനിക നേതാവായി അദ്ദേഹത്തെ കരുതുന്നു.[5] തത്വചിന്തകനായ അരിസ്‌റ്റോട്ടിലാണ് പതിനാറ് വയസ്സു വരെ അദ്ദേഹത്തെ പഠിപ്പിച്ചിരുന്നത്. BC 336-ൽ അച്ഛനായ ഫിലിപ്പിൽ നിന്ന് അധികാരം ഏറ്റെടുത്തു. അതിനുശേഷം ഫിലിപ്പ് വധിക്കപ്പെടുകയാണുണ്ടായത്. അലക്സാണ്ടറിന് ശക്തമായ ഒരു സാമ്രാജ്യവും അനുഭവസമ്പന്നരായ സൈനികരെയും അച്ഛനായ ഫിലിപ്പിൽ നിന്ന് കിട്ടിയിരുന്നു. ഗ്രീസിന്റെ മുഴുവൻ നിയന്ത്രണവും അദ്ദേഹത്തിനായിരുന്നു.[6][7]. അക്കീലിസിന്റെ പരമ്പരയിൽപ്പെട്ട ആളായിരുന്നു മാതാവായ ഒളിമ്പിയസ്. ഹെർക്കുലീസിന്റെ പിൻതലമുറയിൽപ്പെട്ട വ്യക്തിയായിരുന്നു പിതാവായ ഫിലിപ്പ് രാജാവും. ധീരനും പരാക്രമിയുമായ പുത്രനായിരിക്കും തങ്ങൾക്ക് ജനിക്കുകയെന്ന് ഇരുവർക്കും സ്വപ്ന ദർശനമുണ്ടായിരുന്നതായി പറയപ്പെടുന്നു. Alpy redio ജനനം![]() അലക്സാൻഡർ ജനിച്ചത് ഗ്രീക്ക് മാസമായ ഹെകറ്റോംബയൊൻ(Hekatombaion)ണിൽ ആറാം തീയതിയാണ്. ഇത് ഏകദേശം ബി.സി 356 ജൂലൈ 20 ആം തീയതിയായി വരും.കൃത്യമായ തീയതി അറിയില്ല.[8]മാസിഡോണിയയുടെ തലസ്ഥാനമായ പെല്ലയിലാണ് അദ്ദേഹം ജനിച്ചത്.[9]മാസിഡോണിയയുടെ രാജാവായ ഫിലിപ്പ് രണ്ടാമനാണ് അച്ഛൻ. ഫിലിപ്പ് രണ്ടാമന്റെ നാലാമത്തെ ഭാര്യയായ ഒളിമ്പിയസാണ് അമ്മ. എപ്പിരസിലെ രാജാവായ നിയോപ്റ്റോലിമസ്(Neoptolemus) ഒന്നാമന്റെ മകളാണ് ഒളിമ്പിയസ്.[10][11] ഫിലിപ്പിന് ഏഴോ എട്ടോ ഭാര്യമാരുണ്ടായിരുന്നു. ഒളിമ്പിയസായിരുന്നു മുഖ്യപത്നി. ചിലപ്പോൾ അലക്സാണ്ടറിന്റെ ജനനത്തിലൂടെയാകാം.[12] പല ഇതിഹാസകാരന്മാരും അലക്സാൻഡറിന്റെ ജനനവും കുട്ടിക്കാലവും രേഖപ്പെടുത്തിയിട്ടുണ്ട്.[13] പുരാതന ഗ്രീക്ക് ജീവചരിത്രകാരനായ പ്ലൂട്ടാർക്കിന്റെ രേഖപ്പെടുത്തലിൽ വിവാഹത്തിനു ശേഷം ഫിലിപ്പ് ഒരു സ്വപ്നം കണ്ടതായി പറയുന്നു.ഒളിമ്പിയസിന്റെ ഗർഭപാത്രം സിംഹത്തിന്റെ ചിത്രം അടയാളപ്പെടുത്തിയിരിക്കുന്നു. മറ്റോരു സ്വപ്നത്തിൽ ഫിലിപ്പ് ഒളിമ്പിയസിന്റെ ഗർഭപാത്രത്തിൽ ഒരു മിന്നൽ ഏൽക്കുകയും അതിൽ നിന്നുണ്ടായ തീ ജ്വാലകൾ ഉയരുകയും വ്യാപിക്കുകയും ചെയ്തതായും കണ്ടു.ഈ സ്വപ്നത്തിന് പ്ലൂട്ടാർക്ക് വിവിധ തരത്തിൽ വ്യാഖ്യാനം നൽകിയിട്ടുണ്ട്. ഒളിമ്പിയസിന്റെ ഗർഭപാത്രത്തിലെ അടയാളം സീയൂസ് ദേവന്റെ ചിത്രത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് അദ്ദേഹം പറയുന്നത്.അലക്സാൻഡർ ജനിച്ച ദിവസം ഫിലിപ്പ് ചാൽസിഡൈസ്(Chalcidice)സിന്റെ ഉപദ്വീപായ പോറ്റിടിയ വളയാനുള്ള തയാറെടുപ്പുകൾ നടത്തുകയായിരുന്നു. കുട്ടി ജനിച്ച ദിവസം ചില ഭാഗ്യലക്ഷണങ്ങൾ കാണുകയുണ്ടായി. ഫിലിപ്പ് രാജാവിന്റെ മുഖ്യസൈൈന്യാധിപനായ പാർമേനിയൊ, ഇല്യാര്യന്മാരുടെയും പിയൊണിയന്മാരുടെയും സംയുക്ത സൈന്യത്തെ യുദ്ധത്തിൽ കീഴ്പ്പെടുത്തി.രാജാവിന്റെ കുതിര ഒളിമ്പിക്സ് മൽസരത്തിൽ വിജയിച്ചു.അതേ ദിവസം തന്നെ ലോകാദ്ഭുതങ്ങളിൽ ഒന്നായ ഇഫെസസി(Ephesus)ലെ ആർറ്റിമിസിന്റെ ക്ഷേത്രം കത്തിയെരിഞ്ഞു. മഗ്നേഷ്യയിലെ ഹെഗേസിയസ്(Hegesias of Magnesia) പറഞ്ഞതെന്തെന്നാൽ അത് കത്തി തകർന്നു എന്തെന്നാൽ അലക്സാണ്ടറിന്റെ ജനനം കണ്ട് ആർറ്റിമിസ് അവിടെ നിന്നും പോയി.[14]ചില ഐതിഹ്യങ്ങൾ അലക്സാൻഡർ രാജാവായതിനു ശേഷം ഉണ്ടായതായിരിക്കാം. അദ്ദേഹം അതി മാനുഷനാണെന്നും ജന്മനാ മഹാനാണെന്നും വിശ്വസിപ്പിക്കാൻ[15]കുട്ടിക്കാലത്ത് അലക്സാൻഡറിനെ വളർത്തിയത് പരിചാരികയായ ലനിക(Lanika) ആയിരുന്നു. ഭാവിയിൽ അലക്സാൻഡറിന്റെ ജനറലായി മാറിയ ക്ലീറ്റസ് ദി ബ്ലാക്കിന്റെ സഹോദരിയായിരുന്നു അവർ. അമ്മയുടെ ബന്ധുവായ കർക്കശക്കാരനായ ലയോണിദാസ്(Leonidas)-ൽ നിന്നും ഫിലിപ്പിന്റെ ജനറലായ ലൈസിമകസ്(Lysimachus)ൽനിന്നുംക്രൂരമായ ദേഹോപദ്രവമാണ് കിട്ടിയത്. അലക്സാൻഡർ കുലീനനായ മാസിഡോണിയൻ യുവാവിനെപ്പോലെ കുതിരസവാരിയും വേട്ടയും ആയുധാഭ്യാസവും വായനയും വാദ്യോപകരണങ്ങൾ വായിക്കാനും പഠിച്ചു. [16] ![]() അലക്സാൻഡറിന് പത്ത് വയസ്സുള്ളപ്പോൾ തെസ്സ്ലിയിൽ നിന്നൊരു വ്യാപാരിയിൽ നിന്ന് ഫിലിപ്പ് ഒരു കാട്ടുകുതിരയെ വാങ്ങിച്ചു..കുതിരയെ കൊട്ടാരത്തിൽ കൊണ്ടുവന്നു. എന്നാൽ കുതിരയെ മെരുക്കാൻ ആർക്കും സാധിക്കുന്നില്ല. വീരന്മാരെയും കുതിരസവാരിക്കാരെയും കുതിര തള്ളിയിട്ടു. ഒടുവിൽ സേനാനായകൻ തന്നെ കുതിരപ്പുറത്ത് കയറാൻ എത്തി. എന്നാൽ അദ്ദേഹവും കുതിരപ്പുറത്ത് കയറുന്നതിൽ പരാജയപ്പെട്ടു. അതോടെ ഫിലിപ്പ് രാജാവ് കുതിരയെ കൊണ്ട് പോകാൻ ഉത്തരവിട്ടു.അപ്പോൾ അലക്സാണ്ടർ കുതിരപ്പുറത്ത് കയറാൻ രാജാവിനോട് അനുവാദം ചോദിച്ചു.ആദ്യം അനുവാദം കൊടുക്കാതിരുന്ന രാജാവ് അലക്സാൻഡറിന്റെ നിർബന്ധത്തിനു വഴങ്ങി അനുവാദം നൽകി. സന്തോഷത്തോടെ അടുത്തെത്തിയ ബാലൻ കുതിരയെ തിരിച്ചുനിർത്തി കുതിരപ്പുറത്ത് കയറുകയും മൈതാനത്തിലൂടെ ഓടിക്കുകയും ചെയ്തു. ഫിലിപ്പ് രാജാവിന് അത്ഭുതവും സന്തോഷവും തോന്നി. കുതിരപ്പുറത്ത് നിന്നിറങ്ങിയ അലക്സാൻഡർ, രാജാവിനോട് പറഞ്ഞു“ സ്വന്തം നിഴൽ കണ്ട് ഭയപ്പെട്ടതിനാലാണ് കുതിര മെരുങ്ങാത്തത്. തിരിച്ച് നിർത്തിയപ്പോൾ കുതിരക്ക് നിഴൽ കാണാതായി.അപ്പോൾ അത് ശാന്തമായി നിന്നു”. BALA9.[16]പ്ലൂട്ടാർക്ക് രേഖപ്പെടുത്തി.“ഫിലിപ്പ് തന്റെ മകന്റെ കഴിവിലും ധൈര്യത്തിലും സന്തുഷ്ടനായി മകനെ കണ്ണീരോടെ ഉമ്മവെച്ചു എന്നിട്ട് പറഞ്ഞു”നിന്റെ കഴിവിനുസരിച്ച് മാസിഡോണിയ വളരെ ചെറുതാണ്. നീ ഒരു പുതിയ സാമ്രാജ്യം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു“. എന്നിട്ട് ആ കുതിരയെ അലക്സാണ്ടറിന് നൽകി. അലക്സാണ്ടർ ആ കുതിരയ്ക്ക് ബ്യൂസിഫലസ് എന്ന് നാമകരണം ചെയ്തു.ബ്യൂസിഫലസ് എന്നാൽ “കാള തല” എന്നാണ് അർത്ഥം. ബ്യൂസിഫലസ് അലക്സാൻഡറിനെ വഹിച്ചു കൊണ്ട് ഇന്ത്യ വരെ ഉണ്ടായിരുന്നു, അതിന്റെ അന്ത്യം വരെ.ബ്യൂസിഫലസ് മരിച്ചതിനു ശേഷം (പ്ലൂട്ടാർക്കിന്റെ അഭിപ്രായത്തിൽ വയസ്സായി മരിച്ചതാണ് 30ആം വയസ്സിൽ) അലക്സാൻഡർ ബ്യുസിഫലസിന്റെ സ്മരണക്കയി ഒരു നഗരത്തിന് “ബ്യൂസിഫല” എന്ന് പേരിട്ടു.[17][18] യൗവനവും വിദ്യാഭ്യാസവും![]() 13 വയസ്സായപ്പോൾ ഫിലിപ്പ് അലക്സാണ്ടറിന് പറ്റിയ ഗുരുവിനെ അന്വേഷിക്കൻ തുടങ്ങി. ഇസൊക്രറ്റെസ്(Isocrates)ന്റെയും സ്പ്യൂസിപ്പുസ്(Speusippus)ന്റെയും അക്കാഡമികൾ പരിഗണിച്ചതിനു ശേഷം ഫിലിപ്പ് തിരഞ്ഞെടുത്തത് അരിസ്റ്റോട്ടിലിനെയാണ്. മീസ(Mieza)യിലെ നിംഫിലെ ക്ഷേത്രത്തിൽ ക്ലാസ് സൗകര്യവും ഒരുക്കിക്കൊടുത്തു. ഫിലിപ്പ് മറ്റൊരു വാഗ്ദാനവും നൽകി. അലക്സാണ്ടറിനെ പഠിപ്പിച്ചു കഴിഞ്ഞതിനു ശേഷം, അരിസ്റ്റോട്ടിലിന്റെ സ്വന്തം നഗരമായ സ്റ്റഗൈര(Stageira) പുനർ നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞു. ഈ സ്ഥലം ഫിലിപ്പ് ഇടിച്ച് നിരത്തുകയും അടിമകളെ വാങ്ങാനും വില്ക്കാനും പുറത്താക്കിയവർക്ക് ഇളവ് നല്കി പാർപ്പിക്കാനും ഉപയോഗിക്കുകയായിരുന്നു.[19][20]അലക്സാണ്ടറിനും മറ്റ് മാസിഡോണിയൻ ഉന്നതകുലജാതരായ കുട്ടികൾക്കും മീസ ഒരു ബോർഡിങ്ങ് സ്കൂൾ പോലെയായിരുന്നു. അവരിൽ ചിലരാണ് ടോളമി, ഹെഫൈസ്റ്റയോൻ, കസ്സാൻഡർ തുടങ്ങിയവർ. പല വിദ്യാർഥികളും കൂട്ടുകാരും ഭാവിയിൽ ജനറൽമാരുമായി. ഇവരെ പൊതുവെ “കംപനിയൻസ്”(സഹപാഠികൾ)എന്ന് അറിയപ്പെട്ടു. അരിസ്റ്റോട്ടിൽ അലക്സാണ്ടറിനെയും സഹപാഠികളെയും വൈദ്യം,തത്ത്വചിന്ത,ധർമ്മം,മതം, യുക്തിചിന്ത,കല തുടങ്ങിയ വിഷയങ്ങൾ പഠിപ്പിച്ചു. അരിസ്റ്റോട്ടിലിന്റെ ശിക്ഷണത്തിൽ അലക്സാണ്ടർ ഹോമറിന്റെ കടുത്ത ആരാധകനായിത്തീർന്നു. പ്രത്യേകിച്ച് ഇലിയഡിന്റെ. അരിസ്റ്റോട്ടിൽ അതിന്റെ ഒരു ഭാഷ്യം അലക്സാണ്ടറിന് നൽകി.അദ്ദേഹം തന്റെ യുദ്ധത്തിനോടൊപ്പാം വരെ അത് സൂക്ഷിക്കുമായിരുന്നു.[21][22] യുദ്ധ രംഗത്തേക്ക്![]() അലക്സാണ്ടറിന് 16 വയസ്സുള്ളപ്പോൾ അരിസ്റ്റോട്ടിലിന്റെ കീഴിലെ പഠനം അവസാനിച്ചു. ഫിലിപ്പ് രാജാവ് ബൈസാന്റിയത്തിനെതിരെ യുദ്ധത്തിന് പോയപ്പോൾ രാജകൊട്ടാരത്തിന്റെയും പരിസര പ്രദേശത്തിന്റെയും ചുമതല അലക്സാണ്ടറിനായി.[23] ഫിലിപ്പിന്റെ അഭാവം മുതലെടുത്ത് താർസിയൻ വർഗ്ഗത്തിലെ “മേഡി” വിഭാഗക്കാർ മാസിഡോണിയക്കെതിരെ കലാപം ആരംഭിച്ചു. അലക്സാണ്ടർ ഇതിനോട് പെട്ടെന്ന് പ്രതികരിച്ചു. അലക്സാണ്ടർ അവരുടെ പ്രദേശത്തേക്ക് കുതിച്ചു. കലാപം അടിച്ചമർത്തി. തദ്ദേശീയരെ പുറത്താക്കി അദ്ദേഹം ഗ്രീക്ക്കാരുടെ കോളനി സ്ഥപിച്ചു. അതാണ് “അലക്സാണ്ടർ പോളിസ്” എന്നറിയപ്പെട്ടത്.[24][25] ഫിലിപ്പ് തിരിച്ച് വന്നതിനു ശേഷം അലക്സാണ്ടറിനെയും കുറച്ച് സൈന്യത്തെയും തെക്കൻ ത്രാസി(Thrace)ലെ കലാപം തടയാൻ അയച്ചു. അതിലും അലക്സാണ്ടർ വിജയിച്ചു. ബി.സി.338-ൽ ഫിലിപ്പിനും സൈന്യത്തിനോടുമൊപ്പംപതിനെട്ടു-കാരനായ അലക്സാണ്ടറും തെർമൊപയ്‌ലേ(Thermopylae)യിലൂടെ തീബൻ കാവൽ സൈന്യത്തെ നേരിട്ടു. ഇലാറ്റിയ(Elatea) നഗരത്തെ കൈവശമാക്കൻ പുറപ്പെട്ടു. കുറച്ച് ദിവസം കൊണ്ട് ഏഥൻസും തീബ്സും മാർച്ച് ചെയ്തു. ഡിമോസ്തെനെസ്(Demosthenes) ആയിരുന്നു ഏഥീനിയന്മാരെ നയിച്ചിരുന്നത്. അവർ മാസിഡോണിയക്കെതിരെ യുദ്ധം ചെയ്യാൻ തീബ്സിനോട് സഹായം അഭ്യർത്ഥിച്ചു. ഏഥൻസും ഫിലിപ്പും അവരുടെ ദൂതന്മാരെ തീബ്സിലേക്ക് അയച്ചു. ആഥൻസിനൊപ്പം ചേരാനാണ് തീബ്സ് തീരുമാനിച്ചത്.[26][27]ഫിലിപ്പ് ആംപിസ്സ(Amphissa)യിലൂടെ മാർച്ച് ചെയ്തു ഡെമോസ്തെനെസ് അയച്ച കൂലിപ്പടയാളികളെ പിടിച്ച് നഗരത്തെ കീഴടങ്ങൽ അംഗീകരിപ്പിച്ചു. ഫിലിപ്പ് തിരിച്ച് ഇലറ്റിയയിൽ എത്തി ഏഥൻസിനും തീബ്സിനും സമാധാന ശ്രമമെന്ന നിലയിൽ അവസാനമായി കീഴടങ്ങാൻ സന്ദേശം നൽകി. എന്നാൽ രണ്ടു പേരും ആ നിർദ്ദേശം തള്ളുകയാണ് ചെയ്തത്.[28][29] തെക്ക് വശത്തു കൂടെ ഫിലിപ്പ്, മാർച്ച് ചെയ്തു. ബൊയൊഷിയ(Boeotia)യിലെ ചേരൊനിയ(Chaeronea)യിൽ വച്ച് എതിരാളികൾ അദ്ദേഹത്തെ തടഞ്ഞു. പിന്നെ പൊരിഞ്ഞ പോരാട്ടം തന്നെ നടന്നു. ഫിലിപ്പ്, സേനയുടെ വലതു വശവും അലക്സാണ്ടർ, സേനയുടെ ഇടതു വശവും കൂടെ ഫിലിപ്പിന്റെ വിശ്വസ്തരായ ജനറൽമാരും നയിച്ചു. പഴയ രേഖകൾ പ്രകാരം പല സമയത്തും ഇരു വശത്തിനും കടുത്ത പ്രയാസങ്ങൾ നേരിട്ടു. ഫിലിപ്പ് തന്ത്രപൂർവം തന്റെ സേനയെ പിൻവലിച്ചു. എണ്ണത്തിൽ കൂടുതലായിരുന്ന യുദ്ധാനുഭവമില്ലാത്ത അഥീനിയൻ സൈനികർ അവരെ പിന്തുടർന്നു. അതോടെ അവരുടെ വരി മുറിഞ്ഞു. അലക്സാണ്ടറാണ് തീബൻ സേനയുടെ വരി മുറിച്ചത്,പിന്നാലെ ഫിലിപ്പിന്റെ ജനറൽമാരും. ഛിന്നഭിന്നമായ എതിരാളികൾക്ക് നാശനഷ്ടങ്ങളുണ്ടായി. ഫിലിപ്പ്, സേനയോട് മുന്നോട്ട് പോകാനും എതിരാളികളെ വളയാനും ഉത്തരവിട്ടു. അതോടെ അഥീനിയക്കാർ യുദ്ധത്തിൽ തോറ്റു. തീബ്സ് വളയപ്പെട്ടു. ഇടതു വശത്ത് ഒറ്റക്ക് പൊരുതി അവരും പരാജയപ്പെട്ടു[30].ചറൊനിയയിലെ യുദ്ധത്തിനു ശേഷം ഫിലിപ്പും പെലോപൊന്നിസ്(Peloponnis)ലേക്ക് മാർച്ച് ചെയ്തു.അവിടത്തെ എല്ലാ നഗരത്തിലും ഇവർക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത് .എന്നാലും സ്പാർട്ട്(Sparta) അവരെ സ്വീകരിച്ചില്ലെങ്കിലും യുദ്ധം ചെയ്യാൻ തയ്യാറായില്ല.[31]കോരിന്ത്(Corinth)ൽ വച്ച് ഫിലിപ്പ് “ഹെല്ലനിക് ഉടമ്പടി” (പഴയ കാലത്ത് ഗ്രീക്-പേർഷ്യൻ യുദ്ധത്തിലെ പേർഷ്യൻ വിരുദ്ധ ഉടമ്പടി)കൊണ്ട് വന്നു. സ്പാർട്ട, ഒഴികെ, മറ്റ് മിക്ക ഗ്രീക്ക് നഗരത്തിലും ഈ ഉടമ്പടി പ്രാബല്യത്തിൽ വന്നു. ഫിലിപ്പ് “ഹെഗെമോൻ”(Hegemon)(പരമോന്നതനായ സേനാനായകൻ) എന്ന് സ്വയം നാമകരണം ചെയ്യുകയും പേർഷ്യൻ സാമ്രാജ്യം ആക്രമിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യപ്പിക്കുകയും ചെയ്തു.[32] പുറത്താക്കലും തിരിച്ചുവരവും![]() ഫിലിപ്പ് പെല്ലയിലെത്തിയതിനു ശേഷം ക്ലിയോപാട്ര യൂറിഡൈസു(Cleopatra Eurydice)മായി പ്രണയത്തിലേർപ്പെടുകയും വിവാഹിതരാവുകയും ചെയ്തു. ജനറലായ അറ്റാലസിന്റെ ബന്ധുവായിരുന്നു ക്ലിയോപാട്ര.[33]ഈ വിവാഹത്തോടെ അലക്സാണ്ടറിന്റെ സ്ഥാനം പരുങ്ങലിലായി. ക്ലിയോപാട്രക്ക് ജനിക്കുന്ന കുഞ്ഞ് പൂർണമായും മാസിഡോണിയക്കാരനാകും. അലക്സാണ്ടറിന്റെ അമ്മ മാസിഡോണിയക്കാരിയല്ല. അങ്ങനെ നോക്കുമ്പോൾ അലക്സാൻഡർ പാതി മാസിഡോണിയക്കാരനാണ്.[34] ![]()
ഇതിനു ശേഷം അലക്സാണ്ടറും മാതാവും മാസിഡോൻ വിട്ടു.ഒളിംപിയസ് സഹോദരനായ ഇംപീരസിലെ രാജാവായ അലക്സാണ്ടർ ഒന്നമനോടൊപ്പം മൊളൊസ്സിയൻ(Molossians)സിയയുടെ തലസ്ഥാനമായ ഡോഡ്ണ(Dodona) യിൽ താമസിച്ചു..[35]അലക്സാണ്ടർ ഇല്ല്യരിയയിൽ രാജാവിന്റെ അതിഥിയായി കഴിഞ്ഞു[35].കുറച്ച് വർഷങ്ങൾക്ക് മുൻപ് മാസിഡോണിയ ഇല്യേരിയയെ യുദ്ധത്തിൽ തോല്പിച്ചിരുന്നു. രാഷ്ട്രീയമായും സൈനികമായും കഴിവ് തെളിയിച്ച മകനെ ഫിലിപ്പ് തിരികെ വിളിച്ചു.[35] അലക്സാണ്ടർ ആറു മാസത്തിനു ശേഷം കുടുംബ- സുഹ്രുത്തായ ഡിമാരറ്റസി(Demaratus)ന്റെ ശ്രമ ഫലമായി അലക്സാണ്ടർ മാസിഡോണിൽ തിരിച്ചെത്തി.[36] ![]() അടുത്ത വർഷങ്ങളിൽ പേർഷ്യയിലെ കാരിയ(caria)യിലെ സറ്റ്രാപ്(ഗവർണർ)ആയിരുന്ന പിക്സോഡാരസ്(Pixodarus) തന്റെ മൂത്ത പുത്രിയെ അലക്സാൻഡറിന്റെ അർദ്ധസഹോദരനായ ഫിലിപ്പ് അർഹിഡ്യൂസിന് വിവാഹം ആലോചിച്ചു.[35] .ഒളിംപിയസും മറ്റ് അലക്സാൻഡറിന്റെ കൂട്ടുകാരും ഇത് ഫിലിപ്പ് അർഡ്യൂസിനെ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കാനുള്ള അവസരമായി എടുക്കുമെന്ന് ഭയന്നു.[35] അലക്സാണ്ടർ ഒരു നടനെ പിക്സൊഡരസിന്റെ അടുത്തേക്ക് അയച്ച് അദ്ദേഹത്തിന്റെ മകളെ ഫിലിപ്പിന്റെ ശരിക്കുള്ള മകനല്ലാത്ത അർഹിഡിയൗസിന്‌് നൽകരുതെന്നും അലക്സാണ്ടറിന് വിവാഹം ചെയ്ത് നൽകാനും പറഞ്ഞ.ഈ ഈ വാർതത് ഫിലിപ്പിന്തചെവിയിലുമെത്തി. ി പിക്സൊഡരൗസിന്റെ പുത്രിയെ വിവാഹം കഴിക്കുന്നതിൽ വഴക്ക് പറയുകയും അവളേക്കാൾ മികച്ച മറൊറോരു പെുകുട്ടിയെ അലക്സാണറിരിന്റെ ജീവിതത്തിൽ വരണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്നും പറഞ്ഞു.[35] ഫിലിപ്പ് അലക്സാണ്ടറിന്റെ സുഹൃത്തുക്കളായ ഹാർപലസ്(Harpalus),നിയർചുസ്(Nearchus),ടോളമി,എരിഗ്യയോസ്(Erigyius) എന്നിവരെ പുറത്താക്കി.[37][38][39] ![]() ബി.സി 336-ൽ ഏഗേ(Aegae)യിൽ തന്റെ മകളായ ക്ലിയോപാട്രയുടെയും ഇംപീരിസിലെ അലക്സാണ്ടറുമായി വിവാഹ വേളയിൽ ഫിലിപ്പ് തന്റെ അംഗരക്ഷകന്മാരുടെ ക്യാപ്റ്റനായ പൗസനിയസിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടു.vi[›]തന്റെ നേർക്ക് അറ്റാലസ് ചെയ്ത തെറ്റ് കണ്ടില്ലന്ന് നടിച്ചു എന്നതായിരുന്നു പൗസനിയസ് കൊലക്ക് പറഞ്ഞ കാരണം. രക്ഷപ്പെടാൻ ശ്രമിച്ച അലക്സാൻഡറിന്റെ സഹചരികളായ പെർഡികസും (Perdiccas)ലിയന്നറ്റുസ്(Leonnatus)എന്നിവർ ഉടനെ കൊല്ലുകയും ചെയ്തു.അങ്ങനെ അലക്സാൻഡർ രാജാവും സൈന്യതലവനുമായി, ഇരുപതാം വയസ്സിൽ.[40][41] 1977ൽ തെസലോനികിയിൽ കണ്ടെത്തിയ ശവകുടീരം അലക്‌സാണ്ടർ ചക്രവർത്തിയുടെ പിതാവ് ഫിലിപ്പ് രണ്ടാമന്റേതാണെന്നു 2014ൽ സ്‌ഥിരീകരിച്ചിരുന്നു. രണ്ട് അറകളുള്ള കുടീരം ശാസ്‌ത്രീയ പരിശോധനകളിലൂടെയാണു സ്‌ഥിരീകരിച്ചതെന്നു ഡിസ്‌കവറി ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. രാജാവിന്റെ 350 എല്ലുകളും കണ്ടെത്തിയിട്ടുണ്ട്.1977ൽ ഗ്രീക്ക് ഗവേഷകൻ മനോലിസ് ആൻഡ്രോനികോസ് ആണു ശവകുടീരം കണ്ടെത്തിയത്. എന്നാൽ ഇവിടെനിന്നു സ്‌ത്രീയുടെ ശരീര അവശിഷ്‌ടങ്ങൾ കണ്ടെത്തിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. ഇത് രാജ്‌ഞിയുടേതാണെന്നാണു വിശ്വാസം.ശവകുടീരത്തിൽനിന്നു ലഭിച്ച സ്വർണാഭരണങ്ങളാണ് രാജകുടുംബത്തിലേക്കുള്ള സൂചന നൽകിയത്. മൃതദേഹത്തിൽ കണ്ടെത്തിയ പരുക്ക്, കുടീരത്തിൽനിന്നു ലഭിച്ച ആയുധങ്ങൾ എന്നിവയും ഫിലിപ്പ് രണ്ടാമന്റെ ശവകുടീരം തിരിച്ചറിയാൻ സഹായകമായി. ബി.സി. 359 മുതൽ 336 വരെയാണു ഫിലിപ്പ് രണ്ടാമൻ മാസെഡോണിയ ഭരിച്ചത്[42]. അധികാരത്തിലേക്ക്![]() പിതാവായ ഫിലിപ് രണ്ടാമന്റെ മരണത്തോടെയാണ് അലക്സാണ്ടറിന് രാജപദവി ലഭിച്ചത്. ഫിലിപ് രാജാവ് ഗ്രീസിലെ വൻകര സംസ്ഥാനങ്ങളെയെല്ലാം തന്നെ മാസിഡോണിയൻ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നിരുന്നു. അധികാരത്തിലേറിയ അലക്സാണ്ടർ തന്റെ സിംഹാസനം സുരക്ഷിതമാക്കൻ ഏതിരാളികളെ ഉന്മൂലനം ചെയ്യാൻ തുടങ്ങി. അദ്ദേഹത്തിനെതിരെ നീക്കം നടത്തിയ ബന്ധുവായ അമ്യന്റസ്(Amyntas) നാലാമനെ വധിച്ചു.[43]ലൈൻസെസ്റ്റിസ് നിന്നുള്ള മാസിഡോണിയൻ രാജകുമാരന്മാരായ രണ്ടുപേരെയും വധിച്ചു. എന്നാൽ മൂന്നാമതൊരു രാജകുമരനായ അലക്സാണ്ടർ ല്യൻസെസ്റ്റെർ(Lyncesters)-രോട് ദയ കാണിക്കുകയും ചെയ്തു. ക്ലിയോപാറ്റ്ര യൂറിഡിസിനെയും യൂറോപ്പയെയും ഫിലിപ്പിന്റെ മക്കളെയും ജീവനോടെ ചുട്ടുകരിക്കുകയാണ് അലക്സാണ്ടറിന്റെ ദുഷ്ടയായ മാതാവ് ഒളിംപിയാസ് ചെയ്തത്. എന്നാൽ ഈ വാർത്തയറിഞ്ഞ അലക്സാണ്ടർ ദുഖിതനാവുകയും, ഒളിംപിയാസിനോട് കോപാകുലനാവുകയും ചെയ്തു. ഏഷ്യാമൈനറിന്റെ സേനാനായകനും ക്ലിയോപാട്രയുടെ അമ്മാവനുമായിരുന്ന അറ്റാലസിനെ[44] വധിക്കാനും അലക്സാണ്ടർ ഉത്തരവിട്ടു.[43] അറ്റാലസ് അതേസമയം ഡെമൊസ്തെനെസ്(Demosthenes)സുമായി ആഥൻസിനെ പരാജയപ്പെടുത്താൻ പദ്ധതി ആലോചിക്കുകയായിരുന്നു.. പല അവസരങ്ങളിലും നിന്ദിക്കുമായിരുന്നു. ക്ലിയോപ്പാട്രയുടെ മരണത്തിനു ശേഷവും അലക്സാണ്ടറിനെ അറ്റാലസ് കുറ്റപ്പെടുത്തിയിരുന്നു. അദ്ദേഹം ജീവിച്ചിരിക്കുന്നത് തന്റെ ജീവന് ഭീഷണിയായി അലക്സാണ്ടർ കരുതി.ഇതാണ് അറ്റാലസിന്റെ വധത്തിലേക്ക് നയിച്ചത്.[44] മനോനില തെറ്റിയ അർഹിഡിയസിനോടും അലക്സാണ്ടർ ദയ കാണിച്ചു. ഒളിംപിയയുടെ വിഷ പ്രയോഗത്തിലൂടെയാണ് അർഹിഡിയസിന്റെ മനോനില തെറ്റിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്.[41][45] ![]() അധികാരത്തിലെത്തിയശേഷം അലക്സാണ്ടറിന്റെ ആദ്യ നീക്കം തെക്കൻ സംസ്ഥാനങ്ങളിലെ കലാപം അടിച്ചമർത്തലായിരുന്നു. ഫിലിപ്പിന്റെ മരണവാർത്തയറിഞ്ഞ അദ്ദേഹം കീഴടക്കിയ പല പ്രദേശവും സ്വതന്ത്രമാവാൻ കലാപം ആരംഭിച്ചു. തീബ്സ്,ആഥൻസ്,തെസ്സലി എന്നിവയും മാസിഡോണിയയുടെ വടക്കുള്ള ത്രസിയൻ(Thracian) ഗോത്രങ്ങളും ഇവയിൽപ്പെടും. കലാപത്തിന്റെ വാർത്തയറിഞ്ഞ അലക്സാണ്ടർ പെട്ടെന്ന് തന്നെ ഇതിനോട് പ്രതികരിച്ചു. അലക്സാണ്ടർ 3,000 മാസിഡോണിയൻ കുതിര സൈന്യത്തോടെ തെസ്ലിയിലേക്ക് സവാരി ചെയ്തു. അലക്സാണ്ടർ തെസ്സ്ലിയൻ സ്യൈനത്തെ ഒളിമ്പസ് പർവതത്തിനും ഒസ്സ പർവതത്തിനുമിടയിൽ കണ്ടു. അദ്ദേഹം സൈന്യത്തോട് ഒസ്സ പർവതത്തിലൂടെ സഞ്ചരിക്കാൻ പറഞ്ഞു. പിറ്റേന്ന് ഉറക്കമുണർന്ന തെസ്സ്ലിയൻ സൈന്യം കണ്ടത് അലക്സാണ്ടർ അവരുടെ സൈന്യത്തിന്റെ പിൻവശത്ത് നിലയുറപ്പിച്ചിരിക്കുന്നതാണ്. സ്വാഭാവികമായും അവർ കീഴടങ്ങി. അവരും അലക്സാണ്ടറിന്റെ കാലാൾപടയോടൊപ്പം ചേരുകയും തെക്കോട്ടു സഞ്ചരിച്ച് പെലൊപ്പോണീസിലേക്ക് എത്തുകയും ചെയ്തു.[46][47][48] അലക്സാണ്ടർ തെർമൊപൈലേ(Thermopylae) നില്ക്കുകയും ആംഫിസ്യ്റ്റോണിക്ക്(Amphictyonic) സഖ്യത്തിന്റെ തലവനായി അംഗീകരിക്കപ്പെടുകയും ചെയ്തു. ആഥൻസ് സമാധാനത്തിനായി അപേക്ഷിച്ചതിനാൽ അലക്സാണ്ടർ അവിടത്തെ വിപ്ലവകാരികളോട് ക്ഷമിച്ചു. കോരിന്തിൽ എത്തിയപ്പോഴാണ് ഡിയോജെനെസി(Diogenes)നെ കാണുന്നത്. അലക്സാണ്ടർ ഡിയോജെനെസിനോട് ചോദിച്ചത് “താങ്ങൾക്ക് എന്തും ചെയ്ത് തരാൻ കഴിവുള്ള അലക്സാണ്ടർ ചക്രവർത്തിയാണ് ഞാൻ. എന്ത് വേണമെങ്കിലും ചോദിച്ചു കൊള്ളൂ”. അതിനു മറുപടിയായി ഡിയോജനിസ് പറഞ്ഞത് ഇങ്ങനെയാണ്. അലക്സാണ്ടർ പണം വാഗ്ദാനം ചെയ്തപ്പോൾ ഡയോജനിസ് ആവശ്യപ്പെട്ടത് പണം കൊണ്ട് നേടാനാവാത്തത് തരാനാണ്. ആർക്കും അതെന്താണെന്ന് മനസ്സിലായില്ല. അപ്പോൾ ഡിയോജനിസ് പറഞ്ഞു "പണം കൊണ്ട് നേടാനാവത്തത് ദാരിദ്ര്യമാണ്. അതാണ് തനിക്കാവശ്യം". അത് നല്കാനാണ് ഡിയോജനിസ് ആവശ്യപ്പെട്ടത്. എന്തെങ്കിലും തന്നിൽ നിന്ന് വാങ്ങണമെന്ന് അലക്സാണ്ടർ അപേക്ഷിച്ചു. അപ്പോൾ ഡയോജനിസ് പറഞ്ഞു "എനിക്ക് നേരെ വരുന്ന സൂര്യപ്രകാശത്തെ തടസ്സപ്പെടുത്താതെ ഒന്ന് മാറി നില്ക്കാമോ ?”അത്കേട്ട് ഡിയോജനിസിന്റെ മഹത്ത്വം അലക്സാണ്ടർക്ക് മനസ്സിലായി.[49] അദ്ദേഹത്തിനെ വണങ്ങി തിരിച്ച് വരാൻ നേരത്ത് അലക്സാണ്ടർ സഹചാരികളോട് പറഞ്ഞു. “ഇപ്പോൾ ഞാൻ ഉറപ്പിച്ചു, ഞാൻ അലക്സാണ്ടറായിരുന്നില്ലെങ്കിൽ ഡിയോജെനിസായേനെ”.[50] കോരിന്തിൽ വച്ച് ഹെഗെമോൻ എന്ന ഫിലിപ്പിന്റെ സ്ഥാനം ഏറ്റെടുത്തു. പേർഷ്യ ആക്രമിക്കനുള്ള യുദ്ധത്തിന്റെ സേനാനായകന്നായി നിയമിതനായി. ഇതേ അവസരത്തിൽ തന്നെ ത്രാസിയൻ കലാപത്തെപ്പറ്റിയുള്ള വാർത്തകളും കേട്ടിരുന്നു.[51] കിഴക്കൻ ദേശങ്ങളിലേക്കുള്ള സൈനികാക്രമണം![]() ലോകം മുഴുവൻ കീഴടക്കണം എന്ന ആഗ്രഹത്തിൽ മാസിഡോണിയയിൽ നിന്നു പുറപ്പെട്ട അലക്സാണ്ടർ, ബി.സി.ഇ. 334-ൽ തന്റെ 22-ആം വയസ്സിൽ 20,000 പേരടങ്ങുന്ന സൈന്യവുമായി യുദ്ധങ്ങൾ തുടങ്ങി. ഏഷ്യയിലേക്ക് കടക്കും മുൻപ് അലക്സാണ്ടറിന് വടക്കൻ അതിർത്തികൾക്ക് സുരക്ഷ ഒരുക്കേണ്ടിയിരുന്നു. ബി.സി 335-ൽ അദ്ദേഹം ചില കലാപങ്ങൾ അടിച്ചമർത്തി.ആഫീപോളിസിൽ നിന്ന്, കീഴടങ്ങാത്ത "ത്രാസിയനി”ലേക്കും"ഹേമുസ്" പർവതത്തിലേക്കും തിരിച്ചു. മാസിഡോണിയൻ സൈന്യം ത്രാസിയൻ സേനയെ മുകളിൽ നിന്ന് നേരിട്ടു തോല്പിക്കുകയും ചെയ്തു.മാസിഡോണിയൻ സൈന്യം ട്രിബല്ലിയിലേക്ക് മാർച്ച് ചെയ്ത് ലൈഗിനസ് (Lyginus)(ഡാന്യുബെ നദിയുടെ പോഷക നദി) നദീ തീരത്ത് അവരുടെ സൈന്യത്തെ തോല്പിക്കുകയും ചെയ്തു.[52] അലക്സാൻഡർ മൂന്ന് ദിവസം കൊണ്ട് മാർച്ച് ചെയ്ത് ഡാന്യുബെയിലെത്തി .അവിടെ ഗെറ്റേ(Getae)ഗോത്രവർഗ്ഗക്കാർ മറുകരയിൽ നിന്ന് പ്രത്യാക്രമണം നടത്തി. രാത്രിയിൽ നദി കടന്ന അലക്സാണ്ടർ അത്ഭുതപ്പെട്ടു. കാരണം അവരുടെ സേനയിലെ ചെറു സംഘങ്ങൾ തമ്മിൽ ചെറുപോര് നടന്നതിനാൽ പിൻവലിച്ചിരുന്നു. ഇല്ല്യേരിയയിലെ രാജാവും റ്റൗലന്റി(Taulanti)യിലെ രാജാവും അവരുടെ അതിർത്തി സംബന്ധിച്ച് കലാപം തുടങ്ങി.[53][54] ക്ലീറ്റസിൽ നിന്ന് വിവരമറിഞ്ഞ അലക്സാണ്ടർ ഇല്ല്യേരിയയിലേക്ക് മാർച്ച് നടത്തി ഒന്നൊന്നായി കീഴടക്കാൻ തുടങ്ങി. മറ്റ് ഇരു സൈന്യവും അവരുടെ സൈന്യവുമായി രക്ഷപ്പെട്ടു. ഈ വിജയത്തോടെ വടക്കൻ അതിർത്തി പ്രദേശങ്ങൾ സുരക്ഷിതമാക്കി.[55][56] എന്നാൽ അലക്സാണ്ടർ വടക്കോട്ട് പടയോട്ടം നടത്തിയപ്പോൾ തീബ്സും അഥീനിയന്മാരും വീണ്ടും കലാപം ഉണ്ടാക്കാൻ ശ്രമിച്ചു. അതോടെ അലക്സാണ്ടർ തെക്കോട്ട് യാത്ര തിരിച്ചു.[57]അതോടെ മറ്റ് നഗരങ്ങൾ വീണ്ടും അറച്ച് നില്ക്കാൻ തുടങ്ങി. എന്നാൽ തീബ്സ് പൊരുതാൻ തന്നെ തീരുമാനിച്ചു.നഗരം തുടച്ച് നീക്കാനാണ് അലക്സാണ്ടർ പറഞ്ഞത്. ക്രൂരമായ നരഹത്യയും 30,000 ആളുകളെ അടിമയായും മാസിഡോണിയൻ സൈന്യം പിടികൂടി.നഗരം ഇടിച്ച് നിരത്തി.ബോയ്ഷിയൻ നഗരത്തിൽ അതിർത്തിമാറ്റി.നഗരമില്ലാതാക്കിക്കളഞ്ഞു. തീബ്സിന്റെ അന്ത്യത്തോടെ ആഥൻസ് ഭയപ്പെട്ടു. ഗ്രീസിൽ സമാധാനം പുന:സ്ഥാപിക്കപ്പെട്ടു.[57]അലക്സാണ്ടർ ഏഷ്യ പിടിച്ചടക്കാൻ വീണ്ടും ഇറങ്ങിത്തിരിച്ചു[58]Roisman & Worthington 2010, p. 199
![]() ബീ സി 334-ൽ അലക്സാൻഡറിന്റെ സൈന്യം ഹെല്ലെസ്പോണ്ട്(Hellespont) കടന്നു. പെല്ലൈയൻസിലെ യുവാക്കളും മാസിഡോണിയന്മാരും ലകെഡൈമോനിയന്മാരും കൊരിന്തന്മാരും ത്രാസ്,പൈാനിയ,ഇല്ല്യരിയ എന്നിവടങ്ങളിലെ അടിമകളും...അങ്ങനെ ഗ്രീക്ക് ജനത മുഴുവനും അലക്സാൻഡറിനു പിന്നിൽ ഒന്നായി നിരന്നു. 48,100 സൈനികരും 6,100 കുതിരപ്പടയും 120 കപ്പൽപ്പടയിൽ 38,000 ജീവനക്കാരും ഉണ്ടെന്ന് ടോളമിയിൽ മിന്ന് മനസ്സിലാക്കാൻ സാധിച്ചു.[57] dഎന്നാൽ ഡയോഡോറസ് ഇതേ കണക്കിൽ 5,100 കുതിരകളും 32,000 കാലാളും ഉണ്ടെന്നാണ് രേഖപ്പെടുത്തിയത്. ഡയോഡൊറുസ് ഇതു രേഖപ്പെടുത്തിയിരുന്നു ഏഷ്യയിൽ ഒരു സേന(ഏകദേശം 10,000സേന) മുൻപ് തന്നെ ഉണ്ടായിരുന്നു എന്ന്.പോളിയനെനുസ്(Polyaenus)ന്റെ തന്ത്രമായിരുന്നു അത്.പേർഷ്യൻ സാമ്രാജ്യം കീഴടക്കാൻ ഏഷ്യൻ മണ്ണിൽ കൗന്തമെറിഞ്ഞ് ഏഷ്യ ദൈവത്തിന്റെ വരദാനമായി അദ്ദേഹം സ്വീകരിച്ചെന്ന് പറയുകയും ചെയ്തു.[57] ഇത് അലക്സാണ്ടറിന്റെ യുദ്ധക്കൊതിയെയാണ് വ്യക്തമാക്കുന്നത്. ഫിലിപ്പിനെപ്പോലെ നയതന്ത്രത്തിലൂടെ രാജ്യം സ്വന്തമാക്കുന്ന രീതിയല്ലന്നും ഇത് വ്യക്തമാക്കുന്നു.[57] പേർഷ്യൻ സൈന്യത്തിനെതിരെയുള്ള ഗ്രാനികുസിലെ(Granicus)യുദ്ധത്തിനു[60]ശേഷം അലക്സാണ്ടർ പേർഷ്യൻ പ്രദേശവും കലവറയുമായ സർദിസ്(sardis)ന്റെ കീഴടങ്ങൽ അംഗീകരിക്കുകയും ലോണിയൻ തീരത്തേക്ക് പടനയിക്കുകയും ചെയ്തു. യുദ്ധത്തിലെ മനുഷ്യരുടെ ജീവന് വില കൽപ്പിക്കുന്ന വ്യക്തിയായിരുന്നു അലക്സാൻഡർ. മാഹാത്മ്യമുള്ളവരുടെ മരണത്തിൽ അദ്ദേഹം ദുഖിതനായിരുന്നു. അവരുടെ ബന്ധുജനങ്ങൾക്ക് നികുതിയിൽ നിന്നും പൊതു പ്രവർത്തനത്തിലും ഇളവുകൾ അനുവദിച്ചിരുന്നു. അത് സ്വന്തം സൈനികനായാലും പേർഷ്യൻ സൈനികനായാലും മരിച്ച വ്യക്തികളെ അദ്ദേഹം ബഹുമാനിച്ചിരുന്നു.കാരിയയിലെ ഹലികർനസ്സുസ്(Helicarnassus)ൽ അലക്സാൻഡർ കുറേ പ്രദേശങ്ങൾ വിജയകരമായി വളയുകയും എതിരാളികളെ ആക്രമിക്കുകയും ചെയ്തു.കാരിയയിലെ പേർഷ്യൻ സ്വേച്ഛാധിപതിയായ ഒറോന്റൊബറ്റെസും(Orontobates) കൂല്പിപടയുടെ നായകനുമായ മെമ്നോൻ ഓഫ് റോഡ്സ് (Memnon of Rhodes)ഉം കടൽ ഉപേക്ഷിച്ചു പോയി.[61]അലക്സാൻഡർ കാരിയയിലെ ഗവണ്മെന്റിനെ അഡയിലെക്ക് അയച്ച് അവിടം ഏറ്റെടുത്തു..[62] ഹെലികാർണസ്സുസിൽ അലക്സാൻഡർ ലൈസിയ(Lycia)പർവതത്തിലേക്കും പാംഫിലിയൻ സമതലത്തിലേക്കും മുന്നേറി.അങ്ങനെ പേർഷ്യൻ തീരങ്ങൾ മുഴുവൻ തന്റെ അധീനതയിലായന്ന് അലക്സാൻഡർ ഉറപ്പിച്ചു.പാംഫ്യ്‌ലിയയിൽ നിന്ന് മുന്നോട്ട് പോകാൻ വേറെ പ്രധാന തുറമുഖമില്ലാത്തതിനാൽ അലക്സാൻഡർ ഉൾപ്രദേശത്തിലൂടെ നീങ്ങി.ടെർമെസ്സോസ്(Termessos)ൽ പിസിഡിയൻ നഗരം അലക്സാൻഡർ തകർത്തില്ല.[63] ലെവന്റും സിറിയയും![]() അവസാനത്തെ അക്കമീനിയൻ രാജാവായിരുന്നു ദാരിയൂസ് III. അക്കമീനിയൻ രാജാവായ അന്താസെർക്സസിന്റെ അനന്തരവന്റെ മകനായി ബി.സി. 380-ൽ ദാരിയൂസ് III ജനിച്ചു. അന്താസെർക്സസിനെയും പുത്രനെയും വധിച്ചശേഷം പ്രധാനമന്ത്രി ബാഗോസ്, ദാരിയൂസിനെ രാജാവായി അവരോധിച്ചു. എന്നാൽ താമസിയാതെ ബാഗോസിനെ വധിച്ചുകൊണ്ട് ദാരിയൂസ് അധികാരം ഉറപ്പിച്ചു. ദാരിയൂസ് II-ന്റെ കാലത്ത് പേർഷ്യൻ ഭരണത്തിൽനിന്നു സ്വതന്ത്രമായ ഈജിപ്തിനെ വീണ്ടും അധീനപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ ആദ്യകാല സൈനിക നേട്ടങ്ങളിൽ ഒന്നായി ഗണിക്കപ്പെടുന്നു. ![]() അലക്സാൻഡർ തെക്കോട്ട് യാത്ര തുടരവെ,ബി.സി.ഇ.ദാരിയസ് മൂന്നാമൻ കോഡോമാനസിന്റെ നേതൃത്വത്തിലുള്ള പേർഷ്യൻ ഹഖാമനി സൈന്യത്തെ നിർണായകമായി വലിയ സൈന്യത്തെ എളുപ്പത്തിൽ തോല്പിച്ചു. അതോടെ ഡാരിയസ് പേടിച്ചോടി.[64]അലക്സാണ്ടറിന്റെ ചില സംഘങ്ങൾ ഡാരിയസ്സിനെ പിന്തുടർന്നു. അലക്സാണ്ടർ ഡാരിയസ്സിന്റെ കൂടുബത്തെ ബഹുമാനത്തോടെ സംരക്ഷിച്ചു. ഇതിൽ നിന്നും അദ്ദേഹം കീടക്കിയവരോട് കാണിക്കുന്ന ഔദാര്യവും ദയയും വ്യക്തമാണ്.യുദ്ധത്തിൽ ഡാരിയസിന്റെ സൈന്യം ചിതറി പ്പോയിരുന്നു ഭാര്യയെയും രണ്ട് മക്കളെയും അദ്ദേഹത്തിന്റെ അമ്മയേയും(സിസ്യ്ഗംബിസ്) അമൂല്യമായ നിധിയും ഉപേക്ഷിച്ചാണ് അദ്ദേഹം ഒളിച്ചോടിയത്.ഒളിവിലിരുന്ന് ഡാരിയസ് ഒരു സമാധാന കരാർ മുന്നോട്ട് വച്ചു.തന്റെ പകുതി രാജ്യം തരാമെന്ന ം പറഞ്ഞു.എന്നാൽ അലക്സാണ്ടർ താൻ ഏഷ്യയുടെ രാജാവായി ഒറ്റക്ക് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ആ സ്ഥാനം പങ്ക് വയ്ക്കാൻ ആഗ്രഹമില്ലന്നും മറുപടി നൽകി. 332 ബിസിയിൽ ഡാരിയസ് വീണ്ടും വീണ്ടും അലക്സാണ്ടറിനെ തോലിപിക്കാൻ ശ്രമിച്ചു.എന്നാൽ ആ ശ്രമം വിഫലമായി.എന്നാൽ ഡാരിയസ് കീഴടങ്ങാൻ കൂട്ടാക്കിയില്ല. ഡാരിയസ് വീണ്ടും അലക്സാണ്ടറിനോട് ഏറ്റുമുട്.ടി വീണ്ടും തോറ്റു.അതോടെ ഡാരിയസ് മുൻപത്തേക്കൾ നല്ല ഒരു കരാർ മുന്നോട്ട് വച്ചു.യൂഫ്രറ്റെസ് വരേയുള്ള മുഴുുസ്ഥലവും ം ഭീമമായ തയുംുക അദ്ദേഹത്തിന്റെ കുടുംബത്തെ മോചിപ്പിക്കൻ നൽകാമെന്നും മൂത്ത പുത്രിയെ വിവാഹം ചെയ്തു തരാമെന്നും വാഗ്‌ദാനം നൽകി.ഈ പുതിയ ബന്ധം മറ്റ് രാഷ്ട്ര നേതാക്കന്മാർക്ക് തോൽവി ഭയപ്പെടാൻ തുടങ്ങി.ഇതോടെ ചില ബാർബറിയൻ രാജാക്കന്മാർ മരണ ഭയത്തോടെ അലക്സാണ്ടറിനു സ്ഥാനത്യാഗം ചെയ്തു. അലക്സാണ്ടർ സിറിയ കഴിഞ്ഞ് ലെവന്റ് തീരം ഏകദേശം മുഴുവൻ അധീനതയിലാക്കി.ബിസി 332-ൽ അദ്ദേഹം ടൈർ(Tyre)നെ ആക്രമിച്ചു.[65][66] സീഗെ(Siege) കുറേനാൾ നീണ്ട് നിന്ന ബുദ്ധിമുട്ടി കീഴടക്കി.അലക്സാണ്ടർ കീഴടക്കിയ സൈനികരെയെല്ലാം കൂട്ടകൊല ചെയ്തു.അവരുടെ ഭാര്യമാരെ വിറ്റു,കുട്ടികളെ അടിമകളാക്കി.[67] ഈജിപ്റ്റ്![]() അലക്സാണ്ടർ ടൈർ നശിപ്പിച്ചതോടെ ഈജിപ്റ്റിലെ എല്ലാ രാജ്യങ്ങളും അടിയറവ് പറഞ്ഞു. എന്നാൽ ഗാസ(Gaza) മാത്രം കീഴടങ്ങാൻ കൂട്ടാക്കിയില്ല. 'ഗാസ'ക്ക് ചുറ്റും വലിയൊരു കോട്ടയുണ്ടായിരുന്നു. മാത്രമല്ല ഗാസ നിർമ്മിച്ചിരിക്കുന്നത് ഒരു മലയിലുമാണ്. അലക്സാണ്ടർ, നഗരത്തിലെത്തിയപ്പോൾ അപ്രതീക്ഷിത പ്രധിരോധവും കോട്ടയും കണ്ട് വിദഗ്ദ്ധരോട് അഭിപ്രായം തേടി. എഞ്ചിനീയർമാർ കോട്ടയുടെ ഉയരം കാരണം ഗാസ കീഴടക്കൽ ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കി.[68] എന്നാൽ, അലക്സാണ്ടർ ഇതൊരു വെല്ലുവിളിയായി സ്വയം സ്വീകരിച്ചു. അലക്സാണ്ടർ തന്റെ ആത്മവിശ്വാസത്താൽ അത്ഭുതം സാധ്യമാണെന്ന് വിശ്വസിച്ചു. തുടർച്ചയായ മൂന്ന് ശ്രമങ്ങൾക്ക് ശേഷം കോട്ട തകർക്കാൻ അലക്സാണ്ടറിനായി. പക്ഷെ മുൻപത്തേതിനു വ്യത്യസ്തമായി അലക്സാണ്ടറിനു ഷോൾഡറിൽ ഗുരുതരമായി മുറിവേറ്റു. ടൈർനെ പ്പോലെ എതിർസൈനികരെ കൂട്ടക്കൊല നടത്തുകയും പെണ്ണുങ്ങളെ വില്ക്കുകയും കുട്ടികളെ അടിമകളാക്കുകയും ചെയ്തു.[69] ജെറുസലേമിന്റെ വാതിൽ കീഴടക്കിക്കൊണ്ട് തുറന്നു. അദ്ദേഹം ജെറുസലേമിൽ താമസിച്ചതിനു ശേഷം ഈജിപ്റ്റിലൂടെ തെക്കോട്ട് പോയി. ![]() അലക്സാണ്ടർ ഈജിപ്റ്റിൽ ബിസി 332-ൽ വളരെ പുരോഗമിച്ചു[70] അദ്ദേഹം താൻ മാസ്റ്റെർ ഓഫ് ദ യൂണിവേഴ്സ് ആണെന്നും അമുൻ(Amun)ന്റെ ദേവന്റെ മകനാണെന്നും ലിബ്യൻ മരുഭൂമിയിൽ വച്ച് പറഞ്ഞു[71].സിയൂസ്-അമ്മുൻ(Zwus-Ammon)നാണ്. അലക്സാണ്ടറിന്റെ യഥാർത്ഥ പിതാവെന്നും പരാമർശിക്കുന്ന കറൻസിയും ഇറങ്ങിയിരുന്നു.[72] ഈജിപ്റ്റിൽ തങ്ങുമ്പോഴാണ് 'അലക്സാണ്ട്രിയ' സ്ഥാപിക്കുന്നത്. പിന്നീട് ഇദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഇത് ടോളമിയുടെ രാജ്യത്തിന്റെ തലസ്ഥാനമാവുകയും ചെയ്തു[73]. അസ്സിറിയയും ബാബിലോണിയയുംബിസി 331-ൽ ഈജിപ്റ്റ് വിട്ടു. ബി.സി.ഇ. 331 നവംബർ 1-ന് ഉത്തര മെസപ്പൊട്ടേമിയയിലെ (ഇന്നത്തെ വടക്കൻ ഇറാഖിലേക്ക്) ഗൗഗാമാലയിൽ വച്ച് നടന്ന യുദ്ധത്തിൽ, ദാരിയസ് മൂന്നാമൻ കോഡോമാനസിന്റെ നേതൃത്വത്തിലുള്ള പേർഷ്യൻ ഹഖാമനി സൈന്യത്തെ എളുപ്പത്തിൽ തോല്പിച്ചു. [74] അലക്സാണ്ടർ അദ്ദേഹത്തെ അർബേല(Arbela) വരെ പിന്തുടർന്നു. ഗൗഗമേലയാണ് ഇരുവരും തമ്മിലുള്ള അവസാനത്തെ യുദ്ധം. ഡാരിയസ്, എക്ബറ്റാന (Ecbatana)(ഇന്നത്തെ ഹമെഡൻ(Hamedan)) പർവതത്തിൽ ഓടി മറഞ്ഞു. ഈ സമയം അലക്സാണ്ടർ ബാബിലോൺ കീഴടക്കി. പേർഷ്യ![]() ബാബിലോണിയയിൽ നിന്ന് അലക്സാണ്ടർ ആക്കെമെനിഡി(Achaemenid)-ന്റെ ഒരു തലസ്ഥാനമായ സൂസ(susa)യിലേക്ക് പോയി. അവിടെ ഇതിഹാസപരമായ നിധി സ്വന്തമാക്കി. അദ്ദേഹം ഒരു വലിയ സൈന്യത്തെ പേർഷ്യൻ ആഡംബര തലസ്ഥാനമായ പെർസെപോളിസിലേക്ക് രാജധാനി വഴി അയച്ചു. അലക്സാണ്ടർ, തിരഞ്ഞെടുത്ത സൈന്യവുമായി സ്വയമേവ നഗരത്തിന്റെ പ്രധാന വീഥിയിലൂടെ സഞ്ചരിച്ചു. അരിയോബർസനെസ് (Ariobarzanes) ന്റെ നേതൃത്വത്തിൽ പേർഷ്യൻ സേന പേർഷ്യങ്ങേറ്റിൽ(ഇന്നത്തെ സാഗ്രോസ് മലനിരകൾ) വെച്ച് തടഞ്ഞു. എന്നാൽ അലക്സാണ്ടറിന്റെ സേന അത് തകർത്ത് മുന്നേറി. പെട്ടെന്നു തന്നെ പെർസെപോളിസിലെ നിധി കൊള്ളയടിക്കുകയും ചെയ്തു[75] . പെർസെപോളിസിലെത്തിയതോടെ അലക്സാണ്ടർ തന്റെ സൈന്യത്തിന്, നഗരത്തെ കൊള്ളയടിക്കാൻ അനുവാദം നൽകി[76] .അലക്സാണ്ടർ അഞ്ച് മാസത്തോളം പെർസെപോളിസിൽ തങ്ങി[77].ആ നാളുകളിലാണ് സെർക്സെസ്(Xerxes)-ന്റെ കിഴക്കൻ പ്രദേശത്ത് തീ പടർന്ന് പിടിക്കുകയും അത് മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തത്. ഇത് മദ്യലഹരി പിടിച്ച സമയത്ത് അലക്സാണ്ടർ ചെയ്തതോ ആഥൻസിലെ അക്രോപോളിസിൽ രണ്ടാം പേർഷ്യൻ യുദ്ധത്തിൽ പേർഷ്യ നടത്തിയ തീവെപ്പിനു പ്രതികാരം ചെയ്തതോ ആകാം. ആർക്കീമിഡിയൻ സാമ്രാജ്യ തകർച്ചയും ഏഷ്യയും
ബെസ്സുസാൺ ഡാരിയസ്സിനെ ആക്രമിച്ച് വധിച്ചതായി മനസ്സിലാക്കിയ അലക്സാണ്ടർ, ബേസ്സുസിനെ പിടിക്കാനായി പട നയിച്ചു. അങ്ങനെ മദ്ധ്യേഷ്യയിലേക്ക് തിരിഞ്ഞു. പേർഷ്യക്കാരെ പരാജയപ്പെടുത്തിയതിനു ശേഷം അലക്സാണ്ടറിന്റെ കിഴക്കോട്ടുള്ള യാത്രയിൽ കാര്യമായ പ്രതിബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ലബി.സി.ഇ. 330 വർഷക്കാലത്ത് അലക്സാണ്ടർ ഇന്നത്തെ അഫ്ഘാനിസ്താനിലെത്തി. തന്റെ വലിയൊരു സേനാവ്യൂഹത്തെ അറാകൊസിയയിൽ (ഇന്നത്തെ കന്ദഹാർ) വിന്യസിച്ച് വടക്കുകിഴക്ക് ദിശയിൽ കാബൂൾ തടം ലക്ഷ്യമാക്കി നീങ്ങി. ബി.സി.ഇ. 330/329 വർഷത്തെ മഞ്ഞുകാലത്ത് ഇദ്ദേഹം കാബൂൾ താഴ്വരയിലെത്തി. ഇതിനു ശേഷം ഹിന്ദുകുഷിനു വടക്കോട്ട് കടന്ന് ബാക്‌ട്രിയ അധീനതയിലാക്കി. ![]() തുടർന്നുള്ള രണ്ടുവർഷങ്ങളിൽ അമു ദാര്യ കടന്ന് ഇന്നത്തെ തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്താൻ, താജികിസ്താൻ പ്രദേശങ്ങളിലേക്കുള്ള സൈനികപരിപാടികളുടെ താവളം ബാക്ട്ര ആയിരുന്നു. ഖുരാ ഖും സമതലം താവളമാക്കിയിരുന്ന സിഥിയൻ നേതാവ് സ്പിറ്റാമെനെസ് ആയിരുന്നു ഇക്കാലത്ത് അലക്സാണ്ടറുടെ പ്രധാന പ്രതിയോഗി. ഇദ്ദേഹവും പിൽക്കാലത്ത് തോല്പിക്കപ്പെട്ടു. തുടർന്ന് സിർ ദാര്യയുടെ തീരം വരെ അലക്സാണ്ടർ എത്തിച്ചേർന്നു. ഇവിടെ അലക്സാണ്ട്രിയ എസ്ചാറ്റ എന്ന ഒരു നഗരം സ്ഥാപിച്ചു. താജിക്കിസ്താനിലെ ഇന്നത്തെ ഖൂജന്റിനടുത്താണ് ഈ സ്ഥലം. അലക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ വടക്കുകിഴക്കേ അതിരാണിത്. ബി.സി.ഇ ആറാം നൂറ്റാണ്ടിൽ സൈറസ് സ്ഥാപിച്ച പെർസെപോളിസ് നഗരവും ഇതിനടുത്താണ്.[86]. അവിടെ അലക്സാണ്ടർ കുറെ പുതിയ നഗരങ്ങൾ സ്ഥാപിച്ചു ‘അലക്സാണ്ട്രിയ’എന്ന പേരിൽ. അതിൽ അഫ്ഗാനിസ്ഥനിലെ കാണ്ഡഹാർ,ഇന്നത്തെ താജിക്കിസ്ഥാനിലെ അലക്സാണ്ട്രിയ എസ്ചറ്റെ(Eschate) എന്നിവയും ഉൾപ്പെടും. അലക്സാണ്ടറിന്റെ പടയോട്ടം മീഡിയ,പാർഥിയ,അരിയ(Aria)(പടിഞ്ഞാറൻ അഫ്ഗാനിസ്ഥാൻ),ഡ്രങ്ങിയന(Drangiana),അരചോസിയ()Arachosia(തെക്കും മധ്യ് അഫ്ഗാനിസ്ഥാനും),ബാക്ട്രിയ(Bactria),സ്ക്യ്തിയ(Scythia)എന്നി സ്ഥലങ്ങൾ ഉല്പ്പെടുന്നു<[87]. സോഗ്ഡിയാന(Sogdiana)യിലെ സ്വേചഛധിപതിയായ സ്പിറ്റമെനെസ്(Spitamenes)ന്റെ രക്ഷതയിൽ കഹിഞ്ഞ ബേസ്സുസിനെ ബി.സി.329ൽ അലക്സാണ്ടറിന്റെ വിശ്വസ്തനായ ടോളമി വധിച്ചു[88] .പിന്നീട് അലക്സാണ്ടർ ജെക്സർറ്റെസ്(Jexartes)ല്കുതിരകളുമായി അലഞ്ഞു തിരിഞ്ഞ് നടക്കുന്ന സൈന്യ്വുമായി ഉടബടി ഉണ്ടാക്കി.ഇതറിഞ്ഞ സ്പിറ്റമെൻസസ് സോഡിയനയിൽ കലാപം അഴിച്ചു വിട്ടു.അലക്സാണ്ടർ സ്ക്യ്തിയന്മാരെ ജെക്സർറ്റെസ് യുദ്ധത്തിൽ പരാജയപ്പെടുത്തി പെട്ടെന്നു തന്നെ സ്പിറ്റമെനെസിനെ ഗബൈ()Gabai യുദ്ധത്തിൽ പരാജയപ്പെടുത്തി.സ്പിറ്റമെനെസ് തന്റെ സൈനികരാൽ തന്നെ വധിക്കപ്പെട്ടു[89]. പ്രശ്നങ്ങളും സംഭവങ്ങളും![]() ഈ സമയത്താണ് അലക്സാണ്ടർ പേർഷ്യൻ രാജാക്കന്മാരുടെ സ്ഥാനപ്പേരായ 'ഷഹൻഷ' (King of King) സ്വീകരിച്ചത്. മറ്റ് ചില കാര്യങ്ങളും അദ്ദേഹം സ്വീകരിച്ചു. പേർഷ്യൻ വസ്ത്രധാരണ രീതി, ആചാരങ്ങൾ എന്നിവ തന്റെ ദർബാരിൽ ഉപയോഗിച്ചു. കൈയിൽ ചുംബിക്കുന്ന പ്രതീകാത്മക പ്രൊസ്ക്യ്നെസിസ്(Proskynesis)ആചാരം, സാഷ്ടാംഗപ്രണാമം തുടങ്ങിയ പേർഷ്യൻ സാമൂഹിക മഹത്ത്വം പ്രകടിപ്പിക്കുന്നവയും സ്വീകരിച്ചു. ഗ്രീക്കുകാർ തങ്ങളുടെ പ്രദേശത്തെ ദേവനായാണ് കണ്ടിരുന്നത്. ഇത് അനേകം ജനങ്ങൾക്ക് അദ്ദേഹത്തോട് സിമ്പതി തോന്നാൻ കാരണമായി[90]. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ കരിപുരളുന്ന ചില സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തന്റെ ഒരു ഉദ്യോഗസ്ഥനായ ഫിലോറ്റസ്(Philotas)നെ ജാഗ്രത കുറഞ്ഞെന്ന കുറ്റത്തിൽ അലക്സാണ്ടർ വധിച്ചു. പർമേനിയന്റെ മരണം.ഏറ്റവും വലിയ തെറ്റ് ,തന്റെ ജീവൻ രക്ഷിച്ച ക്ലീറ്റസ് ദ ബ്ലാക്കിനെ മറകൻഡ (Maracanda)(ഇന്നത്തെ ഉസ്ബെകിസ്ഥാൻ സമർകണ്ട)ൽ മദ്യ ലഹരിയിൽ വധിച്ചു. ക്ലീറ്റസ് അലക്സാൻഡറിന്റെ പല ന്യായതെറ്റുകളും ചോദ്യം ചെയ്തിരുന്നു. മാസിഡോണിയൻ ജീവിത രീതി മറന്നുള്ള കുത്തഴിഞ്ഞ ജീവിതത്തെപ്പറ്റിയും ക്ലീറ്റസ് ആക്ഷേപിച്ചു. അലക്സാണ്ടറിനേക്കാൾ കേമൻ അച്ഛനായ ഫിലിപ്പാണെന്നും ക്ലീറ്റസ് പറഞ്ഞിരുന്നു[91]. അതിനു ശേഷം മദ്ധ്യേഷ്യൻ പടയോട്ടത്തിലാണ് അലക്സാണ്ടറിന്റെ ജീവിതത്തിന്റെ രണ്ടാം അദ്ധ്യായം തുറക്കുന്നത്. അതിൽ ഒന്നിൽ അദ്ദേഹത്തിന്റെ ചരിത്രകാരനായ കല്ലിസ്തെനെസ്(callisthenes of olynthus)ഉം ഉൾപ്പെടുന്നു. ചരിത്രകാരനായ കല്ലിസ്തെനെസിന് പ്രൊസ്ക്യ്നെസ്സിസ്ന്റെ എതിർ നിരയെ നയിച്ചതാരാണെന്ന് അവരുടെ സൈന്യത്തെപ്പറ്റി വിവരിക്കുന്നിടത്ത് പറയാൻ സാധിക്കുന്നില്ല[92] ഇതിലും അലക്സാണ്ടറിന്റെ കൈകളാണെന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. മാസിഡോണിയ അലക്സാൻഡറിന്റെ അഭാവത്തിൽ![]() അലക്സാണ്ടർ ഏഷ്യയിലേക്ക് കടന്നപ്പോൾ അദ്ദേഹത്തിന്റെ ഒരു ജനറലും ഫിലിപ്പ് രണ്ടാമന്റെ പഴയ അംഗരക്ഷകനുമായ ആന്റിപറ്റെർ(Antipater)ന് ആയിരുന്നു[93]രാഷ്ട്രീയ സൈനിക ചുമതല. അലക്സാണ്ടർ തീബ്സ് കൊള്ളയടിച്ചതോടുകൂടി അദ്ദേഹത്തിന്റെ അഭാവത്തിലും ഗ്രീസ് ശാന്തമായിരുന്നു. ഇതിൽ നിന്ന് ഒരു വ്യത്യാസമുണ്ടായിരുന്നത് സ്പാർട്ടൻ രാജാവായ ആഗിസ് (Agis) മൂന്നാമനാണ്. അദ്ദേഹം ബി.സി.331ൽ ആയുധമെടുത്തു. തൊട്ടടുത്ത വർഷം തന്നെ ആന്റിപറ്റെർ അദ്ദേഹത്തെ മെഗലോപ്പോളിസിലെ യുദ്ധത്തിൽ വധിച്ചു. ആന്റിപറ്റെറും ഒളിംപിയാസും പരസ്പരം വഴക്കിടുകയും രണ്ടുപേരും അലക്സാണ്ടറിനോട് പരാതിപ്പെടുകയും ചെയ്തു. മൊത്തത്തിൽ അലക്സാണ്ടറിന്റെ ഏഷ്യൻ പടയോട്ട സമയത്ത് ഗ്രീസിൽ സമാധാനവും ഐശ്വര്യവും നിലനിന്നിരുന്നു. അലക്സാണ്ടർ തന്റെ രാജ്യത്തോട് പല രാജ്യങ്ങളും കൂട്ടിച്ചേർക്കുകയും സമ്പത്ത് വർദ്ധിപ്പികയും ചെയ്തു. സാമ്രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവും വർധിപ്പിച്ചു.[94] അലക്സാണ്ടറിന്റെ തുടർച്ചയായ സൈനിക നടപടികളിൽ മാസിഡോണിയൻ ജനത ചിതറിപ്പോയി. പ്രതേകിച്ച് അലക്സാണ്ടറിനു ശേഷം..[16] വ്യക്തിബന്ധങ്ങൾഅമു ദാര്യക്ക് വടക്ക് ഇന്നത്തെ ഉസ്ബെക്കിസ്താൻ താജികിസ്താൻ അതിർത്തി പ്രദേശത്ത് മൗവാസെസ്, ഓക്സിയാർട്ടസ്, സിസിമിത്രസ് തുടങ്ങിയ സിഥിയൻ നേതാക്കൾ, അലക്സാണ്ടറോട് ധീരമായി പൊരുതിയിരുന്നു. അലക്സാണ്ടറോട് കീഴടങ്ങിയ ഓക്സിയാർട്ടസിനെ പാരോപനിസഡെ പ്രദേശത്തെ (ഇന്നത്തെ കാബൂൾ മേഖല) സത്രപ് ആയി വാഴിച്ചിരുന്നു. ഈ പ്രദേശം സംരക്ഷിക്കുന്നതിന് ആവശ്യമുള്ള ബന്ധങ്ങളുള്ള ഒരു വിശ്വസ്തനായി അലക്സാണ്ടർ ഇദ്ദേഹത്തെ കണക്കാക്കി. റൊക്സാനയെ കല്യാണം കഴിച്ച് ബാക്ട്രിയൻ രാജ്യപ്രതിനിധികളുമായുള്ള ബന്ധം അരക്കിട്ട് ഉറപ്പിച്ചു. ഇതിനു പുറമേ ഇന്ത്യയിലേക്ക് തുടർന്നുള്ള മുന്നേറ്റസമയത്ത് മാസിഡോണിയൻ സേനക്ക് പുറകിൽ നിന്നുള്ള സംരക്ഷകനായും ഇദ്ദേഹത്തെ കണക്കാക്കിയിരിക്കണം. റോക്സനെ എന്ന ഓക്സിയാർട്ടസിന്റെ പുത്രിയെ അലക്സാണ്ടർ വിവാഹം ചെയ്യുകയും ചെയ്തു. അലക്സാണ്ടറുടെ മരണശേഷം ഈ ബന്ധത്തിൽ ജനിച്ച പുത്രനും അലക്സാണ്ടർ (നാലാമൻ) എന്ന പേരിലറിയപ്പെട്ടു[86]. അലക്സാണ്ടറിന് തന്റെ സുഹൃത്ത്, ജനറൽ, മാസിഡോണിയൻ പ്രഭുവിന്റെ മകൻ അംഗരക്ഷകനായ ഹെഫെസ്റ്റെൻ മായി അടുത്ത ബന്ധമുണ്ടായിരുന്നു. ഹെഫെഷന്റെ മരണം അലക്സാണ്ടറിനെ തകർത്തു. ഈ സംഭവം അവസാന നാളുകളിൽ അലക്സാണ്ടറിന്റെ ആരോഗ്യനില മോശമാകാനും മാനസികാവസ്ഥയെ അകറ്റാനും കാരണമായിരിക്കാം. അലക്സാണ്ടറിന്റെ ലൈംഗികത ആധുനിക കാലത്ത് വിവാദങ്ങൾക്ക് വിഷയമായിട്ടുണ്ട്. ചില ആധുനിക ചരിത്രകാരന്മാർ (ഉദാ. റോബിൻ ലെയ്ൻ ഫോക്സ്) വിശ്വസിക്കുന്നത് അലക്സാണ്ടറുടെ ഹെഫെസ്റ്റേഷനുമായുള്ള ബന്ധം ലൈംഗിക ബന്ധം മാത്രമായിരുന്നില്ല, അവരുടെ ലൈംഗിക ബന്ധങ്ങൾ തുടർന്നിരുന്നു, ഇത് ഏഥൻസ് പോലുള്ള ചില ഗ്രീക്ക് നഗരങ്ങളുടെ സാമൂഹിക മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. ചില ആധുനിക ഗവേഷകർ അഭിപ്രായപ്പെടുന്നു മാസിഡോണിയ (അല്ലെങ്കിൽ കുറഞ്ഞത് മാസിഡോണിയൻ കോടതി) മുതിർന്നവർ തമ്മിലുള്ള സ്വവർഗരതിയോട് കൂടുതൽ സഹിഷ്ണുത പുലർത്തിയിരിക്കാമെന്ന്. അലക്സാണ്ടറിന് സ്ത്രീകളോട് ജഡിക താൽപ്പര്യമുണ്ടായിരുന്നു എന്നതിന് പുരാതന സ്രോതസ്സുകളിൽ തെളിവുകളില്ലെന്ന് ഗ്രീൻ വാദിക്കുന്നു; ജീവിതാവസാനം വരെ അദ്ദേഹം ഒരു അവകാശിയെ സൃഷ്ടിച്ചില്ല. അലക്സാണ്ടർ IV ജനിക്കുന്നത് അദ്ദേഹത്തിന്റെ മരണ ശേഷമാണ്. എന്നിരുന്നാലും, എട്ട് വർഷത്തിനിടെ മൂന്ന് തവണ പങ്കാളികളെ ഗർഭം ധരിപ്പിച്ച അലക്സാണ്ടറിന് അതേ പ്രായത്തിൽ തന്നെ പിതാവിനേക്കാൾ ഉയർന്ന മാട്രിമോണിയൽ റെക്കോർഡ് ഉണ്ടായിരുന്നുവെന്ന് ഓഗ്ഡൻ കണക്കാക്കുന്നു. ഈ ഗർഭാവസ്ഥകളിൽ രണ്ടെണ്ണം - സ്റ്റാറ്റിറ, ബാർസിൻ - എന്നിവ സംശയാസ്പദമായി അവ്യക്തമാണ്. ഇന്ത്യയിലേക്ക്![]() ബി.സി.ഇ 327-ലെ വേനൽക്കാലത്ത് അലക്സാണ്ടർ ഹിന്ദുകുഷിന് തെക്കോട്ട് തിരിച്ചുകടന്നു. കാബൂൾ നദിക്കരയിലൂടെ സിന്ധൂതടത്തിലേക്കുള്ള തന്റെ സൈനികനീക്കം തുടർന്നു. രണ്ടു വിഭാഗങ്ങളായാണ് അലക്സാണ്ടറുടെ സൈന്യം ഇന്ത്യയിലേക്ക് (ഇന്നത്തെ പാകിസ്താൻ) കടന്നത്. പെർഡിക്കസ്, ഹെഫേസ്റ്റ്യൻ എന്നീ സേനാനായകന്മാരുടെ നേതൃത്വത്തിൽ ഒരു സംഘം കാബൂൾ നദിക്കരയിലൂടെ നീങ്ങി ഖൈബർ ചുരം വഴിയും, അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം കാബൂൾ നദിക്ക് വടക്കുള്ള കുനാർ താഴ് വരയിലൂടെ വടക്കോട്ട് കടന്ന് ചിത്രാലിനു തെക്കുഭാഗത്ത് പഞ്ച്കോറ നദികൾക്കിടയിലുള്ള പ്രദേശത്തുകൂടിയുമാണ് ഇന്നത്തെ പാക്കിസ്താനിൽ പ്രവേശിച്ചത്. ബിയാസ് നദി വരെ അലക്സാണ്ടറുടെ സൈന്യം എത്തിച്ചേർന്നു[95]. (ഹൈഫാസിസ് എന്നാണ് ഗ്രീക്കുകാർ ഈ നദിയെ വിളിക്കുന്നത്). ഈ നദീതീരമാണ് അലക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ കിഴക്കേ അതിര്[86]. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കടന്ന് ഗാന്ധാര രാജ്യത്തിന്റെ മുൻ നേതാവിനെ ക്ഷണിച്ചു.ഗാന്ധാരം പാക്കിസ്ഥാന്റെ വടക്കാണ് ഇന്ന്. ഗാന്ധാര നേതാവ് വരികയും തന്റെ പ്രദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. എന്നാൽ ചില മലഗോത്ര നേതാക്കന്മാരുടെ നേതൃത്വത്തിൽ ((അസ്പസയോയി(Aspasioi)യും അസ്സകൊയി(Assakenoi) തുടങ്ങിയവർ)) കാംബോജസീലെ ചില പ്രദേശങ്ങൾ കീഴടങ്ങാൻ തയ്യാറായില്ല.ഇന്തൻ പുസ്തകങ്ങളിൽ ഇവരുടെ പേര് 'അശ്വയന'യെന്നും 'അശ്വകയൻ' എന്നുമാണ്. ഇതേ സമയം,തക്സില(Taxila) ഭരിച്ചിരുന്ന ഓംഫിസ്(Omphis)(ഇന്ത്യൻ നാമൻ അംബി കുമാർ) പേടിയോടെ അലക്സാണ്ടറിനെ സമീപിച്ചു. ഇൻഡസ് മുതൽ ഹൈദസ്പെസ്(ഝലം) വരെ നീണ്ട് കിടക്കുന്ന സ്ഥലത്തെ രാജാവാണ് അദ്ദേഹം. അംബി അദ്ദേഹത്തിന് കാഴ്ച വസ്തുക്കൾ സമർപ്പിച്ചു. അലക്സാണ്ടർ പേർഷ്യൻ തുണിത്തരങ്ങളും സ്വർണ്ണവും വെള്ളിയും 30 കുതിരകളെയും മറ്റ് വിശിഷ്ട വസ്തുക്കളും നല്കി. അലക്സാണ്ടർ തന്റെ സൈന്യത്തെ ബലപ്പെടുത്തി രണ്ടായി ഭാഗിച്ചു. അംബി ഇൻഡസ് മുതൽ ഹാണ്ഡ്(ഃഉന്ദ്‍ാമായി ബന്ധിപ്പിക്കുന്ന ഒരു പാലം നിർമ്മിച്ചു ഹെഫേസ്റ്റയോണിനെയും പെർഡിക്കസ്സിനെയും സഹായിച്ചു. സാധനങ്ങൾ സൈന്യത്തിനും അലക്സാണ്ടറിനും വിതരണം ചെയ്യാനും,തലസ്ഥനമായ ടക്സിലയിൽ സൗകര്യമൊരുക്കി. അംബി തന്റെ അതിഥിക്ക് തുറന്ന മനസ്സോടെ സഹായങ്ങൾ ചെയ്തു. അടുത്ത രാജ്യം കീഴടക്കാൻ അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ, സിന്ധു നദിയുടെ ഒരു ഉപനദിയായ ഹൈഡാസ്പസ് നദിയുടെ (ഇന്ന് ഝലം നദി എന്ന് അറിയപ്പെടുന്നു) കിഴക്കേ കരയിൽ ആണ് യുദ്ധം നടന്നത്. പിന്നീട് അലക്സാണ്ടർ ഈ യുദ്ധം നടന്ന സ്ഥലത്ത് ഒരു നഗരം സ്ഥാപിച്ച് അതിനെ നികേ എന്ന് വിളിച്ചു. ഇന്നുവരെ ഈ നഗരത്തെ കണ്ടെത്തിയിട്ടില്ല, അതുകൊണ്ടുതന്നെ യുദ്ധം നടന്ന സ്ഥാനം കൃത്യമായി നിർണ്ണയിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല (ഭൂപ്രകൃതി ഇതിനകം ഗണ്യമായി മാറി). ഇന്ന് ഏറ്റവും സാദ്ധ്യതയുള്ള സ്ഥലമായി കരുതുന്നത് ഝലം നഗരത്തിന്റെ തൊട്ട് തെക്കുഭാഗത്തായി ആണ്, ഇവിടെ ഒരു പുരാതന പ്രധാനപാത നദിയെ മുറിച്ചുകടക്കുന്നു. ഇന്നത്തെ ജലാല്പൂർ/ഹരൻപൂർ എന്നീ നഗരങ്ങൾ ആയിരിക്കാം യുദ്ധസ്ഥലം എന്ന സിദ്ധാന്തം തെറ്റാണ്, കാരണം ഝലം നദി പുരാതന കാലത്ത് ഈ നഗരങ്ങളിൽ നിന്നും വളരെ അകലെയാണ് ഒഴുകിയിരുന്നത്.[96] ![]() അലക്സാണ്ടറിന് കിഴക്കോട്ട് പട നയിക്കുന്നതിന് പുരു രാജാവിനെ കീഴടക്കേണ്ടതുണ്ടായിരുന്നു. തന്റെ സാമ്രാജ്യത്തിന്റെ പാർശ്വത്തിൽ ഇത്ര ശക്തനായ ഒരു എതിരാളിയെ വിട്ടുപോവുന്നത് വീണ്ടുമുള്ള ഏതൊരു അധിനിവേശത്തെയും അപായപ്പെടുത്തുമായിരുന്നു. അതുവരെ കീഴടക്കിയ ഇന്ത്യൻ രാജാക്കന്മാരുടെ വിധേയത്വം ഉറപ്പിച്ചുനിറുത്തുന്നതിനും അലക്സാണ്ടർ എന്തെങ്കിലും ഒരു ശക്തിക്ഷയം പ്രദർശിപ്പിക്കുന്നത് അസാദ്ധ്യമായിരുന്നു. പോറസിന് (പുരു രാജാവിന്) തന്റെ രാജ്യത്തെ പ്രതിരോധിക്കേണ്ടിയിരുന്നു, അലക്സാണ്ടറിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥാനം പോറസ് തിരഞ്ഞെടുത്തു.യുദ്ധത്തിൽ പരാജയപ്പെട്ടെങ്കിലും അലക്സാണ്ടറിന്റെ ഏറ്റവും വിജയിയായ എതിരാളിയായി പോറസ് മാറി. അലക്സാണ്ടർ ഹൈഡാസ്പസ് നദി മുറിച്ചുകടക്കുന്നു![]() പോറസ് ഝലം നദിയുടെ തെക്കൻ തീരത്ത് നിലയുറപ്പിച്ച് അലക്സാണ്ടറിന്റെ സൈന്യം നദി മുറിച്ചുകടക്കുന്നതിനെ ചെറുക്കാൻ തയ്യാറായി നിന്നു. ഝലം നദി ആഴമേറിയതും വേഗത്തിൽ നീങ്ങുന്നതുമായതിനാൽ നദി മുറിച്ചുകടക്കുന്നതിന് എതിരേയുള്ള ഏതൊരാക്രമണവും ആക്രമിക്കുന്ന സൈന്യത്തെ നശിപ്പിക്കാൻ പര്യാപ്തമായിരുന്നു. നേരിട്ട് നദി മുറിച്ചുകടക്കുന്നത് വിജയിക്കാൻ വളരെ സാദ്ധ്യത കുറവാണെന്ന് അറിയാമായിരുന്ന അലക്സാണ്ടർ നദിയിൽ മറ്റ് ആഴം കുറഞ്ഞ വഴികൾ നോക്കി. ഓരോ രാത്രിയും തന്റെ കുതിരപ്പടയെ അലക്സാണ്ടർ നദീതടത്തിനു മുകളിലേക്കും താഴേക്കും നടത്തി, പോറസ് എതിർവശത്ത് നിഴൽപോലെ പിന്തുടർന്നു. ഒടുവിൽ, തന്റെ പാളയത്തിൽ നിന്നും 17 മൈൽ അകലെ, അലക്സാണ്ടർ അനുയോജ്യമായ ഒരു കടവ് കണ്ടെത്തി. അലക്സാണ്ടർ ഭൂരിഭാഗം സൈന്യങ്ങളുമായി തന്റെ സൈന്യാധിപൻ ക്രറ്റേറസിനെ പിന്നിൽ വിട്ടു. അര്രിയന്റെ അഭിപ്രായത്തിൽ 6,000 കാലാളും 5,000 കുതിരപ്പടയാളികളും വരുന്ന ഒരു ശക്തമായ സൈന്യവുമായി അലക്സാണ്ടർ നദി മുറിച്ചുകടന്നു. പോറസ് തന്റെ മുഴുവൻ സൈന്യവുമായി അലക്സാണ്ടറിനെ ആക്രമിച്ചാൽ ക്രറ്റേറസ് നദി മുറിച്ചുകടക്കണമായിരുന്നു, എന്നാൽ പോറസ് തന്റെ സൈന്യത്തിൽ ഒരു ഭാഗം മാത്രമുപയോഗിച്ച് അലക്സാണ്ടറിനെ ആക്രമിച്ചാൽ ക്രറ്റേറസ് മറുകരെ തന്നെ നിലയുറപ്പിക്കണമായിരുന്നു. അലക്സാണ്ടർ തന്റെ സൈന്യ വിഭാഗത്തെ പെട്ടെന്ന് നദിയുടെ മുകൾ ഭാഗത്തേക്ക്, ഏറ്റവും രഹസ്യമായി കൊണ്ടുപോയി. തെറ്റായി ഒരു ദ്വീപിലാണ് അലക്സാണ്ടർ എത്തിച്ചേർന്നതെങ്കിലും, പെട്ടെന്നുതന്നെ അദ്ദേഹം മറുവശത്തേക്ക് മുറിച്ചുകടന്നു. പോറസ് തന്റെ എതിരാളിയുടെ കരുനീക്കം വീക്ഷിച്ചു, തന്റെ മകന്റെ കീഴിൽ ഒരു ചെറിയ കുതിരപ്പടയെയും രഥങ്ങളെയും അലക്സാണ്ടറിനെതിരെ യുദ്ധം ചെയ്യാൻ അയച്ചു. ഇവർക്ക് അലക്സാണ്ടർ നദിമുറിച്ചുകടക്കുന്നത് തടയാൻ കഴിയും എന്നായിരുന്നു പോറസിന്റെ കണക്കുകൂട്ടൽ. എന്നാൽ അതിനകം മുറിച്ചുകടന്നിരുന്ന അലക്സാണ്ടർ എളുപ്പത്തിൽ തന്റെ എതിരാളിയെ തോല്പ്പിച്ചു. പ്രത്യേകിച്ചും രഥങ്ങൾ നദീതീരത്തുള്ള ചെളിയിൽ പൂണ്ടുപോയി. മരിച്ചവരിൽ പോറസിന്റെ മകനും ഉൾപ്പെട്ടു. അലക്സാണ്ടർ തന്റെ ഭാഗത്തേക്ക് മുറിച്ചുകടന്നു എന്ന് മനസ്സിലാക്കിയ പോറസ് പെട്ടെന്ന് തന്റെ സൈന്യത്തിന്റെ ഏറ്റവും നല്ല ഭാഗവുമായി അലക്സാണ്ടറിനെ എതിരിടാൻ പോയി, സൈന്യത്തിന്റെ ചെറിയ ഒരു ഭാഗത്തെ ക്രാറ്റസ് നദി മുറിച്ചുകടക്കാൻ ശ്രമിക്കുകയാണെങ്കിൽ ക്രാറ്ററസിന്റെ സൈന്യങ്ങളെ നേരിടാനായി പിന്നിൽ വിട്ടു. യുദ്ധം![]() അലക്സാണ്ടറിന്റെ സൈന്യം വിന്യസിച്ചിരുന്ന പ്രദേശത്ത് എത്തിയപ്പോൾ പോറസ് തന്റെ സേനയെ വിന്യസിച്ച് ആക്രമണം തുടങ്ങി. ഇന്ത്യൻ സൈന്യത്തിന്റെ ഇരുഭാഗത്തും കുതിരപ്പടയാളികളും, മദ്ധ്യത്തിൽ കാലാളുകളും അവയ്ക്കിടയിൽ സമദൂരത്തിൽ ആനകളും ആയിരുന്നു ഉണ്ടായിരുന്നത്. ആനകൾ മാസിഡോണിയൻ ഫാലങ്ക്സിന് (യുദ്ധ വിന്യാസത്തിന്) വലിയ നാശങ്ങൾ ഏല്പ്പിച്ചെങ്കിലും ഒടുവിൽ ഫാലങ്ക്റ്റായിയുടെ (നീണ്ട കുന്തങ്ങൾ നീട്ടിപ്പിടിച്ച്, പരിചകൾ കൊണ്ട് ഇടവില്ലാതെ മറച്ച്, ചതുരാകൃതിയിൽ വിന്യസിച്ച സൈനിക വിന്യാസം) നിബിഢമായ കുന്തങ്ങൾ കൊണ്ട് അവ തിരിഞ്ഞോടി, സ്വന്തം സൈനിക നിരകൾക്കു തന്നെ വലിയ നാശങ്ങൾ വരുത്തി. കുതിരപ്പടയുടെയും കാലാളിന്റെയും ഒരുമിച്ചുള്ള ആക്രമണം. ![]() അലക്സാണ്ടർ കുതിരപ്പുറത്തുള്ള അമ്പെയ്ത്തുകാരെ അയച്ച് ഇന്ത്യൻ സൈന്യത്തിന്റെ ഇടതുവശത്തുള്ള കുതിരപ്പടയെ ആക്രമിച്ചുകൊണ്ടാണ് യുദ്ധം തുടങ്ങിയത്. പിന്നാലെ, ഇന്ത്യൻ സൈന്യത്തിന്റെ ശക്തി ക്ഷയിച്ച ഇടതുവശത്തെ അലക്സാണ്ടർ ആക്രമിച്ചു. ഇന്ത്യൻ കുതിരപ്പടയുടെ ബാക്കി ഭാഗങ്ങൾ തങ്ങളുടെ സൈന്യത്തിന്റെ ക്ഷീണിതമായ ഭാഗത്തിന്റെ രക്ഷയ്ക്കായി കുതിച്ചു, പക്ഷേ ഇതേ സമയം കോയെനസിന്റെ കുതിരപ്പടയാളികൾ ഇന്ത്യൻ സൈന്യത്തിന്റെ പിൻഭാഗത്ത് പ്രത്യക്ഷപ്പെട്ടു. ഇന്ത്യക്കാർ ഒരു ഇരട്ട ഫാലങ്ക്സ് രൂപവത്കരിക്കാൻ ശ്രമിച്ചു, എന്നാൽ ഇതിനു വേണ്ടിവന്ന സങ്കീർണ്ണമായ നീക്കങ്ങൾ ഇന്ത്യൻ നിരകളിൽ കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കി, ഇത് മാസിഡോണിയൻ കുതിരപ്പടയാളികളുടെ ജോലി എളുപ്പമാക്കി. അവശേഷിച്ച ഇന്ത്യൻ കുതിരപ്പടയാളികൾ രക്ഷയ്ക്കായി ആനകൾക്ക് ഇടയ്ക്ക് ഓടി, എന്നാൽ അപ്പൊഴേയ്ക്കും നിയന്ത്രണം നഷ്ടപ്പെട്ട ആനകൾ പിന്നാലെ യുദ്ധക്കളത്തിൽ നിന്നും ക്ഷീണിതരായി തിരിഞ്ഞോടി. അവശേഷിച്ച പോറസിന്റെ സൈന്യത്തെ മാസിഡോണിയൻ കുതിരപ്പടയാളികളും ഫാലങ്ക്സും വളഞ്ഞു. ഈ സമയത്ത് ഫാലങ്ക്റ്റായ് തങ്ങളുടെ പരിചകൾ കോർത്ത് പ്രതിരോധ കവചം ചമച്ച് ആശയക്കുഴപ്പത്തിലാഴ്ന്ന ശത്രുവിനു നേരെ നീങ്ങി. ധീരമായി പൊരുതിയതിനു ശേഷം പോറസ് കീഴടങ്ങി. യുദ്ധം അവസാനിച്ചു. ജസ്റ്റിന്റെ അഭിപ്രായത്തിൽ [97], യുദ്ധത്തിനിടയിൽ പോറസ് അലക്സാണ്ടറിനെ വെല്ലുവിളിച്ചു, അലക്സാണ്ടർ കുതിരപ്പുറത്തേറി പോറസിന്റെ നേർക്കു കുതിച്ചു. ദ്വന്ദ്വയുദ്ധത്തിൽ അലക്സാണ്ടർ കുതിരപ്പുറത്തുനിന്നും നിലത്തുവീണു, അലക്സാണ്ടറിന്റെ അംഗരക്ഷകർ അലക്സാണ്ടറിനെ രക്ഷിച്ച് എടുത്തുകൊണ്ടുപോവുകയും പോറസിനെ ബന്ധനസ്ഥനാക്കുകയും ചെയ്തു. അലക്സാണ്ടറിന്റെ മറ്റ് എല്ലാ യുദ്ധങ്ങളെയും അപേക്ഷിച്ച് മാസിഡോണിയൻ നാശനഷ്ടങ്ങൾ ഹൈഡാസ്പസ് യുദ്ധത്തിൽ കനത്തതായിരുന്നു. ആര്രിയന്റെ കണക്കനുസരിച്ച് 310 മാസിഡോണിയരും ഡിയൊഡോറസിന്റെ കണക്കനുസരിച്ച് 1000 പേരും കൊല്ലപ്പെട്ടു. വിജയിയായ സൈന്യത്തിന് ഇത് വലിയ ഒരു സംഖ്യയാണേങ്കിലും ഇന്ത്യൻ ആനപ്പടയുടെ ഭാഗിക വിജയം പരിഗണിക്കുമ്പോൾ ഇത് സംഭവ്യമാണ്. ഈ യുദ്ധത്തിൽ ഇന്ത്യൻ നാശനഷ്ടങ്ങൾ ആര്രിയന്റെ കണക്കനുസരിച്ച് 23,000 പേരും,അലക്സാണ്ടറുമായി യുദ്ധം ചെയ്ത പുരുവിന്റെ സേനയിൽ 200 ആനകളും 300 രഥങ്ങളും, 30,000 കാലാൾഭടന്മാരുമുണ്ടായിരുന്നു[98] ഡിയൊഡോറസിന്റെ കണക്കനുസരിച്ച് മരിച്ചവർ: 12,000, ബന്ധനസ്ഥർ 9,000-എന്നും ആണ്. അര്രിയൻ നാശനഷ്ടങ്ങളിൽ തടവുകാരെയും എണ്ണിയിരുന്നു എന്ന് പരിഗണിച്ചാൽ ഈ രണ്ട് സംഖ്യകളും തമ്മിൽ വളരെ ഒത്തുപോകുന്നു എന്നുകാണാം. അവരുടെ സൈന്യത്തിന് ശക്തമായ പടച്ചട്ടകളുണ്ടായതിനാൽ പോറസിന്റെ സൈനികരുടെഅസ്ത്രപ്രയോഗം അവർക്ക് ഏശിയില്ല.പോറസിന്റെ സൈന്യത്തിന്റെ ശക്തമായ ആയുധമായ വലിയ വില്ലുകൾക്ക് ഇതിനെ തകർക്കാൻ കഴിയുമായിരുന്നു.പക്ഷേ അവ ശരിയായി ഉപയോഗിക്കാൻ അവർക്ക് കഴിഞ്ഞില്ല.ഒടുവിൽ പോറസ് അലക്സാണ്ടറിനുമുമ്പിൽ കീഴടങ്ങി.അലക്സാണ്ടർ പോറസിനോട് ഞാൻ എങ്ങനെയാണ് നിങ്ങളെ കാണേണ്ടത് എന്ന് ചോദിച്ചു. അതിന് ഒരു രാജാവ് മറ്റൊരു രാജാവിനെയെന്ന പോലെ എന്നായിരുന്നു മറുപടി. പോറസിന്റെ ധൈര്യവും യുദ്ധനൈപുണ്യവും രാജകീയ പെരുമാറ്റവും അലക്സാണ്ടറിൽ മതിപ്പുളവാക്കി, അലക്സാണ്ടർ പോറസിനെ അലക്സാണ്ടറിന്റെ പേരിൽ ഹൈഡാസ്പസ് ഭരിക്കാൻ അനുവദിച്ചു. തന്റെ തോളിൽ മുറിവേറ്റ്, ആറടിയിലേറെ ഉയരത്തിൽ എഴുന്നേറ്റുനിന്ന പോറസിനോട് നിങ്ങളോട് എങ്ങനെ പെരുമാറണം എന്നു ചോദിച്ച അലക്സാണ്ടറോട്, "പെരുമാറൂ അലക്സാണ്ടർ, ഒരു രാജാവിനോടെന്നപോലെ" എന്ന് പോറസ് മറുപടിപറഞ്ഞു.[99] അലക്സാണ്ടർ തീർച്ചയായും ഒരു രാജാവായി പോറസിനോട് പെരുമാറി, തന്റെ കിരീടം നിലനിർത്താൻ പോറസിനെ അനുവദിച്ചു. അലക്സാണ്ടർ രണ്ട് നഗരങ്ങൾ സ്ഥാപിച്ചു, തന്റെ വിജയത്തിന്റെ ഓർമ്മയ്ക്കായി യുദ്ധം നടന്ന സ്ഥലത്ത് സ്ഥാപിച്ച നികേ (മഹത്തായ വിജയം) എന്ന നഗരം, ഹൈഡാസ്പസിന്റെ മറുകരയിൽ, യുദ്ധത്തിനു തൊട്ടുപിന്നാലെ മരിച്ച തന്റെ വിശ്വസ്തനായ കുതിരയുടെ ഓർമ്മക്കായി സ്ഥാപിച്ച അലക്സാണ്ട്രിയ ബ്യൂസിഫാലസ് എന്ന നഗരം. ക്രി.മു. 326-ൽ അലക്സാണ്ടറിന്റെ സൈന്യം മഗധയുടെ അതിർത്തിയിൽ എത്തി. തുടർച്ചയായ യുദ്ധങ്ങൾ കൊണ്ട് ക്ഷീണിതരും വീണ്ടും മറ്റൊരു ഭീമമായ ഇന്ത്യൻ സൈന്യത്തെ നേരിടുന്ന സാദ്ധ്യതയിൽ ഭയചകിതരുമായ അലക്സാണ്ടറിന്റെ സൈന്യം അവർ പടിഞ്ഞാറേയ്ക്ക് തിരിച്ചുപോവണം എന്ന് ആവശ്യപ്പെട്ടു. ഇത് നടന്നത് ഹൈഫസിസ് (ഇന്നത്തെ ബ്യാസ്) നദിയുടെ തീരത്താണ്. ഈ സ്ഥാനം ഹിമാചൽ പ്രദേശിലെ ഇൻഡോറ തെഹ്സിലിലെ 'കഥ്ഗഢ്' എന്ന സ്ഥലത്താണ് എന്ന് വിശ്വസിക്കപ്പെടുന്നു. മടക്കവും അന്ത്യവും![]() ബി.സി.ഇ. 326-ൽ മാസിഡോണിയൻ സൈന്യം പിന്തിരിഞ്ഞ് നാട്ടിലേക്ക് മടങ്ങി[86]. സിന്ധൂനദിയിലൂടെ താഴേക്കുള്ള പാതയാണ് അലക്സാണ്ടറും സംഘവും മടക്കയാത്രക്ക് തെരഞ്ഞെടൂത്തത്. (അന്നത്തെ സിന്ധുനദിയുടെ പാത ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായിരുന്നു). പട്യാല വരെ എത്തിയ സംഘം അവിടെ നിന്നും രണ്ടായി പിരിഞ്ഞ് നാട്ടിലേക്ക് മടങ്ങി. നേർച്ചൂസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കടൽമാർഗ്ഗം നാട്ടിലേക്ക് യാത്രയായപ്പോൾ അലക്സാണ്ടറുടെ നേതൃത്വത്തിൽ മറ്റുള്ളവർ മക്രാൻ തീരത്തുകൂടെ കരമാർഗ്ഗം മടക്കയാത്ര നടത്തി[95]. ബി.സി.ഇ. 324-ആമാണ്ടിലെ വസന്തത്തിൽ അലക്സാണ്ടറുടെ സംഘം (ആറുവർഷങ്ങൾക്കു ശേഷം) പെർസെപോളിസിൽ തിരിച്ചെത്തി. ബി.സി.ഇ. 323 ജൂൺ മാസം ബാബിലോണിൽ വെച്ചു ഒരു ജലയാത്ര നടത്തവേ മലമ്പനിയും ടൈഫോയ്ഡും വന്നാണ് ഇദ്ദേഹം മരണമടഞ്ഞത്. [100]വിഷബാധ മൂലമാകാമെന്നും ചില വാദങ്ങളുണ്ട്.[101][102][103] ![]() ന്യൂസിലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ഒട്ടാഗോവിലെ ശാസ്ത്രജ്ഞരാണ് അലക്‌സാണ്ടർ ചക്രവർത്തിയുടെ മരണത്തിന് കാരണമായ വസ്തുതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.അലക്സാണ്ടർ മരിച്ചത് വിഷവീഞ്ഞ് മൂലമാണെന്ന് ന്യൂസിലൻഡിലെ ഒട്ടാഗോ സർവകലാശാല വിഷപഠനകേന്ദ്രത്തിലെ ഡോ. ലിയോ ഷെപ് പറയുന്നു. ഹാനികരമല്ലാത്ത ചെടിയിൽനിന്ന് ഉൽപാദിപ്പിച്ച വീഞ്ഞായിരുന്നു അലക്സാണ്ടറുടെ ജീവനെടുത്തതെന്ന് ഇതുസംബന്ധിച്ച് 10 വർഷത്തോളമായി ഗവേഷണം നടത്തുന്ന അദ്ദേഹം വ്യക്തമാക്കുന്നു. മരിക്കുന്നതിന് മുമ്പുള്ള പന്ത്രണ്ട് ദിവസങ്ങൾ അദ്ദേഹം കൊടിയ വേദന അനുഭവിക്കുകയും , പന്ത്രണ്ടാം നാൾ ദുരൂഹതകൾ ബാക്കിവച്ച് യാത്രയാകുകയുമായിരുന്നു. ബിസി 323 യിൽ മുപ്പത്തിരണ്ടാം വയസിലാണ് അലക്‌സാണ്ടർ ചക്രവർത്തി ലോകത്തോട് വിടപറഞ്ഞത്. കൊടിയ വിഷാംശം കലർന്ന വീഞ്ഞ് കഴിച്ചതാണ് മരണ കാരണമെന്നാണ് പുതിയ കണ്ടെത്തൽ. ഒരു പ്രത്യേക ചെടിയിൽ നിന്നും നിർമിച്ച വീഞ്ഞ് മാരകമായ വിഷാംശമായി മാറി. ഈ മാരക വിഷം ഉള്ളിൽ ചെല്ലുകയും അലക്‌സാണ്ടർ വലിയ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുകയും മരിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെത് സാധാരണ മരണമാണെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ മറ്റ് ചരിത്രകാരന്മാർ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർത്തുകയുണ്ടായി.ചക്രവർത്തിയുടെ മരണത്തെക്കുറിച്ച് ചരിത്രകാരന്മാർ വ്യത്യസ്താഭിപ്രായമാണ് രേഖപ്പെടുത്തിയത്. രോഗബാധിതനായായിരുന്നു മരണമെന്ന് വാദിക്കുന്നവരും രഹസ്യമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് വാദിക്കുന്നവരുമുണ്ട്. കടുത്ത പനി മൂലമായിരുന്നു അലക്സാണ്ടറിൻെറ മരണമെന്നാണ് 1998ൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കിയത്. സ്റ്റൈക്സ് നദിയിൽനിന്ന് അലക്സാണ്ടർ കുടിച്ച ജലത്തിലെ ബാക്ടീരിയ മൂലം രോഗം ബാധിച്ചായിരുന്നു മരണമെന്ന് 2010ലെ പഠനം വാദിച്ചിരുന്നു. ഐതിഹാസികമായ ആ പോരാളിയെ ഒരു വിരുന്ന് സൽക്കാര ചടങ്ങിനിടയിൽ അതിവിദഗ്ദ്ധമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇവരുടെ വിലയിരുത്തൽ. പക്ഷേ ,ആധികാരികമല്ലാത്ത ഇത്തരം ഊഹാപോഹങ്ങളെ മുഴുവനും ഖണ്ഡിക്കുന്ന തരത്തിലാണ് ന്യൂസിലണ്ടിലെ ശാസ്ത്രജ്ഞരുടെ വാദങ്ങൾ .വിഷമയമല്ലാത്ത ഒരു ചെടിയിൽ നിന്നും ഉണ്ടാക്കിയ വീഞ്ഞ് മനഃപൂർവം വിഷലിപ്തമാകുന്ന തരത്തിലാക്കി അലക്‌സാണ്ടറിന് നൽകി. ആർസെനിക്ക്, ഷ്ട്രൈനൈൻ തുടങ്ങിയ മാരക വിഷാംശമാകാം ഉള്ളിൽ ചെന്നിരിക്കുക എന്നും പഠനം വിലയിരുത്തി. വെളുത്ത പൂക്കൾ നിറഞ്ഞ വെറട്രം ആൽബം എന്ന ചെടിയായിരിക്കാം ഇതെന്ന് ഗവേഷണത്തിൽ പങ്കാളിയായ ഡോ. പാറ്റ് വെട്ലി പറയുന്നു.വെറേട്രം വിഭാഗത്തിൽ പെടുന്ന വൈറ്റ് ഹെല്ലിബോർ എന്ന ചെടിയിൽ ഫെർമെന്റേഷൻ സംഭവിക്കുമ്പോൾ അത് വിഷമയമായി മാറും, ന്യൂസിലണ്ടിലെ നാഷണൽ പോയിസൺ സെന്റർ ടോക്‌സിക്കോളജിസ്റ്റും , അലക്‌സാണ്ടറുടെ മരണവുമായി ബന്ധിപ്പെട്ട പഠനങ്ങൾ നടത്തുകയും ചെയ്യുന്ന ഡോ. ലിയോ ഷെപ്പ് വിശദീകരിക്കുന്നു. ഗ്രീക് ആരോഗ്യശാസ്ത്രത്തിൽ വൈറ്റ് ഹെല്ലിബോർ മരുന്നായാണ് ഉപയോഗിക്കുന്നത് . എന്നാൽ ചില സമയങ്ങളിൽ അത് അപകടകാരിയാകും. നടക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത വിധത്തിലേക്ക് അലക്‌സാണ്ടർ ചക്രവർത്തിയുടെ രോഗാവസ്ഥ കടുത്തിരുന്നു. ലോകം വിറപ്പിച്ച ആ ഭരണാധികാരിയുടെ ദുരന്തമുഖമായിരുന്നു അത്. ഹെംലോക്ക് ,ആക്കൊണൈറ്റ് ,വേംവുഡ്,ഹെൻബേൻ ആന്റ് ഓട്ടം കോക്കസ്സ് എന്നീ പേരുകളിലുള്ള വിഷാംശവും മരണകാരണമായിട്ടുണ്ടാകാമെന്നും സംശയങ്ങളുണ്ട് . ഒരു ഡോക്യുമെന്ററിയുടെ പ്രവർത്തനങ്ങൾക്കായി ബിബിസി ചാനലുമായി ബന്ധം സ്ഥാപിച്ചപ്പോൾ അവരുടെ കൂടി നിർദ്ദേശപ്രകാരമാണ് 2003 മുതൽ അലക്‌സാണ്ടറുടെ മരണത്തിന്റെ സങ്കീർണ്ണതകളിലേക്ക് കടന്ന് ചെല്ലുന്ന ഗവേഷണത്തിന് തുടക്കമിടാൻ ഷെപ്പ് തീരുമാനിച്ചത്. വൈറ്റ് ഹെല്ലിബോർ പുളിപ്പിച്ചതിനുശേഷം വൈനാക്കി ചക്രവർത്തിക്ക് നൽകിയത് തന്നെയാണ് മരണകാരണമെന്ന് ഷെപ്പ് പറയുന്നു. തുടക്കം കയ്പ് രസമാണെങ്കിലും കുടിക്കുന്തോറും മധുരമേറുന്ന ഈ പാനീയം ചക്രവർത്തി മുഴുവനായും കഴിച്ചിട്ടുണ്ടാവണം, ഷെപ്പ് പറയുന്നു.[104] [105] അലക്സാണ്ടറുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾഅദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ധാരാളം കഥകൾ പ്രചാരത്തിലുണ്ട്.മിക്കവയും സോഫോക്ലീസിന്റെ നാടകത്തിൽ നിന്നും പ്ലൂട്ടാർക്കിന്റെ രചനകളിൽ നിന്നുമാണ് ലഭിച്ചിട്ടുള്ളത്. അനേകം രാജ്യങ്ങൾ കീഴടക്കി വിജയശ്രീലാളിതനായ അലക്‌സാണ്ടർ ചക്രവർത്തി ഭാരതത്തെ ആക്രമിക്കാനുള്ള തയ്യാറെടുപ്പിൽ, യുദ്ധത്തിനു പോകുന്നതിനു മുമ്പ് തന്റെ ഗുരുവായ അരിസ്റ്റോട്ടിലിനെ സന്ദർശിച്ചുകൊണ്ടു "താൻ ഭാരതത്തെ കീഴടക്കുവാൻ നീങ്ങുകയാണെന്നും. ജയിച്ചു വരുമ്പോൾ അങ്ങേയ്ക്ക് എന്താണ് കൊണ്ടുവരേണ്ടണെന്നും" ചോദിച്ചു. കുട്ടികൾ കളിപ്പാട്ടം ആവശ്യപ്പെടുന്ന ലാഘവത്തോടെ അരിസ്റ്റോട്ടിൽ പെട്ടെന്നു പറഞ്ഞു. "ഇവിടെ കിട്ടാത്തതെന്താണോ, അത് കൊണ്ടുവരിക."എന്താണ് ഉദ്ദേശിച്ചതെന്ന് അലക്‌സാണ്ടർക്ക് മനസ്സിലായില്ല[106][107]. നീരസമുണ്ടാകുമെന്നു കരുതി രണ്ടാമത് ചോദിച്ചുമില്ല. മരണസമയത്താണ് അത് എന്താണെന്ന് അലക്സാണ്ടറിന് മനസ്സിലാതായി വെളുപ്പെടുത്തിയത്. (Sudhi)അവസാനമായി അമ്മയെ ഒരു നോക്ക് കാണണമെന്നായിരുന്നു അലക്സാണ്ടറുടെ ആഗ്രഹം. എന്നാൽ ബാബിലോണിയയിൽ നിന്ന് മാസിഡോണിയയിൽ എത്താനുള്ള സമയം പോലും തനിക്കില്ല എന്ന സത്യം തന്റെ ഡോക്ടർമാരിൽ നിന്ന് അദ്ദേഹം മനസ്സിലാക്കുന്നു. ആദ്യമായി അലക്സാണ്ടർ കരയുന്നത് പടയാളികൾ കണ്ടു. മരണത്തെയോർത്തല്ല നിരർത്ഥകമായ ജീവിതത്തെ കുറിച്ചോർത്താണ് അലക്സാണ്ടർ കരഞ്ഞത്(Sudhi). മരിച്ചു കഴിഞ്ഞാൽ മൂന്നു കാര്യങ്ങൾ തനിക്ക് വേണ്ടി ചെയ്യാൻ അലക്സാണ്ടർ സൈനികർക്ക് ഉത്തരവ് നല്കിരുന്നു[108]. ഒന്ന്, തന്റെ ശവമഞ്ചം ചുമക്കുന്നത് തന്നെ ചികിൽസിച്ച ഡോക്ടർമാരാവണമെന്നും. ഡോക്ടർമാരുടെ സഹായികൾ തനിക്കു നൽകിയ മരുന്നുകളുടെ ഒഴിഞ്ഞതും ബാക്കിയുള്ളതുമായ കുപ്പികളുമായി കൂടെ ഉണ്ടാകണമെന്നും . മറ്റൊന്ന് നാളിതുവരെ ഞാൻ നേടിയ പണവും രത്‌നങ്ങളും സ്വർണങ്ങളുമെല്ലാം ശവമഞ്ചം കടന്നുപോകുന്ന വഴിയരികിൽ നിരത്തിവയ്ക്കണമെന്നും . മൂന്നാമത്തെ കാര്യം തന്റെ ഒഴിഞ്ഞ കൈകൾ രണ്ടും ശവപ്പെട്ടിക്കു പുറത്തേക്ക് എല്ലാവരും കാണുംവിധം തൂക്കിയിടണമെന്നും[109]. .' അലക്‌സാണ്ടറുടെ വാക്കുകൾ കേട്ട് സേവകർ ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി. അവരിൽ പ്രധാനിയും ഏറ്റവും വിശ്വസ്തനുമായ മന്ത്രി നിറകണ്ണുകളോടെ അലക്‌സാണ്ടറുടെ അടുത്തെത്തി ആശ്വസിച്ചപ്പോൾ.ഇവിടെ കിട്ടാത്തത് എന്തെങ്കിലും ഭാരതത്തിൽ കണ്ടെത്തിയാൽ അത് കൊണ്ടുവരാൻ അരിസ്റ്റോട്ടിൽ ആവശ്യപ്പെട്ടിരുന്നെന്നും. അങ്ങനെയൊന്ന് താൻ കണ്ടത് ഭാരതത്തിന്റെ ആത്മീയതയാണെന്നും അലക്സാണ്ടർ പറഞ്ഞു. ഡയോജനിസിനെ കണ്ടതു മുതൽ അലക്സാണ്ടർ ചിന്തിച്ചു തുടങ്ങി. ജീവിതത്തിന്റെ നിരർത്ഥകത ജനത്തിന് ബോധ്യപ്പെടുത്താനാണ് അലക്സാണ്ടർ മൂന്ന് കാര്യങ്ങൾ ആവശ്യപ്പെട്ടത്. ലോകത്തുള്ള ഏറ്റവും പ്രശസ്തരായ ഡോക്ടർമാരാണ് അലക്സാണ്ടറിനെ ചികിത്സിച്ചിട്ടുള്ളത്. അവർക്കോ അവർ നൽകിയ ഔഷധങ്ങൾക്കോ ഈശ്വരവിധിയെ മറികടന്ന് അലക്സാണ്ടറിനെ രക്ഷിക്കാനായില്ല എന്ന് ജനത്തിന് ബോധ്യപ്പെടാനാണ് തന്റെ ശവമഞ്ചം അവർ ചുമക്കണം എന്ന് ആവശ്യപ്പെട്ടത്. ഞാൻ നേടിയ ധനവും രത്‌നങ്ങളും പണവുമൊന്നും എനിക്ക് ഒന്നും നേടിത്തന്നില്ല എന്നു കാണിക്കാനാണ് അവയെല്ലാം വഴിയരികിൽ നിരത്തിയിടാൻ പറഞ്ഞതെന്നും എത്ര വിജയങ്ങൾ നേടിയിട്ടും എന്തെല്ലാം സമ്പാദിച്ചിട്ടും ശൂന്യമായ കൈകളോടെയാണ് ഇവിടം വിടേണ്ടിവരുന്നത് എന്നു ശവമഞ്ചത്തിനു വെളിയിലേക്ക് നീട്ടിയിട്ട തന്റെ കൈകൾ പറയുമെന്നും അലക്സാണ്ടർ പറഞ്ഞു[110]. നമുക്കുവേണ്ടി നാം സമ്പാദിക്കുന്നതല്ല മറിച്ച് മറ്റുള്ളവർക്കുവേണ്ടി നാം ചെയ്യുന്നതു മാത്രമേ നിലനിൽക്കൂ. അലക്‌സാണ്ടർ എന്ന ചക്രവർത്തിയുടെ ജന്മത്തേക്കാൾ ഞാനിഷ്ടപ്പെടുന്നത് ലോകം ഭ്രാന്തനെന്നു വിളിക്കുന്ന ഡയോജനിസ് എന്ന ജ്ഞാനിയുടേതാണ്'അലക്സാണ്ടർ പറഞ്ഞു[111][112]. അന്നേ ദിവസം ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മഹാനായ ഡയോജനിസിന്റേയും അന്ത്യം എന്നത് മറ്റൊരു വസ്തുത<[113][114] ![]() ഒരിക്കൽ തന്റെ സൈന്യവുമായി കൊടും ചൂടിൽ മരുഭൂമിയിലൂടെ സഞ്ചരിക്കുകയായിരുന്നു അലക്‌സാണ്ടർ. യാത്ര ആഴ്ചകൾ പിന്നിട്ടു. അപ്പോഴേക്കും കയ്യിൽ കരുതിയിരുന്ന വെള്ളം തീർന്നു. ചക്രവർത്തിയും സംഘവും ദാഹിച്ചു മരിക്കുമെന്ന സ്ഥിതിയിലെത്തി. എന്നിട്ടും യാത്ര തുടരാൻ തന്നെയായിരുന്നു അലക്സാണ്ടറിന്റെ തീരുമാനം. ഒരു ദിവസം ഉച്ചയായപ്പോൾ തന്റെ സൈനികരിൽ രണ്ടുപേർ എവിടെ നിന്നോ കുറച്ചു വെള്ളവുമായി ചക്രവർത്തിയുടെ അരികിലെത്തി. ഒരു കപ്പ് പോലും തികച്ചില്ല. അലക്സാണ്ടർ വെള്ളം വാങ്ങി. ഏവരും നോക്കി നില്ക്കെ അദ്ദേഹം അത് ചുട്ട് പൊള്ളുന്ന മണലിലേക്ക് ഒഴിച്ചു. ദാഹിച്ചു തൊണ്ട വരണ്ട് നിന്നിരുന്ന സേനാംഗങ്ങൾ ഈ കാഴ്ച കണ്ട് അമ്പരന്നു. അലക്സാണ്ടർ ചക്രവർത്തി പറഞ്ഞു.’കൂടെയുള്ളവർ ദാഹിച്ചിരിക്കുമ്പോൾ ഒരാൾ മാത്രം ഈ വെള്ളം കുടിച്ച് ദാഹമകറ്റുന്നതിൽ അർത്ഥമില്ല എന്ന്. യഥാർത്ഥ നേതാവ് കൂടെയുള്ളവരെ, വിശ്വസിക്കുന്നവരെ, ചതിക്കില്ല എന്ന് ഈ പ്രവൃത്തിയിൽ നിന്നും അദ്ദേഹം കാണിച്ചു കൊടുത്തു[115]. മഹാനായ അലെക്‌സാണ്ടർ ചക്രവർത്തി സ്വന്തം സൈനികരുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ വേഷപ്രച്ഛന്നനായി പടയാളികളെ സന്ദർശിക്കുന്ന പതിവുണ്ടായിരുന്നു. ഒരിക്കൽ പരിശോധനയ്‌ക്കിടയിൽ, ഉറങ്ങുന്ന ഒരു പടയാളിയെ അലക്സാണ്ടർ കണ്ടു. തട്ടിയുണർത്തിയിട്ട് ചക്രവർത്തി പേരെന്താണെന്ന് ചോദിച്ചു. ഉത്തരം അലക്സാണ്ടർ എന്നായിരുന്നു. ഇത് കേട്ട് “ഒന്നുകിൽ നീ നിന്റെ പേര് മാറ്റണം ഇല്ലെങ്കിൽ സ്വഭാവം മാറ്റണം”എന്നാണ് ചക്രവർത്തി പറഞ്ഞത്.[116] ഗോർഡിയൻ കെട്ട്അലക്സാണ്ടർ ചക്രവർത്തി പടയോട്ടത്തിനിടയിൽ ഗോർഡിയൻ നഗരത്തിൽ പ്രവേശിച്ചു .അവിടെ വെച്ച് ഗോർഡിയൻ നഗരത്തിലെ ക്ഷേത്രത്തിനെ പറ്റി കേൾക്കുകയും അവിടെയുള്ള കയറു കൊണ്ടുള്ള ഒരു കെട്ടിനെപ്പറ്റി അറിയാൻ ഇടയായി .ആ കെട്ട് അഴിക്കാൻ സാധിക്കുന്ന വ്യക്തി ഏഷ്യയുടെ ചക്രവർത്തിയായി തീരുമെന്നാണ് അനാട്ടിലെ വിശ്വാസം [117].ഗോർഡിയൻ കെട്ട് ഒന്ന് കാണാനും അഴിക്കാൻ ശ്രമിക്കാനും അലക്സാണ്ടർ ക്ഷേത്രത്തിൽ എത്തി. വളരെ കിണഞ്ഞു പരിശ്രമിച്ചിട്ടും ആ കെട്ട് അഴിക്കാർ അലക്സാണ്ടറിന് സാധിച്ചില്ല. ദേഷ്യം വന്ന അലക്സാണ്ടർ തന്റെ വാളെടുത്ത് ആ കെട്ട് മുറിച്ചു കളഞ്ഞു. ഏത് വിധേനയും തന്റെ ലക്ഷ്യം കാണുന്ന അലക്സാണ്ടറിന്റെ മനസ്സിനെയാണ് ഈ സംഭവത്തിലൂടെ ചരിത്രകാരന്മാർ നോക്കിക്കാണുന്നത്[118]. ഏതായാലും അലക്സാണ്ടർ ഏഷ്യയുടെ ചക്രവർത്തിയായി തീർന്നു. അലക്സാണ്ടറുടെ പിൻഗാമികൾ![]() അലക്സാണ്ടറുടെ മരണശേഷം, പിന്തുടർച്ചവകാശത്തിനുള്ള തർക്കങ്ങൾ ഏതാണ്ട് 20 വർഷത്തോളം നീണ്ടുനിന്ന യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചു (ബി.സി.ഇ. 321-301) ഡയഡോക്കി അഥവാ പിൻഗാമികളുടെ യുദ്ധം (Wars of the successors) എന്ന് ഈ യുദ്ധങ്ങൾ അറിയപ്പെടുന്നു.[119] അലക്സാണ്ടറുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സേനാനായകന്മാർക്കിടയിൽ അധികാരവടംവലി ശക്തമയി. യുദ്ധങ്ങളുടെ ഒരു പരമ്പര തന്നെ അരങ്ങേറി. അലക്സാണ്ടറുടെ ഭാര്യ റോക്സന്നെയും മകൻ അലക്സാണ്ടർ നാലാമനും ഈ സേനാനായകന്മാരുടെ കൈകളിലെ കളിപ്പാവകളായി മാറി (പിന്നീട് ബി.സി.ഇ. 311/310-ൽ കസ്സാണ്ടർ, അലക്സാണ്ടറുടെ ഇവരെ കൊലപ്പെടുത്തി). മെസപ്പൊട്ടേമിയയിലെ സേനാനായകന്മാർക്കു പുറമേ അലക്സാണ്ടർ, കിഴക്കൻ ദേശങ്ങളിൽ ഭരണമേൽപ്പിച്ചു പോന്ന സത്രപരും ഒന്നു സചേർന്ന് അലക്സാണ്ടറൂടെ പിന്തുടർച്ചാവകാശത്തിനായി പൊരുതിയിരുന്നു.ബാക്ട്രിയയിലും സമീപപ്രദേശത്തും ഇങ്ങനെ തമ്പടിച്ചിരുന്ന ഏതാണ്ട് 23000-ത്തോളം വരുന്ന ഗ്രീക്ക്/മാസിഡോണിയൻ സൈനികരുണ്ടായിരുന്നു. ഇവരുടെ ഭീഷണിയെ ഒഴിവാക്കുന്നതിനായി, അക്കാലത്തെ അലക്സാണ്ടറൂടെ പിന്തുടർച്ചാവകാശികളുടെ പ്രതിനിധിയായി ഭരണം നടത്തിയിരുന്ന പെർഡിക്കാസ്, പിത്തോൺ എന്ന സേനാനായകന്റെ നേഠൃത്വത്തിൽ 20,000 പേരടങ്ങുന്ന ഒരു സൈന്യത്തെ കിഴക്കോട്ടയച്ചു. കിഴക്കൻ ദേശത്തെ വിമതരെ തോല്പിച്ച് പിത്തൻ തന്റെ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കിയെങ്കിലും മീഡിയയുടെ സത്രപ് ആയിരുന്ന പിത്തോണെ, ബി.സി.ഇ. 317-ൽ കിഴക്കൻ സത്രപരുടെ 6,500 പേരടങ്ങുന്ന ഒരു സേന പരാജയപ്പെടുത്തി. പിൽക്കാലത്ത് ആന്റിഗോണസ്, കിഴക്കൻ സത്രപരെ പരാജയപ്പെടുത്തിയെങ്കിലും പാരോപനിസഡേയിലെ റോക്സന്നെയുടെ പിതാവായ ഓക്സിയാർട്ടസിന് സ്ഥാനനഷ്ടം സംഭവിച്ചില്ല[86]. ഈജിപ്തിലെ സത്രപ് ആയിരുന്ന ടോളമിയെ നേരിടാനെത്തിയ പെർഡിക്കാസിനെ, ടോളമിയുമായി ഗൂഢാലോചന നടത്തി ബി.സി.ഇ. 321/320-ൽ അദ്ദേഹത്തിന്റെ സൈന്യത്തിലെ ചിലർ തന്നെ വധിച്ചു. മീഡിയയുടെ സത്രപ് ആയിരുന്ന പിത്തോണും പെർഡിക്കാസിന്റെ ഒരു സേനാനായകനായിരുന്ന സെല്യൂക്കസും ഇതിൽ പങ്കാളികളാണെന്ന് കരുതുന്നു. പെർഡിക്കാസിന്റെ പിൻഗാമിയായി മാസിഡോണിയയിൽ അധികാരത്തിലെത്തിയ ആന്റിപാറ്റർ, ബാബിലോണിലെ സത്രപ് ആയി ബി.സി.ഇ. 321-ൽ സെല്യൂക്കസിനെ നിയമിച്ചു. എന്നാൽ 315-ബി.സി.ഇയിൽ ഏഷ്യാ മൈനറിലെ സത്രപ് ആയ ആന്റിഗോണസിനെ ഭയന്ന് സെല്യൂക്കസ് ഈജിപ്തിൽ അഭയം തേടുകയും, ബി.സി.ഇ. 312/311 കാലത്ത് തിരിച്ചെത്തി ബാബിലോൺ ആക്രമിച്ച് കീഴടക്കുകയും സെല്യൂക്കിഡ് സാമ്രാജ്യത്തിന് ആരംഭം കുറിക്കുകയും ചെയ്തു. ചരിത്രപ്രാധാന്യം![]() അലക്സാണ്ടറുടെ സൈന്യത്തോടൊപ്പം ഭൂമിശാസ്ത്രജ്ഞരും, സസ്യശാസ്ത്രജ്ഞരും, ചരിത്രകാരന്മാരും, ജീവചരിത്രകാരന്മാരും മറ്റുമടങ്ങുന്ന ഒരു സംഘവും കൂടിയുണ്ടായിരുന്നു. അലക്സാണ്ടറുടെ സൈനികനടപടികളുടേയും അവർക്ക് നേരിടേണ്ടിവന്ന ജനസമൂഹങ്ങളുടെയും ഈ പ്രദേശങ്ങളിലെ ഭൂഘടനയെക്കുറിച്ചും മറ്റും വിലപ്പെട്ട വിവരങ്ങൾ ഇവർ ശേഖരിച്ചു. ഏഷ്യയുടെ ചരിത്രത്തിന്റെ വിലപ്പെട്ട രേഖകളാണിവ. അലക്സാണ്ടറുടെ പടനീക്കങ്ങളെക്കുറിച്ച് സംഘത്തിലുണ്ടായിരുന്ന ആരിയൻ രചിച്ച ഗ്രന്ഥമാണ് അനബാസിസ് അലക്സാണ്ട്രി[86]. അലക്സാണ്ടറുടെ കാലശേഷം ചില എഴുത്തുകാർ ഹിന്ദുകുഷ് മലനിരയെ കോക്കാസസ് എന്നും ഇന്ത്യൻ കോക്കാസസ് എന്നും വിളിച്ചിരുന്നു. ഗ്രീക്ക് ഐതിഹ്യങ്ങളിൽ ഭൂമിയുടെ അറ്റമായി കണക്കാക്കുന്ന മലയാണ് കോക്കാസസ്. അലക്സാണ്ടർ ഇതും മറികടന്നു എന്നു കാണിക്കത്തക്ക രീതിയിൽ അദ്ദേഹത്തെ പ്രസന്നനാക്കുന്നതിനായിരിക്കണം ഗ്രീക്ക് സൈനികർ ഈ മലനിരയെ കോക്കാസസ് എന്ന് വിളിച്ചതെന്നു കരുതുന്നു. ഏതാണ്ട് മൂന്നു വർഷം നീണ്ടുനിന്ന അലക്സാണ്ടറുടെ ഇന്ത്യൻ അധിനിവേശം വഴി യുറോപ്യന്മാർക്ക് ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാനും ഇന്ത്യയെക്കുറിച്ച് പടിഞ്ഞാറൻ രാജ്യ ങ്ങളിൽ പ്രചരിച്ചിരുന്ന പല അബദ്ധധാരണകളും നീങ്ങാനും ഇടയായി[95]. അലക്സാണ്ട്രിയ![]() കാബൂളിന് വടക്ക് കോക്കാസസ് മലനിരകൾക്കിടയിൽ അലക്സാണ്ടർ സ്ഥാപിച്ച നഗരം കോക്കാസസിലെ അലക്സാണ്ട്രിയ എന്നുമാണ് അറിയപ്പെട്ടിരുന്നത്. ഉത്തര-മദ്ധ്യ ഈജിപ്തിൽ മെഡിറ്ററേനിയൻ കടൽത്തീരത്തിന്റെ 32 കിലോമീറ്ററിലായി ഈ നഗരം വ്യാപിച്ച് കിടക്കുന്നു. പ്രകൃതി വാതക നിക്ഷേപവും സൂയസിൽ നിന്നുള്ള എണ്ണ പൈപ്പുകളും അലക്സാണ്ട്രിയയെ ഒരു പ്രധാന വ്യവസായ കേന്ദ്രമാക്കുന്നു. മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിലായുള്ള സ്ഥാനം മൂലം മുൻ കാലങ്ങളിൽ യൂറോപ്പും ഏഷ്യയും തമ്മിലുള്ള വ്യാപാരങ്ങളുടെ ഒരു കേന്ദ്രമായും അലക്സാണ്ട്രിയ പ്രവർത്തിച്ചിരുന്നു. പുരാതന കാലത്ത് അലക്സാണ്ട്രിയ ലോകത്തിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നായിരുന്നു. 334 ബി.സി.യിൽ ഒരു ഫറവോ പട്ടണത്തിനു ചുറ്റുമായി മഹാനായ അലക്സാണ്ടർ ചക്രവർത്തിയാണ് ഈ നഗരം സ്ഥാപിച്ചത്. 641-ലെ മുസ്ലീം ആക്രമണം വരെ ഈ നഗരം ഈജിപ്തിന്റെ തലസ്ഥാനമായിരുന്നു. അലക്സാണ്ട്രിയയിലെ ദീപസ്തംഭം, അലക്സാണ്ട്രിയയിലെ ഗ്രന്ഥശാല തുടങ്ങിയവ പുരാതന കാലത്ത് ഈ നഗരത്തിന് വളരെയധികം പ്രശസ്തി നേടിക്കൊടുത്തിരുന്നു. അലക്സാണ്ടറുടെ ജീവചരിത്രം![]() അലക്സാണ്ടർ ചക്രവർത്തിയുടെ പടയോട്ടങ്ങളും റോമാസാമ്രാജ്യത്തിന്റെ വികാസവും വഴി രൂപപ്പെട്ട സംയോജിത ധാർമ്മികതയാണ് (syncretism) പ്ലോട്ടിനസിന്റെ നവപ്ലേറ്റോണിസത്തിൽ പ്രകടമായതെന്ന് സർവ്വേപ്പള്ളി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. യവന മതവിഭാഗങ്ങളുടെ യോഗാത്മകതയെ പുനരുജ്ജീവിപ്പിച്ച അതിന് അലക്സാണ്ട്രിയൻ യഹൂദമതവുമായും വേദാന്തദർശനവുമായും സമാനതകളുണ്ടെന്നും അദ്ദേഹം കരുതി.[121] ഈ ജീവിതകഥകളിൽ താൻ അന്വേഷിച്ചത് ചരിത്രമല്ലെന്നും സ്വഭാവത്തിലെ നന്മതിന്മകൾ നായകന്മാരുടെ ജീവിതത്തേയും വിധിയേയും എങ്ങനെ രൂപപ്പെടുത്തി എന്നതാണെന്നും അലക്സാണ്ടറുടെ കഥയുടെ തുടക്കത്തിൽ പ്ലൂട്ടാർക്ക് ഏറ്റുപറയുന്നു. പലപ്പോഴും ചരിത്രത്തിലെ മഹാസംഭവങ്ങളെ അവഗണിക്കുന്ന അദ്ദേഹം ഹൃദ്യമായ ഉപാഖ്യാനങ്ങൾക്കും ആനുഷംഗികമായ തുച്ഛസംഭവങ്ങൾക്കും പ്രാധാന്യം കല്പിക്കുന്നു. ഏറെ പ്രഘോഷിക്കപ്പെടുന്ന നേട്ടങ്ങളേക്കാൾ ചരിത്രനായകന്മാരുടെ സ്വഭാവത്തിലേക്കു വെളിച്ചം വീശുന്നത് ഇത്തരം നിസ്സാരതകളാണെന്ന് അദ്ദേഹം കരുതി. തന്റെ നായകന്മാരുടെ ചിത്രങ്ങളെ സമഗ്രമാക്കാൻ പരമാവധി ശ്രമിച്ച പ്ലൂട്ടാർക്ക് ജീവചരിത്രരചനയെ ചിത്രകാരന്റെ തൊഴിലിനോടുപമിച്ചു. ബാഹ്യരൂപത്തിൽ സ്വഭാവത്തികവിനെ സംബന്ധിച്ച ഉൾക്കാഴ്ചകൾ തേടിയ അദ്ദേഹം പലപ്പോഴും ഉറപ്പില്ലാത്ത നിഗമനങ്ങളിൽ എത്തിച്ചേർന്നു. അലക്സാണ്ടർ ചക്രവർത്തിയുടെ കഥയിൽ നായകന്റെ കർമ്മകുശലതയുടെയും മഹത്ത്വാകാംക്ഷയുടെയും വിവരണത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്ന പ്ലൂട്ടാർക്ക് സ്വഭാവത്തിലെ ഈ സവിശേഷതകൾ തുടക്കം മുതൽ പ്രകടമായിരുന്നുവെന്നു ചൂണ്ടിക്കാട്ടുന്നു. അലക്സാണ്ടറുടെ ഇഷ്ടശില്പി ലിസ്സിപ്പസിന്റെ വിവരണം പിന്തുടർന്ന് നായകന്റെ ആകാരത്തിന്റെ സമഗ്രചിത്രവും അദ്ദേഹം അവതരിപ്പിക്കുന്നു. എങ്കിലും അലക്സാണ്ടറുടെ സ്വഭാവചിത്രീകരണത്തിൽ, പ്ലൂട്ടാർക്കിന് പലപ്പോഴും പിഴവു പറ്റുന്നുണ്ട്. ഒട്ടേറെ സന്ദർഭങ്ങളിൽ ആത്മസംയമനമില്ലാതെ പെരുമാറിയിട്ടുള്ള അലക്സാണ്ടറെ വലിയ സംയമിയായി അദ്ദേഹം ചിത്രീകരിക്കുന്നത് ഇതിനുദാഹരണമാണ്. ഏതായാലും കഥയുടെ അവസാനഭാഗമാകുമ്പോൾ നായകനോടുള്ള പ്ലൂട്ടാർക്കിന്റെ ആരാധനകുറയുന്നതു കാണാം."ഭാഗ്യം അല്ലെങ്കിൽ മഹാനായ അലക്സാണ്ടറുടെ നന്മ" എന്ന പ്ലൂട്ടാർക്ക് ലേഖനം, അലക്സാണ്ടറുടെ ജീവചരിത്രത്തോടു ചേർന്ന് നില്ക്കുന്നവയാണ് (ഗ്രീക്ക്: Ἀλέξανδρος ὁ Μέγας
ref>– Alexander the Great: "Youths of the Pellaians and of the Macedonians and of the Hellenic Amphictiony and of the Lakedaimonians and of the Corinthians… and of all the Hellenic peoples, join your fellow-soldiers and entrust yourselves to me, so that we can move against the barbarians and liberate ourselves from the Persian bondage, for as Greeks we should not be slaves to barbarians." Pseudo-Kallisthenes, Historia Alexandri Magni, 1.15.1-4
അവലംബം
സ്രോതസ്സുകൾപ്രാഥമിക സ്രോതസ്സുകൾ
ദ്വിതീയ സ്രോതസ്സുകൾ
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾAlexander III of Macedon രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
|
Portal di Ensiklopedia Dunia