അല്ഫായിയുടെ മകനായ യാക്കോബ് ശ്ലീഹാ
യേശുവിന്റെ പന്ത്രണ്ടു അപ്പോസ്തലന്മാരിലൊരാളാണ് അല്ഫായിയുടെ മകനായ യാക്കോബ് ശ്ലീഹ (ഇംഗ്ലീഷ്: James, son of Alphaeus). ഇദ്ദേഹം ചെറിയ യാക്കോബ് (ഇംഗ്ലീഷ്: James the Less അഥവാ James the Minor) എന്നും അറിയപ്പെടുന്നു. സെബദിയുടെ പുത്രനും യോഹന്നാന്റെ സഹോദരനുമായ യാക്കോബ് ശ്ലീഹായിൽ നിന്നും തിരിച്ചറിയാനാവാം അതേ പേരുള്ള ഇദ്ദേഹത്തിന് ഈ വിശേഷണങ്ങൾ നൽകിയിരിക്കുന്നത്. സെബദി പുത്രനായ യാക്കോബിനെ "വലിയ യാക്കോബ്" എന്നും സഭാചരിത്രകാരന്മാർ പരാമർശിക്കാറുണ്ട്. യാക്കോബിന്റെ പിതാവ് അല്ഫായി അഥവാ ഹൽപൈയും മാതാവ് മറിയയുമായിരുന്നു. മറ്റൊരു അപ്പോസ്തലനായ മത്തായിയും ഇദ്ദേഹവും സഹോദരന്മാരാണെന്ന് ചില നിഗമനങ്ങളുണ്ട്. ഇതിനു പ്രധാന കാരണം മത്തായി ശ്ലീഹായുടെ പിതാവിന്റെ പേരും അല്ഫായി (ഹൽപ്പെ) എന്നാണ് ബൈബിളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. അപ്പോസ്തലന്മാരുടെ പട്ടികയിൽ പേരുള്ളതൊഴിച്ചാൽ ഇദ്ദേഹത്തെപ്പറ്റി ബൈബിൾ പുതിയ നിയമത്തിൽ കാര്യമായ വിവരണം ഒന്നുംതന്നെയില്ല. ഇദ്ദേഹത്തെപ്പറ്റി ഐതിഹ്യങ്ങളോ പാരമ്പര്യ കഥകളോ അധികമില്ല.[2] പാലസ്തീനിലുള്ള പരമ്പരാഗത വിശ്വാസം യെരുശലേമിൽ വെച്ച് ഇദ്ദേഹം കല്ലേറു കൊണ്ട് കൊല്ലപ്പെട്ടുവെന്നാണ്.[3] ഈർച്ചവാളിനാൽ യെരുശലേമിൽ മരണം വരിച്ചുവെന്നും പറയപ്പെടുന്നു.[3] ഇദ്ദേഹം പേർഷ്യയിൽ സുവിശേഷം അറിയിച്ചു എന്നും അവിടെ വെച്ച് ക്രൂശിക്കപ്പെട്ടുവെന്നും ഒരു പാരമ്പര്യ വിശ്വാസമുണ്ട്.[2] അവലംബങ്ങൾ
|
Portal di Ensiklopedia Dunia