അലോഷ്യസ് ഡി. ഫെർണാണ്ടസ്കേരളത്തിലെ വിമോചന ദൈവശാസ്ത്ര പ്രസ്ഥാനത്തിന്റെ ആദ്യപഥികരിലൊരാളായിരുന്നു ഫാ. അലോഷ്യസ് ഡി. ഫെർണാണ്ടസ് (ജനനം 1947 ആഗസ്റ്റ് 29 - മരണം 2012 ജനുവരി 24). പിന്നീട് ക്രൈസ്തവ സഭയുടെ നയങ്ങളിൽ കലഹിച്ച് വൈദികവൃത്തിയുപേക്ഷിച്ച് മതനിരപേക്ഷ മാനവികതയുടെ വ്യക്താവായി അദ്ദേഹം മാറി. [1] കൊല്ലം ജില്ലയിൽ, കുമ്പളത്തു വലിയവിളപൊയ്കയിൽ ദാവീദ് വി. ഫെർണാന്റസിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. മനുഷ്യവിമോചന ശബ്ദമായി പ്രസിദ്ധീകരിച്ചുവരുന്ന ഓറ" (ഓർഗൻ ഫോർ റാഡിക്കൽ ആക്ഷൻ) മാസികയുടെ സ്ഥാപകാംഗം; തുടർന്ന് മാനേജിംഗ് എഡിറ്റർ എന്നീ നിലയിൽ പ്രവർത്തിച്ച അദ്ദേഹം അവസാനകാലത്ത് മാസികയുടെ മുഖ്യഉപദേഷ്ടാവ് ആയിരുന്നു. ദളിത് - മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ഉയർത്തിക്കാട്ടുന്നതിൽ ഓറ മുഖ്യപങ്കുവഹിച്ചു. കേരളത്തിൽ ഒരു എത്തീസ്റ്റ് സർവ്വകലാശാല സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ ആരായാൻ ആന്ധ്രയിലെ എത്തീസ്റ്റ് സെന്റർ സന്ദർശിച്ച് മടങ്ങവേ വിജയവാഡയിൽ വെച്ചായിരുന്നു അന്ത്യം. തന്റെ ശാരീരികാവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യണമെന്നും മൃദേഹം മെഡിക്കൽ കോളേജിന് വിട്ടു നൽകണമെന്നുമായിരുന്നു അദ്ദേഹത്തിൻ ആഗ്രഹം. അതിനാവശ്യമായ കരാർ അദ്ദേഹം തയ്യാറാക്കിയതു പ്രകാരം മരണാനന്തരം അദ്ദേഹത്തിന്റെ ശരീരം ആലപ്പുഴ മെഡിക്കൽ കോളേജിന് കൈമാറി. [2] കുമ്പളത്ത് സെന്റ്‌മേരീസ് സ്‌കൂളിലും തങ്കശ്ശേരി ഇൻഫന്റ്ജീസസിലുമായി സ്‌കൂൾ വിദ്യാഭ്യാസം അലോഷ്യസ് ഡി. ഫെർണാണ്ടസ് 9 വർഷം സെമിനാരി പഠനം നടത്തുകയും കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബി. എ., ആലുവ സെന്റ് ജോസഫ് പൊന്റിഫിക്കൽ സെമിനാരിയിൽ നിന്നും ബി. ഡി., അമേരിക്കയിലെ ബോസ്റ്റൻ കോളേജിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ശേഷം 1970 ൽ പൗരോഹിത്യം സ്വീകരിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ ഇൻസ്റ്റിറ്റ്യൂടുകളിൽ നിന്നും സോഷ്യൽവർക്കിലും കമ്മ്യൂണിറ്റി ഓർഗനൈസേഷനിലും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി. സഹജീവിതം നയിച്ച അദ്ദേഹത്തിന്റെ ജീവിതപങ്കാഴളി കൊച്ചുമോളും സാമൂഹ്യ പ്രവർത്തകയായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹത്തിന്റെ കറുത്ത കുർബാന എന്ന ആത്മകഥാപരമായ കൃതി ഏറെ ചർച്ചചെയ്യപ്പെട്ടു. [1] കൃതികൾ
ലേഖനസമാഹാരം
ജീവിത ചരിത്രങ്ങൾ
പഠനം
അനുഭവങ്ങൾ
മറ്റുള്ളവ
അവലംബം
|
Portal di Ensiklopedia Dunia