അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം
കേരളത്തിലെ ഒരു ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമാണ് അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം[2][3][4]. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടത്ത് സ്ഥിതിചെയ്യുന്നു. 1955 ൽ ശാന്തപുരം ഇസ്ലാമിയ്യ കോളേജായി പ്രവർത്തനമാരംഭിച്ചു[1]. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ[5] ഡോ. യൂസുഫുൽ ഖറദാവി 2003ൽ അൽ ജാമിഅ അൽ ഇസ്ലാമിയ്യ, ശാന്തപുരം ഔദ്യോഗിക പ്രഖ്യാപനം നടത്തി[6]. മലേഷ്യയിലെ ക്വാലാലമ്പൂരിലെ ഇൻറർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി, ഖത്തർ യൂണിവേഴ്സിറ്റി തുടങ്ങിയ അന്താരാഷ്ട്ര സർവ്വകലാശാലകൾ അൽജാമിഅയെ അംഗീകരിക്കുകയും ഉപരിപഠനത്തിന് അവസരം നൽകുകയും ചെയ്യുന്നുണ്ട്[1][7]. ഇസ്ലാമിക് മിഷൻ ട്രസ്റ്റാണ് സ്ഥാപനത്തിന് മേൽനോട്ടം വഹിക്കുന്നത്.[8] ചരിത്രം1953ൽ പെരിന്തൽമണ്ണ പട്ടിക്കാടിനടുത്ത മുള്ള്യാകുർശി ഗ്രാമത്തിൽ വി.കെ.എം. ഇസ്സുദ്ദീൻ മൗലവി മുൻകൈയ്യെടുത്ത് സ്ഥാപിച്ച അൽ മദ്‌റസത്തുൽ ഇസ്‌ലാമിയയാണ് അൽ ജാമിഅയുടെ ആദ്യപടി. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീർ ആയിരുന്ന ഹാജി വി.പി. മുഹമ്മദലി സാഹിബായിരുന്നു ഉദ്ഘാടകൻ. 1955ൽ മലപ്പുറത്ത് ചേർന്ന ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളനത്തിൽ അൽ മദ്‌റസത്തുൽ ഇസ്‌ലാമിയയെ ശാന്തപരും ഇസ്‌ലാമിയാ കോളേജായി പ്രഖ്യാപിച്ചു. പിന്നീട് 2003 മാർച്ച് ഒന്നിന് ലോകപ്രശസ്ത പണ്ഡിതൻ യൂസുഫുൽ ഖറദാവി അൽ ജാമിഅ അൽ ഇസ്‌ലാമിയയായി(ഇസ്ലാമിക് സർവ്വകലാശാല)യായി പ്രഖ്യാപിച്ചു.[9] ഫാക്കൽറ്റികൾവിവിധ ഫാക്കൽറ്റികളിലായി ആയിരത്തോളം വിദ്യാർഥി വിദ്യാർഥിനികൾ സ്ഥാപനത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നു.[10] തംഹീദി (പ്രിപറേറ്ററി കോഴ്‌സ്), ഉസൂലുദ്ദീൻ, ശരീഅഃ, ഖുർആനിക് സ്റ്റഡീസ്, ദഅ്‌വ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇസ്‌ലാമിക് എകണോമിക ആന്റ് ബാങ്കിംഗ്[11][12], ഭാഷകൾ തുടങ്ങിയ വിഭാഗങ്ങൾ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. ശാന്തപുരത്തെ ബിരുദങ്ങളെ ജാമിഅ ഹംദർദ്, അലീഗഢ് തുടങ്ങിയ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്] വിദൂര വിദ്യഭ്യാസ കോഴ്സ് സെൻറർ
അൽ ജാമിഅ സെൻട്രൽ ലൈബ്രറിഅൽ ജാമിഅ കാമ്പസിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് അൽ ജാമിഅ സെൻട്രൽ ലൈബ്രറി. 50,000 ൽ പരം പുസ്തകങ്ങളും ഡിജിറ്റൽ ലൈബ്രറിയും കോൺഫറൻസ് ഹാളും റീഡിങ് റൂമും ആർക്കേവ്സും റഫറൻസ് സെക്ഷനും അടങ്ങുന്നതാണ് ലൈബ്രറി.[14] അത്യപൂർവ്വ ഇ-പുസ്തകങ്ങളും ജേർണലുകളും വായനക്കാർക്ക് വളരെ വേഗത്തിൽ ലഭ്യമാക്കുന്നതിന് വിവിധ ശീർഷകങ്ങളിലായി തരം തിരിച്ച് ശേഖരിക്കപ്പെട്ടിട്ടുണ്ട്, കാൽലക്ഷത്തിൽപരം പുസ്തങ്ങൾ ഉള്ള ഡിജിറ്റൽ സോഫ്റ്റ് വെയർ, 25,000 ത്തിൽ പരം ഗ്രന്ഥ ശേഖരമുള്ള അറബിക് ഡിജിറ്റൽ ലൈബ്രറി സോഫ്റ്റ് വെയർ എന്നിവ അൽജാമിഅ ഡിജിറ്റൽ ലൈബ്രറിയിലുണ്ട്.[15] മറ്റുസ്ഥാപനങ്ങൾഅൽ ജാമിഅക്ക് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മറ്റു പ്രധാന സ്ഥാപനങ്ങൾ അൽ ജാമിഅ ആർട്സ് ആൻറ് സയൻസ് കോളേജ്, പൂപ്പലം- പെരിന്തൽമണ്ണഅൽ ജാമിഅ ആർട്സ് ആൻറ് സയൻസ് കോളേജ് 2010 ൽ ആരംഭിച്ചു. ബി.എസ്.സി ഫുഡ്ടെക്നോളജി, മൈക്രോബയോളജി, സൈക്കോളജി, ജിയോഗ്രാഫി, കമ്പ്യൂട്ടർ സയൻസ്,ബി.സി.എ, ബികോം, ബി.ബി.എ, ബി.എ. ഇംഗ്ലീഷ്, ബി.എ. ഇസ്ലാമിക് സ്റ്റഡീസ്, എം.എ. ഇസ്ലാമിക് ഫിനാൻസ് എന്നീ കോഴിസുകൾ നിലവിലുണ്ട്.[16][17] അൽ ജാമിഅ കാമ്പസ് - മേവാത്ത്, ഹരിയാനശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയുടെ വിദൂര വിദ്യാഭ്യാസ കാമ്പസുകളിലെ പ്രഥമ സംരംഭമാണ് ഹരിയാനയിലെ മേവാത്തിലുള്ള അൽ ജാമിഅ കാമ്പസ്. 2017 ആഗസ്തിൽ ആരംഭിച്ച സ്ഥാപനം ദയൂബന്ദ് ദാറുൽ ഉലൂം റെക്ടർ മൗലാന സുഫ്യാനുൽ ഖാസിമി ഉദ്ഘാടനം ചെയ്തു. അൽ ജാമിഅയുടെ ഓഫ് കാമ്പസ് ചെയർമാൻ മമ്മുണ്ണി മൗലവിയും കാമ്പസ് ഡയറക്ടർ ശിബിലി അർസലനുമാണ്. ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽ വൈജ്ഞാനിക മുന്നേറ്റം സാധ്യമാവുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ആരംഭിച്ചത്.[18] അവലംബം
|
Portal di Ensiklopedia Dunia