അലി അഹമ്മദ് മുല്ലഅലി അഹമ്മദ് മുല്ല
![]() പ്രമുഖ മുഅദ്ദിനാണ് അലി അഹമദ് മുല്ല. കഴിഞ്ഞ 42 വർഷമായി അലി അഹമ്മദ് മുല്ല മക്കയിലെ ഹറമിൽ വിശ്വാസികളെ പ്രാർഥനക്ക് ക്ഷണിച്ച് ബാങ്കൊലി മുഴക്കുന്നു[1][2][3][4]. അലി മുല്ലയുടെ ബാങ്ക് വിളി മക്കയിലെ ജനങ്ങൾക്കും അവിടെ തീർഥാടനത്തിനെത്തുന്ന വിദേശികൾക്കും സുപരിചതമായ ശബ്ദമാണ്. വളരെ ആദരണീയ സ്ഥാനമുള്ള അലിമുല്ലയുടെ ബാങ്കൊലി നിരവധിയാളുകൾ റേഡിയോ, സിഡി, ടേപ്പ്സ് എന്നീ ഫോർമാറ്റുകളിലൂടെ കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. ജീവിതരേഖ1945 ൽ മക്കയിലാണ് അലി മുല്ല ജനിച്ചത്.[2] അദ്ദേഹത്തിൻ്റെ കുടുംബം പരമ്പരാഗതമായി മുഅദ്ദിൻ ജോലി ചെയ്യുന്നവരായിരുന്നു. മുല്ലയുടെ പിതാമഹനും അമ്മാവന്മാരും ഹറമിലെ മുഅദ്ദിനുകളായിരുന്നു. പതിമൂന്നാം വയസ്സിൽ തന്നെ അലി മുല്ല ബാങ്ക് വിളി പരിശീലനത്തിൽ ഏർപ്പെട്ടു. 1971-ൽ റിയാദിലെ മോഡൽ കാപിറ്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അദ്ദേഹം ബിരുദം നേടി. തുടർന്ന് ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. പഠനത്തിന് ശേഷം അദ്ധ്യാപകനായി ജോലി നോക്കി. 1970 കളിലാണ് അലി മുല്ല ഹറമിലെ മുഅദ്ദിൻ ജോലിയിൽ പ്രവേശിക്കുന്നത്.[1][2]. 1984 ൽ അദ്ദേഹം ഹറം പള്ളിയിലെ ഔദ്യോഗിക മുഅദ്ദിനായി നിയമിതനായി.[5] അവലംബം
പുറത്തേക്കുള്ള കണ്ണി |
Portal di Ensiklopedia Dunia