അലിയാങ്കുല, നോർത്തേൺ ടെറിട്ടറി
ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഗ്രൂട്ട് ഐലന്റിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണമാണ് അലിയാങ്കുല. ചരിത്രംഗ്രൂട്ട് ഐലാന്റ് മൈനിംഗ് കമ്പനി (ജെംകോ) 1960-കളുടെ അവസാനത്തിൽ കമ്പനിത്തൊഴിലാളികളുടെ താമസത്തിനായാണ് അലിയാംഗുല സ്ഥാപിച്ചത്.[6] ജെംകോ, അനിന്ദില്യക്വ ലാൻഡ് കൗൺസിൽ, അനിന്ദില്യക്വ ലാൻഡ് ട്രസ്റ്റ് എന്നിവ തമ്മിലുള്ള ഒരു പ്രത്യേക പാട്ടത്തിലാണ് ടൗൺഷിപ്പ് സ്ഥാപിതമായത്.[7] നോർത്തേൺ ടെറിട്ടറിയുടെ വടക്കൻ മേഖലയിലെ അൺഇൻകോർപ്പറേറ്റഡ് പ്രദേശമാണ് അലിയാങ്കുലയുടെ പട്ടണ മേഖല. ജനസംഖ്യയും അടിസ്ഥാന സൗകര്യങ്ങളും2016-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഇവിടെ 873 പേരുടെ ജനസംഖ്യ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതലും തദ്ദേശീയരല്ലാത്തവരാണ് ഇതിലുള്ളത്. ആദിവാസികൾ ടോറസ് സ്ട്രെയിറ്റ് ദ്വീപുവാസികളും ജനസംഖ്യയുടെ 8.3% മാത്രമാണുള്ളത്.[1] നഗരത്തിൽ ഒരു ഫസ്റ്റ് ക്ലാസ് റിസോർട്ടും രണ്ട് ക്ലബ്ബുകളും ഉൾപ്പെടുന്നു. ഒരു ആർട്സ് സെന്റർ, ഒരു കോഫി ഷോപ്പ്, ഒരു ഗോൾഫ് കോഴ്സും മറ്റ് കായിക സൗകര്യങ്ങളും, ഒരു നീന്തൽക്കുളം, ഒരു പള്ളി, അര ഡസനോളം കടകൾ, ഒരു ബാങ്ക്, ഒരു പോസ്റ്റോഫീസ്, ഒരു ട്രാവൽ ഏജൻസി തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ. കൂടാതെ ഒരു വിദ്യാലയം, ശിശു സംരക്ഷണ കേന്ദ്രം, ഒരു പരിശീലന കേന്ദ്രം, ഒരു പ്രാദേശിക ആരോഗ്യ കേന്ദ്രം, ഒരു കോടതി, ഒരു പോലീസ് സ്റ്റേഷൻ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. ഖനി സബ്‌സിഡി നൽകുന്ന ഓസ്‌ട്രേലിയയിലെ ഏറ്റവും വിലകുറഞ്ഞ ഇന്ധനവും ഇവിടെ ലഭ്യമാണ്.[6] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia