അമേരിക്കൻ ഐക്യനാടുകളിലെകാലിഫോർണിയ സംസ്ഥാനത്തെ ഒരു കൌണ്ടിയാണ്അൽമേഡ (/ˌæləˈmiːdə/al-ə-mee-də). 2010 ലെ ജനസംഖ്യാഗണനപ്രകാരം ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 1,510,271 ആണ്.[5] സംസ്ഥാനത്തെ ജനസാന്ദ്രതയിൽ ഏഴാം സ്ഥാനമുള്ള കൌണ്ടിയാണിത്.[6] ഓൿലാൻറിലാണ് കൌണ്ടിസീറ്റ് സ്ഥിതിചെയ്യുന്നത്. കിഴക്കൻ ഉൾക്കടൽ മേഖലയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന “സാൻ ഫ്രാൻസിസ്കോ ബേ മേഖല”യിലാണ് അൽമേഡ കൌണ്ടി സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1853 മാർച്ച് 25 ന് കോണ്ട്ര കോസ്റ്റ കൌണ്ടിയുടെ വലിയൊരു ഭാഗവും സാൻറാ ക്ലാര കൌണ്ടിയുടെ ചെറിയൊരു ഭാഗവും അടർത്തിയെടുത്താണ് ഈ കൌണ്ടി രൂപീകരിച്ചത്.
സ്പാനീഷ് വാക്കായ അൽമേഡയുടെ ഇംഗ്ലീഷിലുള്ള അർത്ഥം "a place where poplar trees grow," എന്നാണ്. “റാഞ്ചോ ഡി ലാ അൽമേഡ” (പോപ്ലാർ ഗ്രോവ് ക്രീക്ക്) എന്നറിയപ്പെട്ടിരുന്ന മെക്സിക്കൻ ഭൂമിയുടെ ഭാഗമായ ഇത് 1842 ൽ കാലിഫോർണിയയ്ക്കു കൈമാറിയതാണ്. ഈ കൌണ്ടി രൂപീകരണവേളയിൽ കൌണ്ടിസീറ്റ് അൽവറാഡോയിലായിരുന്നു. 1856 ൽ അത് സാൻ ലിൻഡ്രോയിലേയ്ക്കു മാറ്റി. പിന്നീട് 1872 – 1875 കാലഘട്ടത്തിൽ കൌണ്ടി സീറ്റ് ഓൿലാൻറിൻറെ ഭാഗമായ ബ്രൂക്ൿലിനിലേയ്ക്ക് മാറ്റുകയും തൽസ്ഥിതി തുടരുകയും ചെയ്തു.
പ്ലസൻറേഷൻ പട്ടണത്തിലെ അൽമേഡ കൌണ്ടി ഫെയർഗ്രൌണ്ടിലാണ് വാർഷിക കൌണ്ടി ഫെയർ നടത്താറുള്ളത്. ജൂൺ മാസത്തിനും ജൂലൈ മാസത്തിനുമിടയിലെ മൂന്ന് വാരാന്ത്യങ്ങളിലാണ് ഫെയർ നടത്താറുള്ളത്. ഈ വാർഷിക പ്രദർശത്തിൽ വിവിധ വിനോദപ്രദർശനങ്ങളും കുതിരപ്പന്തയം പോലുള്ള മത്സരങ്ങളും നടത്താറുണ്ട്.
യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് കൌണ്ടിയുടെ ആകെ വ്യാസം 821 സ്ക്വയർ മൈലാണ് (2,130 km2). ഇതിൽ 739 സ്ക്വയർ മൈൽ (1,910 km2) പ്രദേശം ഭാഗം കരഭൂമിയും ബാക്കി 82 സ്ക്വയർ മൈൽ (210 km2) (10%) പ്രദേശം ജലം ഉൾപ്പെട്ടതുമാണ്.[7]