അൺസ്റ്റോപ്പബിൾ (2018 സിനിമ)
2018ൽ കിം മിൻ-ഹോ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ ക്രൈം ആക്ഷൻ ചിത്രമാണ് അൺസ്റ്റോപ്പബിൾ. ഇതിൽ മാ ഡോംഗ്-സിയോക്കും സോംഗ് ജി-ഹിയോയും അഭിനയിക്കുന്നു. [1] [2] [3] 2018 നവംബർ 22 നാണ് ചിത്രം റിലീസ് ചെയ്തത്. [4] കഥാസാരംനേരായ ജീവിതം നയിക്കാൻ ശ്രമിക്കുന്ന ഒരു മുൻ ഗുണ്ടാതലവനാണ് ഡോങ്-ചുൾ. അയാൾ ഒരു സീഫുഡ് ഡിസ്ട്രിബ്യൂട്ടറായി ജോലി ചെയ്യുന്നു. ഒരു രാത്രി, ഗുണ്ടാസംഘങ്ങളുടെ ഒരു കാർ ഡോങ്-ചുള്ളും ഭാര്യയും കൂടി സഞ്ചരിച്ചിരുന്ന കാറിനെ ഇടിച്ചു. സ്ത്രീക്കടത്തും അവയവ വിൽപ്പനയും നടത്തുന്ന കുപ്രസിദ്ധ ഗുണ്ടാസംഘമായിരുന്നു ഇടിച്ച കാറിലുള്ളവർ. ഈ സംഭവത്തിനു ശേഷം ഈ ഗുണ്ടാസംഘത്തലവൻ ഡോംഗ്-ചുളിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയി വിലപേശുന്നു. ഡോംഗ്-ചുൾ ഒരു കുറ്റാന്വേഷകന്റെകൂടെ ഭാര്യ എവിടെയാണുള്ളതെന്നു കണ്ടെത്താനായി ഇറങ്ങിത്തിരിക്കുന്നു. അവസാനം തന്റെ ഭാര്യ ജി-സൂവിനെ തട്ടിക്കൊണ്ടുപോയ ഒരു ദുഷ്ട സിൻഡിക്കേറ്റ് തകർക്കാനായി ഡോംഗ്-ചുൾ രണ്ടുംകൽപ്പിച്ച് ഇറങ്ങിത്തിരിക്കുന്നു. [3] [5] അഭിനേതാക്കൾ
ചിത്രീകരണംപ്രധാന ചിത്രീകരണം 2018 മെയ് 4 -ന് ആരംഭിച്ചു, 2018 ആഗസ്റ്റ് 3 -ന് സമാപിച്ചു. [10] [11] സ്വീകരണംറോട്ടൺ ടൊമാറ്റോസിൽ, 5 അവലോകനങ്ങളെ അടിസ്ഥാനമാക്കി, ഈ സിനിമയ്ക്ക് 80%സ്കോർ ലഭിച്ചു. ശരാശരി റേറ്റിംഗ് 5.92/10 ആണ്. [12] അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia