അലക്‌സാൻഡ്രിന മറ്റിൽൽഡ മാക്ഫെയ്ൽ
അലക്‌സാൻഡ്രിന മറ്റിൽൽഡ മാക്ഫെയ്ൽ OBE (3 ജൂൺ 1860 - 6 നവംബർ 1946) ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വിമനിൽ നിന്ന് ബിരുദം നേടിയ ഒരു സ്കോട്ടിഷ് ഡോക്ടറായിരുന്നു. 1887-ൽ, ഇന്ത്യയിൽ ഒരു മിഷനറിയും ഡോക്ടറുമായി പ്രവർത്തിച്ച അവർ മദ്രാസിൽ സ്ഥാപിച്ച ആശുപത്രി പിന്നീട് ഒരു വലിയൊരു ആശുപത്രിയായി മാറി. ഒന്നാം ലോകമഹായുദ്ധസമയത്ത്, സ്കോട്ടിഷ് വിമൻസ് ഹോസ്പിറ്റൽസ് ഫോർ ഫോറിൻ സർവ്വീസസിനു കീഴിൽ സെർബിയയിലും ഫ്രാൻസിലും അവർ ഡോക്ടറായി പ്രവർത്തിച്ചു. ആദ്യകാല ജീവിതവും വിദ്യാഭ്യാസവും1860 ജൂണിൽ ഐൽ ഓഫ് സ്കൈയിലെ സ്ലീറ്റിലെ നോക്കിലാണ് അലക്സാണ്ട്രിന മക്ഫെയിൽ ജനിച്ചത്. സ്ലീറ്റിലെ ആദ്യത്തെ ഫ്രീ ചർച്ച് മിനിസ്റ്ററും പിന്നീട് യുണൈറ്റഡ് ഫ്രീ ചർച്ചിന്റെ ശുശ്രൂഷകനുമായ റെവറന്റ് ജോൺ സിൻക്ലെയർ മാക്ഫെയിലിന്റെുയും ജെസ്സി റീഡിൻറേയും (മുമ്പ്, ഫിൻലെയ്സൺ) മകളായിരുന്നു അവർ.[1] മാക്ഫെയിൽ ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വുമൺസിൽ ചേർന്ന് 1887-ൽ അവിടെനിന്ന് ബിരുദം നേടി.[2] കരിയർബിരുദപഠനത്തിനു ശേഷം അവൾ ഇന്ത്യയിലെ മദ്രാസിലേക്ക് പോയി.[3] ഫ്രീ ചർച്ച് ഓഫ് സ്കോട്ട്ലൻഡ് ഒരു മെഡിക്കൽ മിഷനറിയായി അയച്ച ആദ്യത്തെ വനിതാ ഫിസിഷ്യനായിരുന്നു മാക്ഫെയ്ൽ. ഈ തസ്തികയിലേക്ക് അവളെ അയച്ച സമയത്ത്, ഇംഗ്ലണ്ടിൽ ഫിസിഷ്യൻമാരായി രജിസ്റ്റർ ചെയ്ത 60 സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, പത്ത് പേർ മാത്രമാണ് വിദേശത്ത് സേവനമനുഷ്ഠിച്ചിരുന്നത്.[4] പ്രാഥമികമായി സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മാക്ഫെയിൽ 1888-ൽ മദ്രാസിലെ തന്റെ വീട്ടിൽ സ്ഥിരമായ ഒരു ഡിസ്പെൻസറിയും ക്ലിനിക്കും സ്ഥാപിച്ചിരുന്നു.[5][6][7] ഒരു സ്കോട്ടിഷ് വിദ്യാഭ്യാസ വിദഗ്ധയായിരുന്ന ക്രിസ്റ്റീന റെയ്‌നി (റോബർട്ട് റെയ്‌നിയുടെ സഹോദരി) 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മദ്രാസിലെത്തി, സ്കോട്ട്‌ലൻഡിലെ ക്ലിനിക്കിനെ പിന്തുണയ്ക്കുന്നതിനായി ഫണ്ട് സ്വരൂപിക്കാൻ തുടങ്ങി. ഈ അധിക ഫണ്ടുകൾ ക്ലിനിക്ക് വിപുലീകരിക്കാൻ അനുവദിച്ചതോടൊപ്പം, 1914-ൽ[8] റെയ്‌നി ഹോസ്പിറ്റൽ എന്ന എന്ന പേരിൽ സമ്പൂർണ്ണ ദൗത്യം ലോർഡ് പെന്റ്‌ലാൻഡ് തുറന്നുകൊടുക്കുന്നതിനുമിടയാക്കി.[9] മരണം1946 നവംബർ 6-ന് എഡിൻബർഗിൽ വെച്ച് മാക്ഫെയിൽ അന്തരിച്ചു.[10] അവലംബം
|
Portal di Ensiklopedia Dunia