അലുമിനിയം സൾഫേറ്റ്
ഒരു രാസസംയുക്തമാണ് അലുമിനിയം സൾഫേറ്റ് (Aluminium sulfate). ജലത്തിൽ ലയിക്കുന്ന ഈ രാസസംയുക്തത്തിന്റെ രാസസൂത്രം Al2(SO4)3 ആണ്. ഇത് പ്രധാനമായും കുടിവെള്ള ശുദ്ധീകരണത്തിൽ കൊയാഗുലേറ്റിങ് ഏജന്റ് ആയി ഉപയോഗിക്കുന്നു.[3][4]മലിനജല ശുദ്ധീകരണ പ്ലാന്റുകളിലും,പേപ്പർ നിർമ്മാണത്തിലും ഇത് ഉപയോഗിക്കുന്നു. ജലാംശം തീരെയില്ലാത്ത ഒരു അപൂർവ്വ മിനറൽ മില്ലോസെവിചൈറ്റ് ആയിട്ടാണ് ഇത് പ്രകൃതിയിൽ കാണപ്പെടുന്നത്. ഉദാ: അഗ്നിപർവത ചുറ്റുപാടുകളിലും കത്തിച്ചുകൊണ്ടിരിക്കുന്ന കൽക്കരി ഖനന മാലിന്യ കുഴികളിലും ഇത് കാണപ്പെടുന്നു. അലുമിനിയം സൾഫേറ്റ് വളരെ അപൂർവമാണ്. ജലാംശമില്ലാത്ത ഉപ്പു പോലെയാണ് ഇതിനെ കാണാൻ കഴിയുന്നത്. ഇതിൽ പല ഹൈഡ്രേറ്റുകളുണ്ട്. ഇതിൽ ഹെക്സാഡെകഹൈഡ്രേറ്റ് Al2 (SO4) 3 · 16H2O, ഒക്ടഡെകഹൈഡ്രേറ്റ് Al2 (SO4) 3 · 18H2O എന്നിവ സാധാരണമായി കാണപ്പെടുന്നു. ഹെപ്റ്റടെക ഹൈഡ്രേറ്റിന്റെ ഫോർമുല Al(H2O)6]2(SO4)3•5H2O ആണ്. പ്രകൃതിയിൽ ഇത് ധാതു അലുനോജൻ ആയി കാണപ്പെടുന്നു. ഘടനഅവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia