അലക്സാണ്ടർ ചെക്കോവ്

അലക്സാണ്ടർ ചെക്കോവ്
ജനനംAlexander Pavlovich Chekhov
(1855-08-22)ഓഗസ്റ്റ് 22, 1855
Taganrog, Russia
മരണംമേയ് 29, 1913(1913-05-29) (57 വയസ്സ്)
St. Petersburg, Russia

അലക്സാണ്ടർ ചെക്കോവ് എന്ന അലക്സാണ്ടർ പാവ്ലോവിച്ച് ചെക്കോവ് (Russian: Алекса́ндр Па́влович Че́хов; August 22, 1855 – May 29, 1913) റഷ്യയിലെ നോവലിസ്റ്റും ചെറുകഥാകൃത്തും പ്രബന്ധരചയിതാവും ആയിരുന്നു.[1] വിശ്രുത സാഹിത്യകാരനായ ആന്റൺ ചെക്കോവിന്റെ മൂത്ത സഹോദരനും ആയിരുന്നു.[2]

ജീവചരിത്രം

അലക്സാണ്ടർ ഒരു വ്യാപാരിയുടെ മകനായി ജനിച്ചു. അദ്ദേഹം തഗാൻറോഗ് ജിംനേഷ്യത്തിൽ ആണു പഠിച്ചത്. 1875ൽ വെള്ളി മെഡൽ നേടിയാണു വിജയിച്ചത്. പിന്നീട്, മോസ്കോ സ്ടെറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്ന് ഭൗതികശാസ്ത്രവും ഗണിതവും പഠിച്ചു. അദ്ദേഹത്തിനു ആറു ഭാഷകൾ അറിയാമായിരുന്നു.

പഠിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൃതികൾ ഹാസസാഹിത്യമാസികകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

സ്കുൾ വിട്ട ശേഷം അദ്ദേഹം കസ്റ്റംസ് വകുപ്പിൽ ചേർന്നു. കസ്റ്റംസിൽ നിന്നും അദ്ദേഹത്തെ പിന്നീട് പിരിച്ചുവിട്ടു. അദ്ദേഹം വിവിധ തൂലികാനാമത്തിൽ എഴുതി.

ചെറുപ്രായത്തിത്തന്നെ വിവാഹം കഴിച്ച അദ്ദേഹം 1888ൽ വിഭാര്യനായി. തുടർന്ന്, നതാല്യയെ വിവാഹം കഴിച്ചു. ഇതിൽ ഉണ്ടായ മകനാണ് പ്രസിദ്ധ നടനായിരുന്ന മൈക്കേൽ ചെക്കോവ്.

1913ൽ തൊണ്ടയിലെ കാൻസർ മൂലം അദ്ദേഹം മരിച്ചു. സെന്റ് പീറ്റേഴ്സ്ബർഗിലെ വൊൽക്കോവോ സെമിത്തേരിയിലെ സാഹിത്യകാരർക്കുള്ള ഭാഗത്താണ് അടക്കിയത്.

അവലംബം

  1. About Chekhov: The Unfinished Symphony- Ivan Bunin (Google books)[1]
  2. Alexander Chekhov[2]
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya