അലൂമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡ് കൊല്ലം![]() കൊല്ലം ജില്ലയിലെ കുണ്ടറയിൽ സ്ഥിതി ചെയ്യുന്ന വ്യവസായ സ്ഥാപനമാണ് ദ അലൂമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന അലിൻഡ്. 1946 ൽ തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്ത് സി.പി. രാമസ്വാമി അയ്യരുടെ നേതൃത്വത്തിൽ സ്ഥാപിച്ചു. ആദ്യ കാലത്ത് ഇലക്ട്രിക് അനുബന്ധ സാമഗ്രികളും റെയിൽവേക്കാവശ്യമായ ജംഗ്ഷൻ ബോക്സുകളും മറ്റുമാണ് നിർമ്മിച്ചിരുന്നത്.[1] കമ്പനി[2] 1998ൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പൂട്ടി.[3] കെ.എസ്.ഇ.ബിക്ക് ആവശ്യമായ അലൂമിനിയം കണ്ടക്ടർ ഉൽപാദിപ്പിക്കുകയായിരുന്നു അലിൻഡ്. 20 വർഷത്തോളം പൂട്ടികിടന്ന ഫാക്ടറി 2017 ൽ പിണറായി സർക്കാരിന്റെ കാലത്ത് തുറന്നു. കമ്പനിയുടെ മാന്നാർ യൂണിറ്റിലെ ഡി.എൽ.ആർ.സർവീസ് ബ്രേക്കർ എന്ന ഉത്‌പന്നത്തിന്റെ അസംബ്ലിംഗും സർക്യൂട്ട് ബ്രേക്കർ പൂർണമായും കുണ്ടറയിൽ നിർമ്മിക്കുന്നുണ്ട്. കണ്ടക്ടറുകൾ നിർമിക്കുന്നതിന് കെ.എസ്.ഇ.ബി. യിൽനിന്നുള്ള ഓർഡറും ബസ് ബിൽഡിങ് യാർഡ് നിർമിക്കുന്നതിനുള്ള അനുമതിയും ലഭിക്കുന്നുണ്ട്. റെയിൽവേയുടെ ട്രാക്‌ഷൻ സബ് സ്റ്റേഷനുകൾക്ക് ആവശ്യമായ 25 കെ.വി. വാക്വം സർക്യൂട്ട് ബ്രേക്കറുകളും നിർമ്മിക്കുന്നുണ്ട്. 2018 ൽ 70 ലക്ഷമായിരുന്നു കുണ്ടറ അലിൻഡിന്റെ വാർഷിക വിറ്റുവരവ്. 2019 ൽ ഇത് 1.5 കോടിയിലെത്തിക്കാനായിരുന്നു ടാർജറ്റ്. വൈദ്യുത ടവറുകളുടെ ചാലകങ്ങൾ നിർമിക്കുന്ന അലിൻഡിലെ അലൂമിനിയം കണ്ടക്ടർ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇപ്പോൾ ഫാക്ടറിയിൽ നൂറോളം തൊഴിലാളികളാണുള്ളത്. വോൾട്ടാ ഇംപെക്സ് ഗ്രൂപ്പാണ് അലിൻഡിന്റെ പ്രൊമോട്ടർമാർ.[4] അവലംബം
|
Portal di Ensiklopedia Dunia