അലീസിയ സിൽവർസ്റ്റോൺ
അലിഷ്യ സിൽവർസ്റ്റോൺ (ജനനം: ഒക്ടോബർ 4, 1976)[1] ഒരു അമേരിക്കൻ നടിയാണ്.[2][3][4] 1993 ൽ പുറത്തിറങ്ങിയ 'ദ ക്രഷ്' (1993) എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ അവർ 1994 ലെ മികച്ച അരങ്ങേറ്റ പ്രകടനത്തിനുള്ള എം.ടി.വി. മൂവി അവാർഡ് നേടിയിരുന്നു. അമേരിക്കൻ റോക്ക് ബാൻറായ ഏറോസ്മിത്തിന്റെ "ക്രൈൻ" എന്ന സംഗീത വീഡിയോയിൽ 16 വയസ്സുള്ളപ്പോൾ പ്രത്യക്ഷപ്പെട്ട അവർ ഏറെ ശ്രദ്ധിക്കപ്പെടുകയും ഒരു ‘ടീൻ ഐഡൽ’ ഇമേജ് സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ‘ക്ലൂലെസ്സ്’ (1995) എന്ന ഹാസ്യ ഹിറ്റ് ചിത്രത്തിലെ അഭിനയത്തോടെ കൊളംബിയ പിക്ചേഴ്സുമായി ഒരു മൾട്ടിമില്യൺ ഡോളർ കരാറിലേർപ്പെടുകയും ബാറ്റ്മാൻ & റോബിൻ (1997) എന്ന അവരുടെ ബിഗ്ബഡ്ജറ്റ് ചിത്രത്തിൽ ബാറ്റ് ഗേളായി പ്രത്യക്ഷപ്പെടാനുള്ള അവസരം ലഭിക്കുകയും ചെയ്തു. സിനിമയിലും ടെലിവിഷനിലും നാടകങ്ങളിലുമായി തിളങ്ങിനിൽക്കുന്നതിനിടെ ‘മിസ്സ് മാച്ച്’ (2003) എന്ന ഒരു ഹ്രസ്വകാല ഹാസ്യ പരമ്പരയിൽ അഭിനയിക്കുകയും ഇതിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ടെലവിഷൻ മ്യൂസിക്കൽ അഥവാ ഹാസ്യ പരമ്പരയിലെ മികച്ച നടിയ്ക്കുള്ള ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശത്തിൻ അർഹയാകുകയും ചെയ്തിരുന്നു. ഒരു സസ്യഭുക്കായ, സിൽവർ സ്റ്റോക്ക്, മൃഗസംരക്ഷണ സംഘടനയായ PETA യുടെ പ്രവർത്തനങ്ങൾ അംഗീകരിക്കുകയും കൂടാതെ രണ്ടു പോഷകാഹാര പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യകാല ജീവിതം1976 ഒക്ടോബർ 4 ന് യു.എസിലെ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ നഗരത്തിൽ[5][6] ബ്രിട്ടീഷ് മാതാപിതാക്കളായ സ്കോട്ടിഷ് മുൻ പാൻ ആം ഫ്ലൈറ്റ് അറ്റൻഡന്റ് ഡീഡ്രെ "ഡിഡി" സിൽവർസ്റ്റോൺ (മുമ്പ്, റാഡ്ഫോർഡ്), ഇംഗ്ലീഷ് റിയൽ എസ്റ്റേറ്റ് ഏജന്റായിരുന്ന മോണ്ടി സിൽവർസ്റ്റോൺ എന്നിവരുടെ മകളായി സിൽവർസ്റ്റോൺ ജനിച്ചു..[7][8] കാലിഫോർണിയയിലെ ഹിൽസ്ബറോയിലാണ് അവർ ബാല്യകാലം ചെലവഴിച്ചത്.[9] പിതാവ് ഒരു ജൂത കുടുംബത്തിലാണ് ജനിക്കുകയും, വിവാഹത്തിന് മുമ്പ് അമ്മ യാഥാസ്ഥിതിക ജൂതമതത്തിലേക്ക് പരിവർത്തനം നടത്തുകയും ചെയ്തു. സിൽവർസ്റ്റോണിന് ജൂതമതത്തിലെ ഒരു പ്രായപൂർത്തിയാകൽ ആചാരമായ ഒരു ബാറ്റ് മിറ്റ്സ്വാ ചടങ്ങ് ഉണ്ടായിരുന്നു.[10] ആറ് വയസ്സുള്ളപ്പോൾ അവർ മോഡലിംഗ് ആരംഭിക്കുകയും[11] തുടർന്ന് ടെലിവിഷൻ പരസ്യങ്ങളിൽ അഭിനയിച്ചു തുടങ്ങിയ അവരുടെ ആദ്യ പരസ്യം ഡോമിനോസ് പിസ്സയ്ക്കു വേണ്ടിയായിരുന്നു.[12] ക്രോക്കർ മിഡിൽ സ്കൂളിലും പിന്നീട് സാൻ മാറ്റിയോ ഹൈസ്കൂളിലും അവർ വിദ്യാഭ്യാസം ചെയ്തു.[13] വ്യക്തിജീവിതംപിതാവിന്റെ മുൻ വിവാഹത്തിലെ ഒരു അർദ്ധസഹോദരിയായ, കെസി സിൽവർസ്റ്റോൺ, ഒരു സഹോദരൻ, ഡേവിഡ് സിൽവർസ്റ്റോൺ എന്നിങ്ങനെ സിൽവർസ്റ്റോണിന് രണ്ട് മൂത്ത സഹോദരങ്ങളുണ്ട്. 2005 ജൂൺ 11 ന് ലേക്ക് ടാഹോയിൽ നടന്ന ഒരു ബീച്ച് ഫ്രണ്ട് ചടങ്ങിൽ വച്ച് അവർ തന്റെ ദീർഘകാല കാമുകനും റോക്ക് സംഗീതജ്ഞനുമായ ക്രിസ്റ്റഫർ ജാരെക്കിയെ വിവാഹം കഴിച്ചു.[14][15] 1997 ൽ ഒരു തിയേറ്ററിന് പുറത്ത് കണ്ടുമുട്ടിയ ശേഷം, വിവാഹത്തിന് മുമ്പ് എട്ട് വർഷക്കാലം അവർ ഡേറ്റിംഗിൽ ആയിരുന്നു.[16] വിവാഹത്തിന് ഏകദേശം ഒരു വർഷം മുമ്പ് അവർ വിവാഹനിശ്ചയം നടത്തുകയും ജാരെക്കി തന്റെ മുത്തശ്ശിയുടേതായ ഒരു വിവാഹനിശ്ചയ മോതിരം സിൽവർസ്റ്റോണിന് സമ്മാനിക്കുകയും ചെയ്തു.[17] അവലംബം
|
Portal di Ensiklopedia Dunia