അലക്സ് ഫെർഗൂസൺ
സർ അലക്സ്, ഫെർഗി എന്നീ പേരുകളിൽ അറിയപ്പെടുന്ന സർ അലക്സാണ്ടർ ചാപ്മാൻ "അലക്സ്" ഫെർഗൂസൺ മുൻ സ്കോട്ടിഷ് ഫുട്ബോൾ താരവും ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജറുമായിരുന്നു. സ്കോട്ട്ലന്റിലെ ഈസ്റ്റ് സ്റ്റിർളിങ്ഷയറും സെന്റ് മിറനുമാണ് ഇദ്ദേഹം ആദ്യകാലത്ത് കൈകാര്യം ചെയ്ത് ക്ലബ്ബുകൾ. അതിനുശേഷം എട്ട് വർഷക്കാലം അബർഡീൻ ക്ലബ്ബിന്റെ മാനേജറായി പ്രവർത്തിക്കുക്കയും കാര്യമായ നേട്ടങ്ങളുണ്ടാക്കുകയും ചെയ്തു. ജോക്ക് സ്റ്റീനിന്റെ മരണത്തേത്തുടർന്ന് ചുരുങ്ങിയ സമയത്തേക്ക് സ്കോട്ട്ലന്റ് ദേശീയ ടീമിന്റെ പരിശീലകനായി. 1986 നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജറായി സ്ഥാനമേറ്റു. 24 വർഷമായി ആ സ്ഥാനത്ത് തുടരുന്ന ഇദ്ദേഹം 2010 ഡിസംബർ 19-ന് സർ മാറ്റ് ബുസ്ബിയെ മറികടന്ന് ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കാലം മാനേജറായ വ്യക്തി എന്ന പദവി സ്വന്തമാക്കി. ഈ കാലയളവിൽ പല പുരസ്കാരങ്ങളും ഇദ്ദേഹം നേടി. ബ്രിട്ടിഷ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം തവണ "മാനേജർ ഓഫ് ദ ഇയർ" പുരസ്കാരം നേടിയതും ഇതിലുൾപ്പെടുന്നു. 11 പ്രീമിയർ ലീഗ്, 5 എഫ്.എ. കപ്പ്, 4 ലീഗ് കപ്പ്, 2 ചാമ്പ്യൻസ് ലീഗ് എന്നിവ അലക്സ് ഫെർഗൂസന്റെ നേതൃത്വത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടി. ഫുട്ബോളിനു നൽകിയ സംഭാവനകളെ മാനിച്ച് 1999-ൽ രാജ്യം ഇദ്ദേഹത്തെ നൈറ്റ് പദവി നൽകി ആദരിച്ചു. "ഫ്രീഡം ഓഫ് സിറ്റി ഓഫ് അബർഡീൻ" പദവിയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. |
Portal di Ensiklopedia Dunia