ആം ഹോൾഡിങ്‌സ്
ഒരു ബ്രിട്ടീഷ് ബഹുരാഷ്ട്ര സെമികണ്ടക്ടർ, സോഫ്റ്റ് വെയർ എന്നിവയുടെ ഡിസൈൻ കമ്പനിയാണ് ആം ഹോൾഡിംഗ്സ് (ARM). സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ ആസ്ഥാനം കേംബ്രിഡ്ജിലാണ്. ആം ഹോൾഡിംഗ്സിന്റെ പ്രാഥമിക ബിസിനസ് ആം പ്രോസസ്സർ ഡിസൈൻ ചെയ്യുന്നതിലാണ്. അതുകൂടാതെ DS-5, റിയൽവ്യൂ, കെയ്‌ൽ എന്നിവയുടെ ബ്രാൻഡുകൾ, സിസ്റ്റങ്ങളും പ്ലാറ്റ്‌ഫോമുകളും, സിസ്റ്റം-ഓൺ-എ-ചിപ്പ് (SoC) ഇൻഫ്രാസ്ട്രക്ചർ, സോഫ്റ്റ്‌വേർ എന്നിവയ്‌ക്ക് കീഴിലുള്ള സോഫ്റ്റ്‌വെയർ വികസന ഉപകരണങ്ങളും ഇത് രൂപകൽപ്പന ചെയ്തുവരുന്നു. ഒരു "ഹോൾഡിംഗ്" കമ്പനി എന്ന നിലയിൽ, മറ്റ് കമ്പനികളുടെ ഓഹരികളും ഇതിലുണ്ട്. ഇത് മൊബൈൽ ഫോണുകളിലെയും (സ്മാർട്ട്‌ഫോണുകൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും) ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളിലെയും പ്രോസസ്സറുകൾക്ക് വിപണിയിൽ ആധിപത്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഈ കമ്പനി ഏറ്റവും അറിയപ്പെടുന്ന "സിലിക്കൺ ഫെൻ" കമ്പനികളിൽ ഒന്നാണ്.[6]
അവലംബം
|
Portal di Ensiklopedia Dunia