അലക്‌സാണ്ടർ കോബ്ബേൺ
ലോകപ്രശസ്തനായ ഇടതുപക്ഷ പത്രപ്രവർത്തകനായിരുന്നു അലക്‌സാണ്ടർ കോബ്ബേൺ (6 ജൂൺ 1941 - 21 ജൂലൈ 2012) ജീവിതരേഖഹാസ്യവും നിശിത വിമർശനവും ഇടകലർന്ന ലേഖനങ്ങളിലൂടെയും റിപ്പോർട്ടുകളിലൂടെയും ലോകമെങ്ങുമുള്ള ഇടതു സഹയാത്രികരെ ആവേശം കൊള്ളിച്ച കോബ്ബേൺ അയർലൻഡിലാണ് ജനിച്ചത്. പ്രശസ്ത സോഷ്യലിസ്റ്റ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ക്ലോഡ് കോബേണാണ് അച്ഛൻ. ഓക്‌സ്ഫഡിൽ പഠിച്ച് 1970-കളിൽ അമേരിക്കയിലെത്തിയ അദ്ദേഹം പല പ്രമുഖ പത്രങ്ങളിലും പ്രവർത്തിച്ചു. പിന്നെ 'കൗണ്ടർപഞ്ച് ' എന്ന വാർത്താ വാരികയുടെ എഡിറ്ററായി. അതോടെ കോബ്ബേണിന്റെ ലേഖനങ്ങളും റിപ്പോർട്ടുകളും അമേരിക്കയിലെ ഇടത് ബുദ്ധിജീവികളുടെ ശബ്ദമായി മാറി.[1] അമേരിക്കയുടെ ഇറാഖ്, അഫ്ഗാനിസ്താൻ അധിനിവേശങ്ങളെയും സാമ്പത്തിക ചൂഷണങ്ങളെയും നിശിതമായി വിമർശിച്ച കോബ്ബേണിന് രാജ്യത്തിന് പുറത്തായിരുന്നു കൂടുതൽ ആരാധകർ. 2004 ൽ കേരളം സന്ദർശിച്ച് പ്രഭാഷണങ്ങൾ നടത്തിയ അദ്ദേഹം പ്ലാച്ചിമട സന്ദർശിക്കുകയും അവിടത്തെ കോളവിരുദ്ധ പ്രക്ഷോഭത്തെപ്പറ്റി ലേഖനം എഴുതുകയും ചെയ്തിട്ടുണ്ട്. സഹോദന്മാരായ ആൻഡ്രുവും പാട്രിക്കും അറിയപ്പെടുന്ന പത്രപ്രവർത്തകരാണ്. കൃതികൾ'വൈറ്റ്ഔട്ട്: ദ സി.ഐ.എ, ഡ്രഗ്‌സ് ആൻഡ് പ്രസ്', 'കറപ്ഷൻ ഓഫ് എംപയർ', 'ദ എൻഡ് ടൈംസ്: ദ ഡെത്ത് ഓഫ് ദ ഫോർത്ത് എസ്റ്റേറ്റ്', 'എ ഷോർട്ട് ഹിസ്റ്ററി ഓഫ് ഫിയർ' എന്നിവയാണ് പ്രശസ്ത പുസ്തകങ്ങൾ. പുരസ്കാരങ്ങൾഅവലംബം
അധിക വായനക്ക്പുറം കണ്ണികൾ
|
Portal di Ensiklopedia Dunia