ആംഗ്ലോ-നേപ്പാളി യുദ്ധം
![]() ![]() 1814 മുതൽ 1816 വരെ നേപ്പാളിലെ ഗൂർഖ സൈന്യവും (ഇന്നത്തെ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ നടന്ന യുദ്ധമാണ് ആംഗ്ലോ-നേപ്പാളി യുദ്ധം. ഗൂർഖാ യുദ്ധം എന്നും ഇത് അറിയപ്പെടുന്നു. അതിർത്തിത്തർക്കത്തിൽ ആരംഭിച്ച യുദ്ധത്തിൽ, അമർ സിങ് ഥാപ, ഭീംസെൻ ഥാപ, രഞ്ജുർ സിങ് ഥാപ, ഭക്തി ഥാപ എന്നിവർ നേപ്പാളിനു വേണ്ടി പൊരുതി. ബ്രിട്ടീഷ് സൈന്യം കടന്നുകയറി ആക്രമണം നടത്തുകയായിരുന്നു. ഗൂർഖ ഭടന്മാർ ഇത് ചെറുത്തുകൊണ്ടിരുന്നു. ലോർഡ് മോയ്റയുടെ ഗവർണർ ഭരണത്തിൻ കീഴിൽ നടന്ന ഏറ്റവും ചിലവേറിയ യുദ്ധമായിരുന്നു ഇത്. സിഗൗലി സന്ധിയിൽ ഈ യുദ്ധം അവസാനിച്ചു. ഈ സന്ധിയെ തുടർന്ന് നേപ്പാളിന് ടറായി മേഖലയുടെ കുറെ ഭാഗം നഷ്ടപ്പെട്ടു. അതിനു പകരമായി ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രണ്ടു ലക്ഷം രൂപ നേപ്പാളിന് ആണ്ടുതോറും നൽകേണ്ടിയിരുന്നു[5]. ചരിത്രംമല്ല രാജവംശത്തിന്റെ അധീനതയിലുണ്ടായിരുന്ന കാഠ്മണ്ടു താഴ്‌വരയിലേക്ക് ഗൂർഖാ രാജാവായ പ്രിത്‌വി നാരായൺ ഷാ അതിക്രമിച്ചു കയറിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അതുവരെ കാഠ്മണ്ടു മാത്രമാണ് നേപ്പാൾ എന്നറിയപ്പെട്ടിരുന്നത്. നേപ്പാളിലെ മല്ല രാജാവ് ഈസ്റ്റ് ഇന്ത്യ കമ്പനിയോട് സഹായം അഭ്യർത്ഥിച്ചു. 1767 ൽ ക്യാപ്റ്റൻ കിൽനോച്ചിന്റെ നേതൃത്വത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനി പട്ടാളത്തെ അയച്ചു. കൃത്യമായ തയ്യാറെടുപ്പില്ലാതെയും ആവശ്യത്തിന് ആയുധ സന്നാഹമില്ലാതെയും 2500 സേനാനികൾ മാത്രമുള്ള ഒരു സേന, ഗൂർഖാസൈന്യത്തെ ലക്ഷ്യമാക്കി നീങ്ങി. ബ്രിട്ടീഷ് സൈന്യത്തെ സംബന്ധിച്ച് ഇതൊരു ദുരന്തമായിരുന്നു. സൈനികരിൽ കുറെപ്പേർ മലേറിയ ബാധിച്ച് മരിച്ചു. അവശേഷിക്കുന്നവരെ ഗൂർഖാ പട്ടാളം എളുപ്പത്തിൽ കീഴടക്കി. അവരിൽ നിന്ന് പിടിച്ചെടുത്ത തോക്കുകളും അനുബന്ധ യുദ്ധ സാമഗ്രികളും ഗൂർഖാ സൈന്യത്തെ അമിത ആത്മവിശ്വാസമുള്ളവരാക്കി. എതിരാളികളുടെ ശക്തിയെ തിരിച്ചറിയുന്നതിന് ഇത് തടസ്സമായി. പിൽക്കാല യുദ്ധ പരാജയത്തിന് ഇത് കാരണമാവുകയും ചെയ്തു[6]. കാഠ്മണ്ഡുതാഴ്‌വര പിടിച്ചടക്കിയ പ്രിത്‌വി നാരായൺ ഷാ, ഗൂർഖാ രാജ്യ തലസ്ഥാനം ഗൂർഖയിൽ നിന്നും കാഠ്മണ്ഡുവിലേക്ക് മാറ്റി. അതിനു ശേഷം അവർ സ്ഥാപിച്ച സാമ്രാജ്യം നേപ്പാൾ എന്ന് അറിയപ്പെട്ടു. സമ്പത്-സമൃദ്ധമായ കാഠ്മണ്ഡു കൈവശപ്പെട്ടതിലൂടെ സമ്പന്നമായ നേപ്പാൾ, സമീപ പ്രദേശങ്ങൾ കൂടി കൈയടക്കാൻ ശ്രമമാരംഭിച്ചു. പക്ഷേ, കിഴക്കൻ മേഖലയിലെ കടന്നുകയറ്റം പരാജയത്തിൽ കലാശിച്ചു. ലിംബുവാൻ പടയോട് പരാജയപ്പെട്ട് അവരുമായി സമാധാന ഉടമ്പടിയിൽ ഏർപ്പെടേണ്ടി വന്നു. നേപ്പാളിന് ടിബറ്റിൽ വാണിജ്യപരമായി ഉണ്ടായിരുന്ന അവകാശത്തെ ചോദ്യം ചെയ്ത് ചൈന യുദ്ധം തുടങ്ങി. 1792 ൽ ചൈനീസ് ചക്രവർത്തിയായ Qianlong അയച്ച സൈന്യം ടിബറ്റിൽ നിന്നും നേപ്പാൾ സൈന്യത്തെ തുരത്തി. തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ മൂന്ന് മൈൽ അകലെ വരെ ചൈനീസ് സൈന്യം കടന്നു കയറി. കാരണങ്ങൾനേപ്പാളിനോട് യുദ്ധം ആരംഭിക്കുന്നതിന് ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനിക്ക് നിരവധി കാരണങ്ങൾ ഉണ്ട്. നേപ്പാളിന്റെ വളർച്ചസമീപ രാജ്യങ്ങളെ കീഴ്പ്പെടുത്തി നേപ്പാൾ സാമ്രാജ്യം അതിന്റെ വിസ്തൃതി വികസിപ്പിച്ചു കൊണ്ടിരുന്നത്. കച്ചവടംനേപ്പാളിൽക്കൂടി ടിബറ്റിലേക്ക് വ്യാപാര മാർഗ്ഗം സ്ഥാപിക്കാൻ നേപ്പാൾ നേപ്പാൾ അനുവദിക്കാതിരുന്നത്. അതിർത്തിഅതിർത്തി സംബന്ധിച്ച തർക്കം. രാഷ്ട്രീയ സുരക്ഷമറാത്താ സൈന്യത്തെ നേരിടുന്നതിന് മുൻപ് അവരെ സഹായിക്കാൻ സാധ്യതയുള്ള നേപ്പാളിനെ തകർക്കുക. യുദ്ധം![]() ആൾ പരമായും സാമ്പത്തികമായും കനത്ത നാശമാണ് നേപ്പാളിന് യുദ്ധത്തിലുണ്ടായത്. ടിബറ്റുമായുള്ള രണ്ട് യുദ്ധങ്ങളിൽ വൻ ചെലവ് നേരിടേണ്ടി വന്ന നേപ്പാളിന് ബ്രിട്ടീഷ് സേനയോടുള്ള യുദ്ധത്തിൽ അതിന്റെ ഫലം അനുഭവിക്കേണ്ടതായി വന്നു. 1814 ഒക്ടോബർ ആദ്യം, ബ്രിട്ടീഷ് പട നേപ്പാൾ ലക്ഷ്യമാക്കി നീങ്ങി. ബ്രിട്ടീഷ് സൈന്യത്തിൽ കൂടുതലു ഇന്ത്യൻ പടയാളികളാണ്ഡി ഉണ്ടായിരുന്നത്. നാ ല് ഡിവിഷനുകളായാണ് അവരുടെ സൈന്യം മുന്നേറിയത്. ആദ്യഘട്ടത്തിലെ ഈ യുദ്ധത്തിൽ, 1815 മെയ് ആവുമ്പോഴേക്കും നേപ്പാളിന്റെ കുറെയേറെ ഭാഗം രാജ്യത്തിന് നഷ്ടപ്പെട്ടിരുന്നു. രണ്ടാം ഘട്ട ഏറ്റുമുട്ടലിന് മുൻപ് 1815 നവംബർ 28 ന് ബ്രിട്ടീഷ് ഭരണകൂടം നേപ്പാളിന് പതിനഞ്ച്സ ദിവസത്തെ സമ ഇടവേള നൽകി സമാധാന ഉടമ്പടിക്കുള്ള അന്ത്യശാസനം നൽകി. പക്ഷേ, നേപ്പാളിനെ സംബന്ധിച്ച് ഉടമ്പടിയിലെ വ്യവസ്ഥകൾ എളുപ്പത്തിൽ അംഗീകരിക്കാൻ ആവുന്നവയായിരുന്നില്ല. കാലവധി കഴിഞ്ഞതോടെ, ആ കാരണം പറഞ്ഞ് രണ്ടാം ഘട്ട യുദ്ധം ആരംഭിച്ചു. 1815 മാർച്ച് അവസാനമാകുമ്പോഴേക്കും ബ്രിട്ടീഷ് സേന കാഠ്മണ്ഡു പിടിച്ചെടുക്കും എന്ന അവസ്ഥ സംജാതമായി. അങ്ങനെ സുഗോളി സന്ധിക്ക് (Treaty of Sugauli) നേപ്പാളിന് സമ്മതിക്കേണ്ടി വന്നു[7]. 1815 ഡിസംബർ 2 ന് നിലവിൽ വന്ന അന്തിമ ഉടമ്പടി പ്രകാരം, നേപ്പാളിന് സ്വതന്ത്ര അധികാരം ലഭിച്ചുവെങ്കിലും രാജ്യത്തിന്റെ മൂന്നിലൊരു ഭാഗം ഇതിലൂടെ നഷ്ടപ്പെട്ടു. അവലംബം
Anglo-Nepalese War എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia