അൻസ്വാർ
അൻസ്വാറുകൾ എന്ന അറബി പദത്തിന് ‘സഹായികൾ’ എന്നണർഥം.മുഹമ്മദ് നബിയുടെ മദീനയിലെ അനുയായികൾ ആണ് അൻസാരികൾ. മുഹമ്മദ് നബി മതപ്രബോധനം ആരംഭിച്ചത് മക്ക നഗരത്തിലായിരുന്നു. സുഖഭോഗങ്ങളിൽ മുഴുകിയ മക്കാനിവാസികൾ അത് ചെവിക്കൊണ്ടില്ല. എന്നുമാത്രമല്ല, പ്രവാചകനെയും അനുചരന്മാരെയും അവർ ദ്രോഹിക്കാനും തുടങ്ങി. സമീപനഗരമായ മദീനയിലെ ജനങ്ങൾ പ്രവാചകനെയും സഹചാരികളെയും അങ്ങോട്ടു ക്ഷണിച്ചു. മക്കയിൽ നിന്ന് എത്തിയ സഹചാരികൾ അഭയാർഥികൾ (മുഹാജിറുകൾ) എന്നും അവരെ മദീനയിൽ സ്വീകരിച്ചവർ സഹായികൾ (അൻസാരികൾ) എന്നും അറിയപ്പെടുന്നു. പ്രവാചകൻ രണ്ടു വിഭാഗങ്ങളെയും അഭേദ്യമായി ഏകോപിപ്പിച്ച് ആദ്യത്തെ മുസ്ലിം സമൂഹത്തിന് രൂപം നൽകി. ഗോത്ര-രക്ത ബന്ധങ്ങളുടെ സ്ഥാനത്ത് ആദർശബന്ധം ഊട്ടിയുറപ്പിച്ചു എന്നതാണ് അൻസാരികളുടെ പ്രാധാന്യം.നാടും വീടും വിട്ട് വന്ന മുഹാജിറുകളെ സ്വന്തം സഹോദരനെ പോലെ കണക്കാക്കി സ്വത്തും മറ്റും അവർ വീതിച്ച് നൽകുകയുണ്ടായി. സാഹോദര്യത്തിന്റെ ഇത്ര മഹത്തായ ഉദാഹരണം ചരിത്രത്തിൽ വേറൊന്നില്ലെന്ന് വിശ്വസിക്കപ്പെടുന്നു. ‘സഹായികൾ’ എന്നണർഥമുള്ള അൻസാരികൾ എന്ന പദം സാധാരണയായി നബിയുടെ മദീനയിലെ അനുയായികളെ ഉദ്ദേശിച്ചാണ് ഉപയോഗിക്കപ്പെടാറുള്ളതെങ്കിലും യേശുവിന്റെ അപ്പോസ്തലന്മാരായ ഹവാരികളെ കുറിച്ചും അൻസാരികൾ എന്നാൺ് ഖുർആൻ പറയുന്നത്. ഖുർആൻ ഹവാരികളെക്കുറിച്ചു പറയുന്നത് കാണുക. "എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എൻറെ സഹായികളായി ആരുണ്ട്? ഹവാരികൾ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിൻറെ സഹായികളാകുന്നു. ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ ( അല്ലാഹുവിന്ന് ) കീഴ്പെട്ടവരാണ് എന്നതിന് താങ്കൾ സാക്ഷ്യം വഹിക്കുകയും ചെയ്യണം. ( തുടർന്ന് അവർ പ്രാർത്ഥിച്ചു: ) ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതിൽ ഞങ്ങൾ വിശ്വസിക്കുകയും, ( നിൻറെ ) ദൂതനെ ഞങ്ങൾ പിൻപറ്റുകയും ചെയ്തിരിക്കുന്നു. ആകയാൽ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെട്ടുത്തേണമേ."-- ഖുർആൻ 3: 52-53 അൻസാരി ഗോത്രങ്ങൾബനൂ ഖസ്റജ്ബനൂ ഔസ്മറ്റുള്ളവർഇതും കൂടി കാണുകഅവലംബം
|
Portal di Ensiklopedia Dunia