അലെക്‌സി നവാൽനി
ഒരു റഷ്യൻ രാഷ്ട്രീയക്കാരനും അഴിമതി വിരുദ്ധ പ്രവർത്തകനുമാണ് അലക്സി അനറ്റോലീവിച്ച് നവാൽനി (റഷ്യൻ: Алексе́й Нава́льный, ജനനം: 4 ജൂൺ 1976) . റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, അദ്ദേഹത്തിൻറെ സർക്കാർ എന്നിവയിലെ അഴിമതിക്കെതിരായും പരിഷ്കാരങ്ങൾക്കുമായി വാദങ്ങൾ സംഘടിപ്പിച്ചും ഔദ്യോഗിക സ്ഥാനത്തേക്ക് മത്സരിച്ചും അദ്ദേഹം അന്താരാഷ്ട്ര ശ്രദ്ധനേടി. വ്‌ളാഡിമിർ പുടിൻ ഏറ്റവും ഭയപ്പെടുന്ന മനുഷ്യൻ" എന്നാണ് 2012 ൽ വാൾസ്ട്രീറ്റ് ജേണൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ആദ്യകാലംറഷ്യൻ, ഉക്രേനിയൻ വംശജനാണ് നവാൽനി.[2] ഉക്രെയ്നിലെ കീവ് ഒബ്ലാസ്റ്റിലെ ഇവാങ്കിവ് റയോണിൽ ബെലാറസ് അതിർത്തിക്കു സമീപത്തെ സാലിസിയ എന്ന ഗ്രാമത്തിൽ നിന്നുള്ള വ്യക്തിയാണ് അദ്ദേഹത്തിന്റെ പിതാവ്. മോസ്കോയിൽ നിന്ന് 100 കിലോമീറ്റർ (62 മൈൽ) തെക്ക് പടിഞ്ഞാറായുള്ള ഒബ്നിൻസ്കിലാണ് അദ്ദേഹം വളർന്നതെങ്കിലും ബാല്യകാലത്തെ വേനൽക്കാലങ്ങൽ ഉക്രെയ്നിൽ മുത്തശ്ശിക്കൊപ്പം ചെലവഴിക്കുകയും ഉക്രേനിയൻ ഭാഷയിൽ പ്രാവീണ്യം നേടുകയും ചെയ്തു.[3][4] 1994 മുതൽക്ക് മോസ്കോ ഒബ്ലാസ്റ്റിലെ കോബിയാക്കോവോ ഗ്രാമത്തിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളായ അനറ്റോലി നവാൽനിയും ല്യൂഡ്‌മില നവൽനായയും ഒരു ബാസ്‌ക്കറ്റ്-നെയ്ത്ത് ഫാക്ടറി സ്വന്തമായി നടത്തിയിരുന്നു.[5] പരാമർശങ്ങൾഅവലംബങ്ങൾ
|
Portal di Ensiklopedia Dunia