അമേരിക്കൻഅഭിനേത്രിയുംസംവിധായികയും എ.വി.എൻ. പുരസ്കാര ജേതാവുമാണ് അലക്സിസ് ടെക്സസ് (ജനനം : 1985 മേയ് 25).[1] അറുനൂറിലധികം അശ്ലീലചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അലക്സിസ് ഈ വിഭാഗത്തിൽപ്പെട്ട അഞ്ചു ചലച്ചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്. അശ്ലീലചലച്ചിത്ര വ്യവസായരംഗത്തെ എക്കാലത്തെയും മികച്ച നടിമാരിലൊരാളായാണ് അലക്സിസ് ടെക്സിനെ കണക്കാക്കുന്നത്.[5]
ആദ്യകാല ജീവിതം
പനാമയിലെ ഒരു സൈനികകുടുംബത്തിലാണ് അലക്സി ടെക്സസിന്റെ ജനനം.[1]ടെക്സസിലെ കാസ്ട്രോവില്ലയിൽ വളർന്ന അലക്സി 2003-ൽ മെഡീന വാലി ഹൈസ്കൂളിലെ ബിരുദപഠനം പൂർത്തിയാക്കി.[1]ജർമ്മനി, നോർവെ, പോർട്ടോ റിക്കോ എന്നിവടങ്ങളിൽ താമസിച്ചിട്ടുള്ള അലക്സിസിന് ആ രാജ്യങ്ങളിലെ പൗരത്വവും ലഭിച്ചിട്ടുണ്ട്..[1][4] ആദ്യകാലത്ത് ഒരു നഴ്സിങ് ഹോമിലെ സഹായിയായി ജോലി നോക്കിയ[6] അലക്സി പിന്നീട് ടെക്സസ് സർവകലാശാലയിലെ പഠനം പൂർത്തിയാക്കിയ ശേഷം നീലച്ചിത്രരംഗത്തേക്കു പ്രവേശിച്ചു.[3]
ഔദ്യോഗിക ജീവിതം
അലക്സിസ് ടെക്സസ് 2010-ലെ F.A.M.E. പുരസ്കാരദാനച്ചടങ്ങിൽ
2006 ഒക്ടോബറിൽ ജാക്ക് വെനീസുമൊത്ത് കോളേജ് അമച്വർ ടൂർ ഇൻ ടെക്സസ് എന്ന ചിത്രത്തിലാണ് അലക്സി ടെക്സസ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ബാങ് ബ്രോസ്, എൽ.എ. ഡയറക്ട് മോഡലിംഗ് ഏജൻസി എന്നിവയ്ക്കുവേണ്ടി പ്രവർത്തിച്ചു.[7] നീലച്ചിത്രനടിയായ ബെല്ലഡോണ സംവിധാനം ചെയ്ത ഡിസ്കവറിംഗ് അലക്സിസ് ടെക്സസ് എന്ന ചലച്ചിത്രം 2008 ഫെബ്രുവരിയിൽ പുറത്തിറങ്ങി.[8] 2012-ൽ ആദം ആൻഡ് ഈവ് കമ്പനിക്കുവേണ്ടി അഭിനയിക്കുവാൻ തുടങ്ങിയെങ്കിലും 2014-ൽ അവിടെ നിന്നു രാജിവയ്ക്കേണ്ടി വന്നു.[9][10]
അലക്സിസ് ടെക്സസ് ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബൂട്ടി ട്രൈഔട്ട്സ് എന്ന നീലച്ചിത്രം 2015 ജൂണിലാണ് പുറത്തിറങ്ങിയത്.[11][5] ഈ ചിത്രത്തിലെ നായികയും അലക്സിസ് തന്നെയായിരുന്നു.[5] അലക്സിസ് സംവിധാനം ചെയ്ത മറ്റൊരു നീലച്ചിത്രമാണ് ദ റിയൽ ബട്ട് വുമൺ റിട്ടേൺസ്. ഈ ചിത്രത്തിലും നായികയായിരുന്ന അലക്സിസിനോടൊപ്പം ഒന്നിലേറെ പങ്കാളികളും അഭിനയിച്ചിരുന്നു.[12]
2009-ൽ ജനസിസ്, ഹസ്ലർ എന്നീ മാസികകളുടെ മുഖചിത്രമായി അലക്സിസിനെ തെരഞ്ഞെടുത്തു.[13][14]മാക്സിം മാസികയുടെ 2010-ലെ ഏറ്റവും മികച്ച 12 നീലച്ചിത്രനടിമാരിൽ ഒരാളായും അലക്സിസിനെ തെരഞ്ഞെടുത്തിട്ടുണ്ട്.[15] നീലച്ചിത്രരംഗത്തെ പല പുരസ്കാരങ്ങളും അലക്സിസ് നേടിയിട്ടുണ്ട്.[16] ദെബോറ ആൻഡേഴ്സണിന്റെ എറൗസ്ഡ് (2013) എന്ന ഡോക്യുമെന്ററി ചലച്ചിത്രത്തിൽ പരാമർശിക്കുന്ന 16 നടിമാരിൽ ഒരാൾ അലക്സിസ് ടെക്സസായിരുന്നു.[17] അലക്സിസ് ടെക്സാസ് അഭിനയിച്ച ആദ്യത്തെ മുഖ്യധാരാ ചലച്ചിത്രമായ ബ്ലഡ് ലസ്റ്റ് സോംബീസ് 2011-ൽ പുറത്തിറങ്ങി.[18][19][20][21][22]
സ്വകാര്യ ജീവിതം
നീലച്ചിത്രനടനായ മിസ്റ്റർ പീറ്റിനെ 2008-ൽ അലക്സിസ് വിവാഹം കഴിച്ചു. 2013 വരെ ഈ ബന്ധം തുടർന്നു.[23]
↑ 4.04.1Cindi Loftus. "Alexis Texas". Xcitement. Archived from the original on February 8, 2015. Retrieved April 15, 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
↑Anselmi, Eduardo (June 2010). "The dirty dozen". Maxim UK. Archived from the original on March 31, 2011. Retrieved March 31, 2011. {{cite web}}: Italic or bold markup not allowed in: |publisher= (help)
↑Speiser, Lainie (2011). Confessions of the Hundred Hottest Porn Stars: Intimate, Funny, Outrageous, Sexy, Instructional, and Shocking Tell-Alls from the Biggest Names in the Biz. Quiver. ISBN9781592334773.
പുറംകണ്ണികൾ
Alexis Texas എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.