അൽപുരുരുലം, നോർത്തേൺ ടെറിട്ടറി
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു ചെറിയ പട്ടണമാണ് ലേക്ക് നാഷ് എന്നും അറിയപ്പെടുന്ന അൽപുരുരുലം. ടെന്നന്റ് ക്രീക്കിന് 600 കിലോമീറ്റർ കിഴക്കും ക്വീൻസ്‌ലാന്റ് അതിർത്തിയിൽ നിന്ന് 17 കിലോമീറ്ററും അകലെയാണ് നഗരത്തിന്റെ സ്ഥാനം. ഈ പ്രദേശത്തെ പ്രധാന ഭാഷാ ഗ്രൂപ്പ് അലിവാരെ ആണ്. 2011-ലെ സെൻസസ് പ്രകാരം 87.5% ആദിവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്. ആകെ 442 പേർ ഇവിടെ വസിക്കുന്നു. സാൻഡോവർ ഹൈവേയുടെ അവസാന ഭാഗത്താണ് ഈ നഗരം. എല്ലാ വർഷവും മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാക്കുകയും കമ്മ്യൂണിറ്റിയിലേക്കുള്ള എല്ലാ പാതകളും അടയുകയും പ്രവേശനമാർഗങ്ങൾ കുറയുകുകയും ചെയ്യുന്നു. അൽപുരുരുലം കമ്മ്യൂണിറ്റി ഗവൺമെന്റ് കൗൺസിൽ പിരിച്ചുവിടപ്പെട്ടതോടെ പട്ടണം ഇപ്പോൾ ബാർക്ലി മേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്തെ ഒരു സ്കൂൾ മാത്രമാണ് ഏക വിദ്യാലയം. കൂടാതെ ഒരു ഹെൽത്ത് ക്ലിനിക്, ഒരു സ്റ്റോർ (വാർട്ടെ സ്റ്റോർ എന്നറിയപ്പെടുന്നു) ഒരു ചെറിയ ഓസ്‌ട്രേലിയൻ റൂൾസ് ഫുട്‌ബോൾ ക്ലബ് എന്നിവയും നഗരത്തിലുണ്ട്. സാധാരണയായി പട്ടണത്തെ അൽപുരുരുലം അല്ലെങ്കിൽ ലേക്ക് നാഷ് എന്നാണ് വിളിക്കുന്നത്. ദൈനംദിന സംസാരത്തിൽ നഗരത്തെ "ലേക് നാഷ്" എന്ന് വിളിക്കുന്നു. ജനസംഖ്യ പോലുള്ള എല്ലാ ഔദ്യോഗിക ആവശ്യങ്ങളിലും "അൽപുരുരുലം" എന്നാണ് വിളിക്കുന്നത്. 3 ദശലക്ഷം ഏക്കർ ലേക്ക് നാഷ് സ്റ്റേഷനിൽ (കാലിവളർത്തൽ കേന്ദ്രം) നിന്ന് 1,000 ഏക്കർ വിസ്തൃതിയിൽ 1980-കളുടെ തുടക്കത്തിൽ അൽപുരുരുലം സ്ഥാപിക്കപ്പെട്ടു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia